മാസ്റ്റർക്ലാസുകൾ, റൗണ്ട് ടേബിളുകൾ, പ്രതിഭാ പ്രകടനങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സർഗ്ഗാത്മക സാധ്യതകൾ പ്രദർശിപ്പിച്ച് IFFI-യുടെ രണ്ടാം ദിനം
56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) രണ്ടാം ദിനം ആഗോള സിനിമാറ്റിക് വിനിമയം, വളർന്നുവരുന്ന പ്രതിഭകളുടെ പ്രദർശനങ്ങൾ, ഉന്നതതല നയതന്ത്ര ഇടപെടൽ, ഊർജ്ജസ്വലമായ സാംസ്കാരിക സംഭാഷണങ്ങൾ എന്നിവയുടെ ചലനാത്മകമായ സംയോജനത്തിന് സാക്ഷ്യം വഹിച്ചു.
മാസ്റ്റർക്ലാസ് സീരീസിൻ്റെ ഉദ്ഘാടനം, ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ (CMOT) 2025-ൻ്റെ തുടക്കം, അംബാസഡേഴ്‌സ് റൗണ്ട് ടേബിൾ, സിനിമയെക്കുറിച്ചുള്ള സംഭാഷണം, താരനിബിഡമായ റെഡ് കാർപ്പറ്റ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രധാന പരിപാടികൾ ഒരു പ്രധാന അന്താരാഷ്ട്ര ഉത്സവമെന്ന നിലയിൽ IFFI യുടെ വളർന്നുവരുന്ന നിലവാരം എടുത്തുകാണിച്ചു.
IFFI 2025 മാസ്റ്റർക്ലാസ് സീരീസ് ഉദ്ഘാടനം ചെയ്ത് ഡോ.എൽ.മുരുകൻ
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയും പാർലമെന്ററികാര്യ സഹമന്ത്രിയുമായ ഡോ.എൽ.മുരുകൻ മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രശസ്ത സിനിമാ വ്യക്തികളുടെയും സാന്നിധ്യത്തിൽ, ഗോവയിലെ കലാ അക്കാദമിയിൽ വെച്ച് മാസ്റ്റർക്ലാസ് സീരീസ് ഉദ്ഘാടനം ചെയ്തു.
കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള IFFI-യുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങിൽ ആദ്യമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചു. ഓസ്‌ട്രേലിയ, ജപ്പാൻ, ജർമ്മനി, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ഗോവയിലെ കലാ അക്കാദമിയിൽ വെച്ച് കേന്ദ്രമന്ത്രി ഡോ.എൽ.മുരുകൻ നിലവിളക്ക് കൊളുത്തി IFFI 2025 മാസ്റ്റർക്ലാസ് സീരീസ് ഉദ്ഘാടനം ചെയ്യുന്നു.

56-ാമത് IFFI-യിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസ്റ്റർക്ലാസ് സീരീസ് ഐ & ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ചലച്ചിത്രകാരൻ ശ്രീ മുസാഫർ അലി എന്നിവർക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കുമൊപ്പം കേന്ദ്ര സഹമന്ത്രി ശ്രീ എൽ.മുരുകൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ഗോവയിലെ 56-ാമത് IFFI-യുടെ മാസ്റ്റർക്ലാസ് സീരീസിൽ ഐ & ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു അഭിസംബോധന ചെയ്യുന്നു.

കേന്ദ്ര സഹമന്ത്രി ശ്രീ എൽ.മുരുകൻ, ഐ & ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ചലച്ചിത്രകാരൻ ശ്രീ മുസാഫർ അലി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും 56-ാമത് IFFI-യുടെ മാസ്റ്റർക്ലാസ് സീരീസിൽ.
ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ (CMOT) 2025-ന് തുടക്കം: 48 മണിക്കൂർ ചലച്ചിത്രനിർമ്മാണ ചലഞ്ച് ഏറ്റെടുത്ത് 125 യുവ ക്രിയേറ്റർമാർ
CMOT യുടെ അഞ്ചാം പതിപ്പിന് തുടക്കമായി. വളർന്നുവരുന്ന 125 ചലച്ചിത്ര പ്രവർത്തകർ 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ചലച്ചിത്ര നിർമ്മാണ ചലഞ്ചിൽ പങ്കെടുത്തു.
സമ്മർദ്ദമേറിയ ഈ അന്തരീക്ഷം തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് ഡോ.മുരുകൻ പങ്കെടുത്തവരോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും അടുത്ത തലമുറയിലെ പ്രതിഭകളെ പിന്തുണയ്ക്കുന്നതിനുമായി മുംബൈയിൽ പുതിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് പോലുള്ള സംരംഭങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഭാവി ചലച്ചിത്ര പ്രവർത്തകരെ ആദരിച്ചുകൊണ്ട്, കേന്ദ്ര സഹമന്ത്രി ഡോ.എൽ.മുരുകനും സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവിനുമൊപ്പം CMOT 2025-ന് ആവേശത്തുടക്കം!

ഭാവി ചലച്ചിത്ര പ്രവർത്തകരെ ആദരിച്ചുകൊണ്ട്, കേന്ദ്ര സഹമന്ത്രി ഡോ.എൽ.മുരുകനും സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവിനുമൊപ്പം CMOT 2025-ന് ആവേശത്തുടക്കം!

CMOT 2025 ആരംഭിക്കുമ്പോൾ ഇന്ന് ഇവിടെ അതിയായ അഭിനിവേശവും പ്രതിഭയും സമ്മേളിച്ചിരിക്കുന്നു.

CMOT 2025: സഹമന്ത്രി ഡോ.എൽ.മുരുകൻ ഭാവി ചലച്ചിത്ര പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു!

CMOT 2025: സഹമന്ത്രി ഡോ.എൽ.മുരുകൻ ഭാവി ചലച്ചിത്ര പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു!
താരസാന്നിധ്യത്താലും പ്രേക്ഷക പങ്കാളിത്തത്താലും ആകർഷണീയമായി റെഡ് കാർപെറ്റ്
കാണികളെ ആകർഷിച്ച് പ്രശസ്ത സിനിമാ വ്യക്തിത്വങ്ങൾ പങ്കെടുത്ത റെഡ് കാർപെറ്റ് വിഭാഗം. പ്രശസ്ത സിനിമാ താരങ്ങൾ മേളയിലെ ചലച്ചിത്രങ്ങളുടെ ഗാല പ്രീമിയറുകളിൽ പങ്കെടുത്തു. പ്രേക്ഷകരെ ചലച്ചിത്രകാരന്മാരുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ വിഭാഗത്തിൽ വേൾഡ്, ഏഷ്യ, ഇന്ത്യ പ്രീമിയറുകൾ പ്രദർശിപ്പിച്ചു. ഇത് ഉത്സവാന്തരീക്ഷത്തിന് ശോഭയും ഊർജ്ജസ്വലതയും നൽകി.

ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, IFFI-2025 റെഡ് കാർപ്പറ്റിൽ

ഗോവയിലെ IFFI-2025 റെഡ് കാർപ്പറ്റിൽ അനുപം ഖേർ, ജാക്കി ഷ്രോഫ്, തുടങ്ങിയവർ

ഗോവയിലെ IFFI-2025 റെഡ് കാർപ്പറ്റിൽ മനോജ് ബാജ്‌പേയിയും ദി ഫാമിലി മാൻ അണിയറപ്രവർത്തകരും

ഗോവയിലെ IFFI-2025 റെഡ് കാർപ്പറ്റിൽ ചലച്ചിത്രകാരൻ മുസാഫർ അലി പങ്കെടുക്കുന്നു
IFFI അംബാസഡേഴ്സ് റൗണ്ട് ടേബിളിൽ കോ-പ്രൊഡക്ഷൻ ശക്തി എടുത്തുകാണിച്ച് ഇന്ത്യ
കോ-പ്രൊഡക്ഷൻ, സാങ്കേതിക പങ്കാളിത്തം, നിയന്ത്രണ സൗകര്യങ്ങൾ എന്നിവയിലെ വർധിച്ച സഹകരണം ചർച്ച ചെയ്യുന്നതിനായി പങ്കാളി രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായി IFFI ഒരു അംബാസഡേഴ്സ് റൗണ്ട് ടേബിൾ സംഘടിപ്പിച്ചു.

ആഗോള ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ വളരുന്നതിനെക്കുറിച്ച് ഐ & ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എടുത്തുപറഞ്ഞു. അതേസമയം, ഓഡിയോ-വിഷ്വൽ സഹകരണത്തിന്റെ പ്രധാന സ്തംഭമായി കോ-പ്രൊഡക്ഷനെ ഡോ.മുരുകൻ അടിവരയിട്ടു.

VFX, ആനിമേഷൻ, മന്ത്രിതല ഏകോപനത്തിലൂടെയുള്ള പൈറസി വിരുദ്ധ നടപടികൾ എന്നിവയിലെ മുന്നേറ്റങ്ങളുടെ പിന്തുണയോടെ 2025-ൽ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയുടെ പ്രതീക്ഷിത വളർച്ച 31.6 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവയിലെ IFFI-ൽ കോ-പ്രൊഡക്ഷനെ കുറിച്ചുള്ള അംബാസഡേഴ്സ് റൗണ്ട് ടേബിളിൽ കേന്ദ്ര സഹമന്ത്രി ഡോ. എൽ.മുരുകൻ, ഐ & ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എന്നിവർ പങ്കെടുക്കുന്നു

ഗോവയിലെ IFFI-ൽ കോ-പ്രൊഡക്ഷനെ കുറിച്ചുള്ള അംബാസഡേഴ്സ് റൗണ്ട് ടേബിൾ

ഗോവയിലെ IFFI-ൽ കോ-പ്രൊഡക്ഷനെ കുറിച്ചുള്ള അംബാസഡേഴ്സ് റൗണ്ട് ടേബിൾ

ഗോവയിലെ IFFI-ൽ കോ-പ്രൊഡക്ഷനെ കുറിച്ചുള്ള അംബാസഡേഴ്സ് റൗണ്ട് ടേബിൾ
'സിനിമയും സംസ്കാരവും: രണ്ട് കാലഘട്ടങ്ങളിൽ നിന്നുള്ള പ്രതിഫലനങ്ങൾ' എന്ന വിഷയത്തിൽ IFFI-ൽ നടന്ന സംഭാഷണം
മുസാഫർ അലിയും ഷാദ് അലിയും പങ്കെടുത്ത ഒരു പ്രത്യേക ഇൻ-കൺവേർസേഷൻ സെഷനിൽ ഷാദ് അലി മോഡറേറ്ററായി. ഇത് തലമുറകളിലൂടെയുള്ള ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പ്രദാനം ചെയ്തു
രവി കൊട്ടാരക്കരയുടെ അനുമോദനത്തിന് മുന്നോടിയായി നടന്ന ഈ സംഭാഷണം ഓർമ്മ, സർഗ്ഗാത്മകത, മാറിക്കൊണ്ടിരിക്കുന്ന കലാപരമായ രീതികൾ എന്നിവയെക്കുറിച്ച് വിശാലമായ ചർച്ചയ്ക്ക് വഴിയൊരുക്കി

'സിനിമയും സംസ്കാരവും: രണ്ട് കാലഘട്ടങ്ങളിൽ നിന്നുള്ള പ്രതിഫലനങ്ങൾ' എന്ന വിഷയത്തിൽ IFFI-ൽ മുസാഫർ അലിയും ഷാദ് അലിയും പങ്കെടുക്കുന്നു

മുസാഫർ അലിയുടെയും ഷാദ് അലിയുടെയും സംഭാവനകളെക്കുറിച്ച് ചലച്ചിത്ര നിർമ്മാതാവ് രവി കൊട്ടാരക്കര IFFI-ൽ സംസാരിക്കുന്നു
***
AT
റിലീസ് ഐ.ഡി:
2194637
| Visitor Counter:
9
ഈ റിലീസ് വായിക്കുക:
English
,
Manipuri
,
Gujarati
,
Urdu
,
Marathi
,
Konkani
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Tamil
,
Telugu
,
Kannada