കാട് ചുവടുറപ്പിക്കുന്നയിടം : ‘വന്യ’ വാക്കുകൾക്കതീതമായ സ്നേഹകാഴ്ചകൾ
ഇതിഹാസ എഴുത്തുകാരൻ അമൃത്‌ലാൽ നഗറിന്റെ ജീവിതത്തെയും പൈതൃകത്തെയും ആഘോഷിക്കുന്നു 'ചൗക്ക് യൂണിവേഴ്സിറ്റി കാ വൈസ് ചാൻസലർ'
ഇന്ന് IFFI-2025-ൽ, പത്രസമ്മേളനത്തിനായി ‘വന്യ’യുടെയും ‘ചൗക്ക് യൂണിവേഴ്സിറ്റി കാ വൈസ് ചാൻസലർ - പത്മഭൂഷൺ അമൃത്‌ലാൽ നഗറി'ന്റെയും പിന്നണി പ്രവർത്തകർ ഒരേ ചലച്ചിത്ര വേദിയിൽ ഒത്തുചേർന്നപ്പോൾ രണ്ടു വ്യത്യസ്തമായ കഥാലോകങ്ങളുടെ ഉജ്ജ്വല സമാഗമത്തിനാണ് അത് വേദിയായത് .
ഒരു വശത്ത് വികാരഭരിതവും പ്രകൃതിയുമായി ബന്ധപ്പെട്ടതുമായ സിനിമ ‘വന്യ’യുടെ സംവിധായകൻ ബാഡിഗർ ദേവേന്ദ്രയും നടി മേഘ്‌ന ബെലാവാഡിയും കാടുമായുള്ള മനുഷ്യന്റെ അഭേദ്യമായ ബന്ധം പകർത്തിയെടുത്ത ചലച്ചിത്രയാത്ര പങ്കുവെച്ചു. മറുവശത്ത്, നർമ്മം, മാനവികത, സാംസ്കാരിക ആഴം എന്നിവയിലൂടെ തലമുറകളെ രൂപപ്പെടുത്തിയ സാഹിത്യ ഇതിഹാസം നാഗർ ജിയുടെ പൈതൃകത്തിന് സംവിധായകരായ സവിത ശർമ്മ നഗറും രാജേഷ് അംരോഹിയും ജീവൻ പകർന്നിരിക്കുന്നു.
ഒരു സാഹിത്യ ഇതിഹാസം അഭ്രപാളിയിലൂടെ വീണ്ടും ജീവിക്കുന്നു
“അദ്ദേഹം സ്വയം ഒരു ആഘോഷം” എന്ന് സംവിധായകർ വിശേഷിപ്പിച്ച എഴുത്തുകാരൻ അമൃത്‌ലാൽ നാഗറിനെക്കുറിച്ചുള്ള, ഡോക്യുമെന്ററി ശൈലിയിലുള്ള ചിത്രത്തെക്കുറിച്ച് സംവിധായകരായ സവിത ശർമ്മ നഗറും രാജേഷ് അംരോഹിയും ആവേശപൂർവ്വം സംസാരിച്ചു.

“ജീവിതത്തിന്റെ അതിരില്ലാത്ത സന്തോഷങ്ങളെ, നാഗർ ജി ജീവിച്ച രീതിയെ - ഏറ്റവും സൂക്ഷ്മവും ആകർഷകവുമായ രീതിയിൽ -ചിത്രത്തിൽ ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ നർമ്മം, ലാളിത്യം, ആഴം... എല്ലാം സ്‌ക്രീനിൽ വിലമതിക്കപ്പെടേണ്ടവയാണ്.”സവിത ശർമ്മ നാഗർ പങ്കുവെച്ചു.

നാഗർ ജിയുടെ ജീവിതയാത്ര പുനർനിർമ്മിക്കാനുള്ള ഗവേഷണത്തിൽ അഞ്ച് വർഷം ചെലവഴിച്ചുവെന്ന് അവർ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വളരെ കുറച്ച് ഫോട്ടോഗ്രാഫുകൾ മാത്രമേ ലഭ്യമായിരുന്നുള്ളു എന്നതിനാൽ അവർ ഓർമ്മകൾ, അഭിമുഖങ്ങൾ, സാഹിത്യ സമാഹാരങ്ങൾ എന്നിവയെ ആശ്രയിക്കുകയും കഥയുടെ ഏഴ് കരട് രൂപങ്ങൾ തയ്യാറാക്കുകയും ചെയ്തു. “നമ്മുടെ സാഹിത്യകാരെ നാം വേണ്ടത്ര ആഘോഷിക്കുന്നില്ല. ഈ ചിത്രം ഒരു ഇതിഹാസത്തിനുള്ള നമ്മുടെ ആദരാഞ്ജലിയാണ്,” അവർ പറഞ്ഞു.
വന്യ: കാടും ലോകവും തമ്മിലുള്ള ഒരു യുദ്ധം—അതിനിടയിലെ സ്നേഹവും
സംവിധായകൻ ബാഡിഗർ ദേവേന്ദ്ര തന്റെ കന്നഡ ഫീച്ചർ ഫിലിം വന്യയെ കുറിച്ച് വിശദീകരിച്ചു. ഭരണകൂടം നിർബന്ധിതമായി ഒഴിപ്പിക്കാൻ ശ്രമിക്കുമ്പോഴും വനത്തിലെ തന്റെ കുടിൽ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ഒരു വൃദ്ധന്റെ കഥയാണിത്. "നഗരജീവിതത്തിന്റെ ശബ്ദായമാനമായ ഉത്കണ്ഠകൾക്കും കാട്ടിലെ നിശബ്ദവും ഗാഠവുമായ യാഥാർത്ഥ്യങ്ങൾക്കും ഇടയിലെ വ്യത്യാസം" എന്ന് ദേവേന്ദ്ര ഈ ചിത്രത്തെ വിശേഷിപ്പിച്ചു. വൃദ്ധന്റെ മകളായി അഭിനയിക്കുന്ന നടി മേഘ്‌ന ബെലാവാഡി തന്റെ കഥാപാത്രത്തിന്റെ വൈകാരിക സങ്കീർണ്ണതയെ പ്രതിഫലിപ്പിച്ചു. "അവൾ വികാരങ്ങൾ പ്രകടിപ്പിക്കാറില്ല. പ്രകോപനവും സംഘർഷവും നേരിടുന്ന അവൾ, ഒരു വൈകാരിക ഇടപെടലിലൂടെ തന്റെ അച്ഛനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ അദ്ദേഹം ഒരിക്കലും മകളെ സ്നേഹിക്കുന്നുവെന്ന് പറയുന്നില്ലെങ്കിലും, അത് പ്രകടിപ്പിക്കുന്നു - ആ നിശബ്ദമായ ആർദ്രത എന്നെ ആഴത്തിൽ സ്പർശിച്ചു," അവർ കൂട്ടിച്ചേർത്തു.

****
Release ID:
2194505
| Visitor Counter:
4