iffi banner

ഇന്ത്യയിലെ യുവ സ്രഷ്ടാക്കളെ പ്രധാന വേദിയിലെത്തിച്ച ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ (CMOT) 2025 സമാപിച്ചു.


വൈദഗ്ദ്ധ്യം, സഹകരണം, സർഗ്ഗാത്മക വാഗ്ദാനം എന്നിവ പ്രകടമാക്കി 'ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചിൽ പങ്കെടുത്തവർ തിളങ്ങി

56-ാമത് IFFI യിൽ യുവ കഥാകാരന്മാർ ഇന്ത്യയുടെ സർഗ്ഗാത്മക കാഴ്ചപ്പാടിന് ശക്തി പകർന്നു.

യുവത്വത്തിന്റെ നിശ്ചയദാർഢ്യം, സിനിമാറ്റിക് കൗതുകം, ഉയർന്നുവരുന്ന സ്രഷ്ടാക്കളുടെ പുതിയ ആത്മവിശ്വാസം എന്നിവ പൂർണ്ണമായി പ്രദർശിക്കുന്നതായിരുന്നു പനാജിയിൽ സമാപിച്ച ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ (CMOT) യുടെ അഞ്ചാം പതിപ്പ്. അഞ്ച് സംഘങ്ങൾ വികസിപ്പിച്ച അഞ്ച് സിനിമകൾ അവതരിപ്പിച്ച ഈ പതിപ്പ്, സഹകരണത്തിലൂടെ രൂപപ്പെടുത്തിയ വ്യത്യസ്ത ആശയങ്ങൾ കാഴ്ചവെച്ചു. 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടി, ഉയർന്നുവരുന്ന കഥാകാരന്മാരെ കണ്ടെത്താനും അവർക്കുള്ള കാൻവാസ്, മാർഗ്ഗനിർദ്ദേശം, പ്രചോദനം എന്നിവയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനുള്ള അതിന്റെ ലക്ഷ്യം ആവർത്തിച്ചുറപ്പിച്ചു.

ഗ്രാൻഡ് ജൂറിക്കും ഗ്രേറ്റ് ഗ്രാൻഡ് ജൂറിക്കും വേണ്ടിയുള്ള പ്രദർശനങ്ങളോടെ മാരിയറ്റിലാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് അവാർഡ് ജേതാക്കളുടെ അന്തിമ പട്ടിക രൂപപ്പെടുത്തിയ ചർച്ചകൾ നടന്നു. പങ്കെടുത്തവരും, ഉപദേഷ്ടാക്കളും, ജൂറി അംഗങ്ങളും, ചലച്ചിത്ര രംഗത്തെ പ്രതിനിധികളും, കരവിരുതന്റെയും സഹകരണത്തിന്റെയും ആത്മാർത്ഥമായ ആഘോഷത്തിനായി ഒത്തുചേർന്നു. ഇരു ജൂറിയിലെയും അംഗങ്ങളെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാരായ ഡോ. അജയ് നാഗഭൂഷൺ, ഡോ. കെ.കെ. നിരല, എൻഎഫ്ഡിസി മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രകാശ് മാഗ്ദും, ഷോർട്ട്സ് ടിവിയുടെ സിഇഒ കാർട്ടർ പിൽച്ചർ എന്നിവർ ആദരിച്ചു.

MOT 2025-ലെ അവാർഡ് ജേതാക്കൾ ചുവടെ :

* മികച്ച സിനിമ: ദ പേപ്പർ സ്കൈ (ബ്ലൂ ടീം)

* റണ്ണർ-അപ്പ് സിനിമ: ദി സ്പിറ്റ് ഷോ (ഗ്രീൻ ടീം)

* മികച്ച സംവിധായകൻ: രഘു ആരവ് – ദ പേപ്പർ സ്കൈ (ബ്ലൂ ടീം)

* മികച്ച തിരക്കഥ: വിശ്വാസ് കെ – ദി സ്പിറ്റ് ഷോ (ഗ്രീൻ ടീം)

* മികച്ച ഡയറക്ടർ, ഫോട്ടോഗ്രാഫി: റമീസ് നവീത് (ഗ്രീൻ ടീം)

* മികച്ച നടൻ: അർപ്പിത് രാജ് (ബ്ലൂ ടീം)

* മികച്ച നടി: സജുമി ഹമാൽക്കർ – ദി സ്പിറ്റ് ഷോ (ഗ്രീൻ ടീം)

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, എൻഎഫ്ഡിസി, IFFI, CMOT നേതൃത്വം, ഷോർട്ട്‌സ് ടിവി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്ത, ഗ്രേറ്റ് ഗ്രാൻഡ് ജൂറി ചെയർമാൻ ശ്രീ. ധർമ്മേന്ദ്ര, പരിപാടിയിൽ പങ്കാളികളായവരുടെ നൂതന സമീപനത്തെ അഭിനന്ദിക്കുകയും, ധൈര്യത്തോടും ആത്മാർത്ഥതയോടും കൂടി കഥകൾ നിർമ്മിക്കുന്നത് തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എൻഎഫ്ഡിസി ജനറൽ മാനേജർ ശ്രീ. അജയ് ധോകെയുടെ നന്ദി പ്രകാശനത്തോടെയാണ് പരിപാടി സമാപിച്ചത്.

ഈ വർഷത്തെ CMOT-യിലെ പ്രധാന ആകർഷണം വേവ്സ് (WAVES) പ്രോഗ്രാമിന്റെ ഉദ്യമമായ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' (CIC) – സീസൺ 1-ലെ സ്രഷ്ടാക്കളുടെ ശ്രദ്ധേയമായ പ്രകടനമായിരുന്നു. പതിനൊന്ന് സിഐസി വിജയികൾ വൈൽഡ്-കാർഡ് മത്സരാർത്ഥികളായി CMOT-യിൽ പ്രവേശിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച യുവ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം ദേശീയ അംഗീകാരം നേടുകയും ചെയ്തു.

CMOT 2025 ലെ വിജയികളായ ടീം ബ്ലൂവിന്റെ ഭാഗമായി ആറ് CIC പങ്കാളികളാണ് ഉണ്ടായിരുന്നത്:

* അഞ്ജലി വർമ്മ (WAM! ചലഞ്ച്)
* ഹുസൈൻ അബ്ബാസ്
* അദിതി ദീക്ഷിത്
* വരുൺ സപ്കൽ
* എലങ്കോ
* അമിത് സോനാവാനെ
(എല്ലാവരും WAVES അവാർഡ്സ് ഓഫ് എക്സലൻസിൽ നിന്ന്)

48 മണിക്കൂർ ചലഞ്ചിലെ പ്രകടനത്തിൽ ഇവരുടെ ടീം മികച്ച നേട്ടം കൈവരിക്കുകയും ദേശീയ അംഗീകാരവും ക്യാഷ് അവാർഡുകളും നേടുകയും ചെയ്തു.

റണ്ണർ-അപ്പ് ടീമിന്റെ ഭാഗമായി അഞ്ച് സിഐസി (CIC) സ്രഷ്ടാക്കളുണ്ടായിരുന്നു. മികച്ച ഛായാഗ്രാഹകൻ (Best DOP), മികച്ച കഥാകൃത്ത്, മികച്ച നടി, മികച്ച അനിമേഷൻ ഉൾപ്പെടെയുള്ള പ്രധാന ക്രാഫ്റ്റ് വിഭാഗങ്ങളിൽ ഇവർ അംഗീകാരം നേടി:

* വിദിത് സിംഗ്

* ഹെറാം

* മനീഷ്

* ആയുഷ് സിംഗ് (യുവ ചലച്ചിത്ര പ്രവർത്തകരുടെ ചലഞ്ച്)

* ചിന്മയ് നരോട്ടെ (WAM! ചലഞ്ച്)

ഇന്ത്യയുടെ അടുത്ത തലമുറ കഥാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും സ്രഷ്ടാക്കളെയും ഉയർത്തിക്കൊണ്ടുവരാൻ രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്. ഇവരുടെ നേട്ടങ്ങൾ ആ വളരുന്ന ശക്തിക്ക് അടിവരയിടുന്നു. വിജയിച്ച ടീമുകളിലും അവാർഡ് വിഭാഗങ്ങളിലുമുള്ള ഇവരുടെ സാന്നിധ്യം രാജ്യത്തിന്റെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിലും ആഗോള അവസരങ്ങൾക്കായി കഴിവുറ്റവരെ പരിപോഷിപ്പിക്കുന്നതിലും സിഐസിക്കുള്ള പങ്ക് വീണ്ടും ഉറപ്പിക്കുന്നു.

ഇന്ത്യൻ കഥാകാരന്മാരുടെ അടുത്ത തലമുറയെ കണ്ടെത്തുക, അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുക, അവരെ വേദിയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള വർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും (NFDC) ഒരു പ്രധാന സംരംഭമാണ് CMOT. യുവ പ്രതിഭകൾക്ക് കുതിച്ചുയരാനുള്ള വേദിയായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പരിപാടി, പങ്കാളികൾക്ക് 48 മണിക്കൂർ ചലഞ്ചിനുള്ളിൽ സിനിമകൾ നിർമ്മിക്കാനും ഏഷ്യയിലെ ഏറ്റവും അഭിമാനകരമായ ചലച്ചിത്രമേളകളിലൊന്നിൽ അവ അവതരിപ്പിക്കാനും അതുല്യ അവസരം നൽകുന്നു.

CMOT-യുടെ അഞ്ചാം പതിപ്പിൽ 13 ചലച്ചിത്ര ക്രാഫ്റ്റുകളിൽ നിന്നുള്ള ഏകദേശം 125 വളർന്നുവരുന്ന സ്രഷ്ടാക്കളെ ഒരുമിച്ച് കൊണ്ടുവന്നു. 2021-ൽ ആരംഭിച്ചതുമുതൽ CMOT ക്രമാനുഗതമായി വളർന്നു. ഈ പരിപാടിയിലെ പൂർവ്വ കലാകാരൻമാർ പ്രധാന ആഗോള മേളകളിൽ തങ്ങളുടെ സിനിമകൾ പ്രദർശിപ്പിക്കുകയും ദേശീയ അംഗീകാരം നേടുകയും ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.

ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC)

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആഗോള ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടിക്ക് (WAVES) കീഴിലുള്ള പ്രധാന ഉദ്യമമാണ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC). ഉയർന്നുവരുന്ന സർഗ്ഗാത്മക പ്രതിഭകൾക്കായുള്ള ആഗോള വേദിയായി ഇത് അതിവേഗം വളർന്നു. സീസൺ 1-ൽ അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 1,100-ൽ അധികം അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷത്തോളം രജിസ്ട്രേഷനുകൾ ലഭിച്ചു.

ഈ കൂട്ടത്തിൽ നിന്ന്, ആനിമേഷൻ, ഗെയിമിംഗ്, എഐ, എക്സ്ആർ (XR), കോമിക്സ്, സംഗീതം, മറ്റ് സർഗ്ഗാത്മക വിഷയങ്ങൾ എന്നിവയിലുടനീളമുള്ള നൂതന ആശയങ്ങൾ അവതരിപ്പിച്ച 750 ഫൈനലിസ്റ്റുകൾ WAVES 2025-ലെ 'ക്രിയേറ്റോസ്ഫിയറിൽ' (Creatosphere) തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 43 അന്താരാഷ്ട്ര ഫൈനലിസ്റ്റുകളും ഈ കൂട്ടത്തിലുണ്ടായിരുന്നു.

28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും സിഐസിയിൽ പങ്കാളിത്തമുണ്ടായി, 12 വയസ്സ് മുതൽ 66 വയസ്സ് വരെയുള്ള സ്രഷ്ടാക്കളാണ് ഇതിൽ പങ്കെടുത്തത്. വിദ്യാഭ്യാസം, സംസ്കാരം, അത്യാധുനിക ഡിജിറ്റൽ സർഗ്ഗാത്മകത എന്നിവ ഉൾക്കൊള്ളുന്ന ചലഞ്ചുകളിലൂടെ, ആഗോള സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ വളരുന്ന നേതൃത്വത്തെ CIC പ്രതിഫലിപ്പിക്കുന്നു.

IFFI-യെ കുറിച്ച്:

1952-ൽ ജന്മംകൊണ്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI), ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ചലച്ചിത്രോത്സവമായി തലയുയർത്തി നിൽക്കുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ 
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, (NFDC) ഗോവ സംസ്ഥാന ഗവണ്മെന്റ്, എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) എന്നിവ സംയുക്തമായാണ് ഈ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത്. പുനഃസ്ഥാപിക്കപ്പെട്ട ക്ലാസിക്കുകൾ ധീരമായ പരീക്ഷണങ്ങളുമായി സംഗമിക്കുന്ന, പ്രശസ്തരായ ആചാര്യന്മാർ ധൈര്യശാലികളായ പുതുമുഖങ്ങളുമായി ഇടപഴകുന്ന ഒരു ആഗോള സിനിമാ ശക്തികേന്ദ്രമായി ഈ ഫെസ്റ്റിവൽ വളർന്നു. അന്താരാഷ്ട്ര മത്സരങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, മാസ്റ്റർ ക്ലാസുകൾ, ആദരവുകൾ, ആശയങ്ങളും കരാറുകളും സഹകരണങ്ങളും, പറന്നുയരുന്ന ഊർജ്ജസ്വലമായ 'വേവ്സ് ഫിലിം ബസാർ' എന്നിവയുടെ സമന്വയമാണ് IFFI-യെ ശരിക്കും തിളക്കമുള്ളതാക്കുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവയുടെ മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ അരങ്ങേറുന്ന 56-ാമത് എഡിഷൻ, ഭാഷകൾ, വിഭാഗങ്ങൾ, നൂതനാശയങ്ങൾ, ശബ്ദങ്ങൾ എന്നിവയുടെ മിന്നുന്ന വർണ്ണരാജിയാണ് വാഗ്ദാനം ചെയ്യുന്നത്. ലോക വേദിയിൽ ഇന്ത്യയുടെ സർഗ്ഗാത്മക വൈഭവത്തിന്റെ ആഴമേറിയ ആഘോഷമാണിത്.

കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക:

IFFI Website: https://www.iffigoa.org/

PIB’s IFFI Microsite: https://www.pib.gov.in/iffi/56/

PIB IFFIWood Broadcast Channel:  https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Handles: @IFFIGoa, @PIB_India, @PIB_Panaji

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2194454   |   Visitor Counter: 7