iffi banner

ഒരിക്കലും വാർദ്ധക്യം ബാധിക്കാത്ത ഒരു ആൺകുട്ടിയുടെ കണ്ണുകളിലൂടെ, ‘സോങ്‌സ് ഓഫ് ആദം’ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു.

‘സോങ്‌സ് ഓഫ് ആദം’, ‘സ്‌കിൻ ഓഫ് യൂത്ത്’, ‘കെ പോപ്പർ’ എന്നീ ചിത്രങ്ങളിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ സിനിമകളെ രൂപപ്പെടുത്തിയ വ്യക്തിഗത, സാമൂഹിക, സാംസ്കാരിക പ്രചോദനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. കഥാകഥനത്തിന്റെ ഗഹനത, ചലച്ചിത്രനിർമ്മാണത്തിലെ വെല്ലുവിളികൾ, തിരശ്ശീലയിൽ പ്രതിഫലിപ്പിക്കപ്പെട്ട ഉറച്ച ശബ്ദങ്ങൾ എന്നിവ പത്രസമ്മേളനം ഉയർത്തിക്കാട്ടി.

‘സോങ്‌സ് ഓഫ് ആദം’:  ഓർമ്മകൾക്കും പരിവർത്തനത്തിലൂടെ കടന്നുപോകുന്ന ഒരു രാഷ്ട്രത്തിനും  സമർപ്പിച്ച മാജിക്കൽ-റിയലിസം ആഖ്യാന ശൈലിയാക്കിയ ഒരു ഗാനം.

സംവിധായകന്റെ ബാല്യകാല നഷ്ടബോധത്തിൽ വേരുറച്ചതും വർഷങ്ങളെടുത്ത് വളർത്തിയെടുത്തതുമായ ഒരു കലാസൃഷ്ടിയെന്ന് വിശേഷിപ്പിക്കാവുന്ന ‘സോങ്‌സ് ഓഫ് ആദ' ത്തിന്റെ ഉത്ഭവത്തിന് കാരണമായ ആഴമേറിയ ചിന്തകൾ സഹനിർമ്മാതാവ് അസമ റഷീദ് പങ്കുവെച്ചു.

 


 

“ഈ സിനിമയ്ക്കായി ഞങ്ങൾ മൂന്ന് വർഷത്തിലധികം അശ്രാന്തമായി പ്രവർത്തിച്ചു. സംവിധായകനെ സംബന്ധിച്ചിടത്തോളം ഈ ചിത്രം വളരെ വ്യക്തിപരമായ ഒരു ആശയമാണ്—മുത്തച്ഛന്റെ മരണശേഷം 12 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൽ ഈ ആശയം ആവിഷ്കരിക്കപ്പെട്ടത്,” അസാന പറഞ്ഞു. മെസപ്പൊട്ടേമിയ ഈ കഥയ്ക്ക് വിശാലവും  ഫലഭൂയിഷ്ഠവുമായ പശ്ചാത്തലമാണൊരുക്കുന്നതെന്നും, കേന്ദ്രബിന്ദുവായ  ആൺകുട്ടിയുടെ ആഖ്യാന പരിധിക്കപ്പുറത്തേക്ക് കാര്യങ്ങൾ വികസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഇറാഖ് കടന്നു പോകുന്ന സാമൂഹിക പരിവർത്തനങ്ങളെ ഈ ആഖ്യാനം പ്രതിഫലിപ്പിക്കുന്നു,” എന്നും അസാന കൂട്ടിച്ചേർത്തു.

കാലാതിവർത്തിത്വം, പൗരാണിക സങ്കല്പങ്ങൾ, ദേശീയചരിത്രം എന്നിവ ഇഴചേർന്നിരിക്കുന്ന ഈ സിനിമയുടെ ഭാവനാഭരിതമായ ആഴത്തെ അദ്ദേഹത്തിൻറെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നു.



1946 കളിലെ മെസൊപ്പൊട്ടേമിയയിൽ വികസിക്കുന്ന ഈ ചിത്രം 12 വയസ്സുള്ള ആദം എന്ന ആൺകുട്ടിയെ കേന്ദ്രീകരിച്ചാണ് ഇതൾ വിരിയുന്നത്. ആദം എന്ന ആൺകുട്ടി തന്റെ മുത്തച്ഛന്റെ ശവസംസ്കാരം കണ്ട ശേഷം തൻ ഒരിക്കലും വളരില്ലെന്ന് പ്രതിജ്ഞയെടുക്കുന്നു. വിചിത്രമെന്നു പറയട്ടെ, മറ്റെല്ലാവർക്കും  പ്രായമാകുമ്പോഴും അവൻ ഒരു കുട്ടിയായി തുടരുന്നു. ശാപമെന്ന ഭയത്താൽ പിതാവ് അവനെ ഒറ്റപ്പെടുത്തുകയും, കാലാതിവർത്തിയായ അവന്റെ സാന്നിദ്ധ്യത്തെ ഗ്രഹിക്കാൻ ചുറ്റുമുള്ളവർ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇറാഖ് രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ കടന്നു പോകുമ്പോൾ - 1950 കളിലെ കലാപങ്ങൾ മുതൽ സമകാലിക യുദ്ധങ്ങൾ വരെ - ആദം ഒരു നിഗൂഢ വ്യക്തിയായി മാറുന്നു. മാജിക്കൽ റിയലിസം ആഖ്യാനശൈലിയാക്കി, നിരന്തരമായ പരിവർത്തനത്തിലൂടെ സഞ്ചരിക്കുന്ന ഒരു രാജ്യത്തിന്റെ യാഥാർത്ഥ്യത്തോട് വിരുദ്ധമായി നിലകൊള്ളുന്ന അവന്റെ ശാശ്വത ബാല്യത്തെ സിനിമ അന്വേഷിക്കുന്നു.
നിരന്തരമായ പരിവർത്തനത്തിനിടയിൽ ഓർമ്മകൾ, നഷ്ടങ്ങൾ, സ്ഥിരതയ്ക്കായുള്ള ആഗ്രഹം എന്നിവയുടെ ഹൃദയസ്പർശിയായ രൂപകമായി അദ്ദേഹം മാറുന്നു.

“സ്‌കിൻ ഓഫ് യൂത്ത്”: ട്രാൻസ്‌ജെൻഡർ വ്യക്തിത്വം, സ്നേഹം, ചെറുത്ത് നിൽപ്പ് എന്നിവയുടെ നേരറിവ് നൽകുന്ന ചിത്രം

എഴുത്തുകാരിയും സംവിധായികയുമായ ആഷ്‌ലീ മെയ്‌ഫെയർ സ്കിൻ ഓഫ് യൂത്തിനെ കേവലമൊരു സിനിമയായിട്ടല്ല, മറിച്ച് ഒരു ഓർമ്മപ്പെടുത്തലിന്റെയും വാത്സല്യത്തിന്റെയും ആവിഷ്ക്കാരമായി വിശേഷിപ്പിച്ചു.

“ഇത് തികച്ചും വ്യക്തിപരമായ ഒരു കഥയാണ്. മൂന്ന് സഹോദരങ്ങളിൽ ഒരാളാണ് ഞാൻ, എന്റെ ഇളയ കൂടപ്പിറപ്പ് ഒരു ട്രാൻസ്‌ജെൻഡറാണ്. ഈ സിനിമ അവളുടെ യാത്രയെ - അവളുടെ അന്തസ്സ്, അവളുടെ അവകാശങ്ങൾ, അവളുടെ ഭയങ്ങൾ, അവളുടെ വ്യക്തിത്വം - എന്നിവയെ പര്യവേക്ഷണം ചെയ്യുന്നു. അവളുടെ കഥയെ, ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ പലരും സ്വന്തം കഥയായി കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അവർ വ്യക്തമാക്കി.


 

ഈ വിഷയത്തിലുള്ള അടിയന്തിരശ്രദ്ധയുടെ ആവശ്യകത സംബന്ധിച്ച് പ്രധാന നടി വാൻ ക്വാൻ ട്രാൻ വാചാലയായി.

“ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ച് അധികം സിനിമകൾ ഇല്ല, അവരുടെ സാഹചര്യം ഇപ്പോഴും ബുദ്ധിമുട്ടേറിയതാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരുടെ നിലനിൽപ്പിനെ വിലമതിക്കാൻ സമൂഹം പഠിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇതുപോലുള്ള ഓരോ കഥയും അംഗീകാരത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്,” അവർ പറഞ്ഞു.

അവരുടെ ചിന്തകൾ സിനിമയുടെ ഉദ്ദേശ്യത്തിന് അടിവരയിടുന്നു: മാനുഷികത, അവബോധം എന്നിവ വളർത്തി നിശബ്ദതയെ വെല്ലുവിളിക്കുന്നു.

 



1990-കളിലെ സൈഗോൺ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം, ലിംഗമാറ്റ ശസ്ത്രക്രിയയുടെ സ്വപ്നം കാണുന്ന ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളി സാനും, മകനെ പിന്തുണയ്ക്കാൻ പോരാടുന്ന അണ്ടർ ഗ്രൗണ്ട് കേജ് ഫൈറ്റർ നാമും തമ്മിലുള്ള തീവ്രവും ഹൃദയസ്പർശിയായ പ്രണയത്തെ പ്രതിപാദിക്കുന്നു . സാൻ സ്ത്രീയായി ജീവിക്കാൻ ദൃഢനിശ്ചയമെടുത്തിരിക്കുന്നു, നാം അവളുടെ ശസ്ത്രക്രിയക്കായി പണം സമ്പാദിക്കാൻ ബുദ്ധിമുട്ടേറിയ പോരാട്ടങ്ങൾ ഏറ്റെടുക്കുന്നു. കനത്ത  ആക്രമണങ്ങൾ, സാമൂഹിക മുൻവിധികൾ, ഇരുണ്ടശക്തികൾ എന്നിവയെ അഭിമുഖീകരിക്കുമ്പോൾ അവരുടെ പ്രണയം കടുത്ത വെല്ലുവിളികളെ നേരിടുന്നു. അത് അവരുടെ ബന്ധത്തിന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നു.

“കെ പോപ്പർ”: സ്വപ്നങ്ങളുടെയും സമർപ്പണത്തിന്റെയും ബഹുതലമുറയിലൂടെയുള്ള കഥ

വ്യക്തിഗത ആഗ്രഹങ്ങൾ എങ്ങനെ തലമുറകളിലൂടെ തിരിച്ചറിവിനെ രൂപപ്പെടുത്തുന്നു എന്ന  സാർവലൗകിക സത്യം കെ പോപ്പർ പകർത്തുന്നുവെന്ന് നിർമ്മാതാവ് സജ്ജാദ് നസ്‌റൊല്ലാഹി നസാബ് വിശദീകരിച്ചു.


 

“ഇത് ഏതെങ്കിലും ഒരു കാര്യത്തിൽ സമർപ്പിതരായി മാറുന്ന ഒരു തലമുറയെ കുറിച്ചാണ്—സംഗീതം, ഗെയിമുകൾ, അല്ലെങ്കിൽ പോപ്പ് സംസ്കാരം,” അദ്ദേഹം പറഞ്ഞു.  “മൂന്ന് തലമുറകളെയും അവയ്ക്കിടയിലുള്ള വ്യത്യാസങ്ങളെയും ഈ സിനിമ ചിത്രീകരിക്കുന്നു. അവർ നേരിടുന്ന വെല്ലുവിളികൾ സിനിമ പ്രതിഫലിപ്പിക്കുന്നു. ഞങ്ങളും ഞങ്ങളുടെതായ വെല്ലുവിളികൾ അനുഭവിച്ചു— കനത്ത മഞ്ഞുവീഴ്ചയിൽ ഷൂട്ടിംഗ്, വിദൂര ഗ്രാമങ്ങളിലെ  ജോലി —എന്നാലും അത് കഥയുടെ പ്രാമാണികത വർദ്ധിപ്പിച്ചു.”

കുടുംബം, പാരമ്പര്യം, സ്വപ്നങ്ങൾ എന്നിവയുടെ വ്യക്തിപരമായ യാഥാർത്ഥ്യങ്ങളിന്മേലുള്ള ആഗോള സ്വാധീനങ്ങളുടെ ഓർമ്മപ്പെടുത്തലാണ് കെ പോപ്പർ.


 

ഇറാനിൽ നിന്നുള്ള ഒരു കൗമാരക്കാരി ഒരു പ്രശസ്ത കൊറിയൻ കെ-പോപ്പ് ഗായകനുമായി പ്രണയത്തിലായി. അദ്ദേഹത്തിന്റെ പ്രകടനം കാണാനും ഒരു മത്സരത്തിൽ പങ്കെടുക്കാനും സോളിലേക്ക് പോകണമെന്ന് അവൾ ആഗ്രഹിക്കുന്നു. മത്സരത്തിലേക്ക് പ്രവേശനം ലഭിച്ചെങ്കിലും, അവൾ പോകുന്നതിനെ അമ്മ ശക്തമായി എതിർക്കുന്നു. 

****


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194414   |   Visitor Counter: 6

इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , Marathi , हिन्दी , Odia , Telugu , Kannada