iffi banner

SRFTI കൊൽക്കത്ത, FTII പൂനെ, FTII ഇറ്റാനഗർ വിദ്യാർത്ഥികൾക്കായി മാസ്റ്റർക്ലാസ് സീരീസിന് IFFI 2025-ൽ തുടക്കം

പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛാബ്രയുടെ സെഷനോടെ സ്പെഷ്യൽ മാസ്റ്റർക്ലാസ് സീരീസിന് IFFI 2025-ൽ തുടക്കമായി. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI), പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), FTII ഇറ്റാനഗർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കുവേണ്ടി രൂപകൽപ്പന ചെയ്ത സീരീസ്, ഈ മൂന്ന് ദേശീയ ചലച്ചിത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ സഹകരണത്തോടെയുള്ള പഠനാനുഭവത്തിനായി ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.

ഗോവയിലെ കലാ അക്കാദമിയിലെ ബ്ലാക്ക് ബോക്സ് തിയേറ്ററിൽ "കാസ്റ്റിംഗ് പ്രക്രിയ" എന്ന വിഷയത്തിൽ വിപുലമായ സെഷനോടെയാണ് ഈ സീരീസ് ആരംഭിച്ചത്. 'ദംഗൽ', 'ചിച്ചോരെ', 'ഗ്യാങ്‌സ് ഓഫ് വാസേപൂർ', 'ബജ്‌രംഗി ഭായിജാൻ' തുടങ്ങിയ സിനിമകളിലെ മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ മുകേഷ് ഛാബ്ര, കാസ്റ്റിംഗ് എന്ന കലയുടെയും അതിൻ്റെ വൈദഗ്ധ്യത്തിൻ്റെയും വിശദമായ വീക്ഷണം പങ്കുവെച്ചു. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലുപരി കഥാപാത്രങ്ങളെ ആഴത്തിൽ മനസ്സിലാക്കുക, യഥാർത്ഥ കഴിവുകളെ കണ്ടെത്തുക, സിനിമയുടെ വൈകാരികമായ കാതൽ ശക്തിപ്പെടുത്തുന്ന പ്രകടനങ്ങൾ രൂപപ്പെടുത്തുക എന്നിവയെല്ലാം ഈ പ്രക്രിയയിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

സംവിധായകന്റെ ദർശനത്തെയും അഭിനേതാവിന്റെ വ്യാഖ്യാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ കാസ്റ്റിംഗിനുള്ള പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെ, മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിൽ അവബോധം, നിരീക്ഷണം, സംവേദനക്ഷമത എന്നിവയുടെ പ്രാധാന്യവും എടുത്തുപറഞ്ഞു.

സിനിമാ വ്യവസായ രീതികൾ, കഥാപാത്രങ്ങളുടെ അപഗ്രഥനം, ഓഡിഷൻ പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തേടി വിദ്യാർത്ഥികൾ സെഷനിൽ സജീവമായി പങ്കെടുത്തു. ചെറുതോ വലുതോ ആയ ഓരോ വേഷവും ഒരു സിനിമയുടെ മൊത്തത്തിലുള്ള ആഖ്യാനത്തിന് സംഭാവന നൽകുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, സത്യസന്ധതയോടും അച്ചടക്കത്തോടും ജിജ്ഞാസയോടും കൂടി സിനിമയെ സമീപിക്കാൻ ഛാബ്ര അവരെ പ്രോത്സാഹിപ്പിച്ചു. അഭിനേതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും വേണ്ടിയുള്ള കരിയർ മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക ഉപദേശങ്ങളും ഉൾപ്പെടെ, കാസ്റ്റിംഗ് രീതികളെക്കുറിച്ചുള്ള തൻ്റെ ഉൾക്കാഴ്ചകളും അദ്ദേഹം പങ്കുവെച്ചു.

2025 നവംബർ 27 വരെ തുടരുന്ന മാസ്റ്റർക്ലാസ് സീരീസിന് ഈ സെഷൻ ക്രിയാത്മകവും പ്രചോദനാത്മകവുമായ തുടക്കം സമ്മാനിച്ചു. വരും ദിവസങ്ങളിൽ, സംവിധാനം, തിരക്കഥാരചന, ഛായാഗ്രഹണം, സൗണ്ട് ഡിസൈൻ, പ്രൊഡക്ഷൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വൈദഗ്ധ്യവും ക്രിയാത്മകമായ ആത്മവിശ്വാസവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംവേദനാത്മക സെഷനുകൾ നടത്തും. വളർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സഹകരണത്തോടെയുള്ള പഠന വേദികൾ സൃഷ്ടിക്കുന്നതിനുമുള്ള IFFI-യുടെ തുടർച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ സംരംഭം.

IFFI-യെക്കുറിച്ച്

1952-ൽ ആരംഭിച്ച ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ചലച്ചിത്രോത്സവമാണ്. ഇന്ത്യാ ​ഗ​വൺമെന്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (NFDC), ഗോവ സംസ്ഥാന ​ഗവൺമെന്റിന്റെ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയും (ESG) സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഒരു ആഗോള സിനിമാ ശക്തികേന്ദ്രമായി ഈ ചലച്ചിത്രമേളവളർന്നു - റീസ്റ്റോർ ചെയ്ത ക്ലാസിക്കുകൾ ഇവിടെ ധീരമായ പരീക്ഷണങ്ങളെ കണ്ടുമുട്ടുന്നു, ഒപ്പം ഇതിഹാസ ചലച്ചിത്ര പ്രതിഭകൾ നിർഭയരായ പുതുമുഖങ്ങളോടൊപ്പം വേദി പങ്കിടുകയും ചെയ്യുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, മാസ്റ്റർക്ലാസുകൾ, ആദരം, ആശയങ്ങളും ഇടപാടുകളും സഹകരണങ്ങളും ചിറകുവിടർത്തുന്ന ഉണർവ്വുള്ള WAVES ഫിലിം ബസാർ എന്നിവ ഉൾപ്പെടുന്ന ഊർജ്ജസ്വലമായ ഈ സമ്മിശ്രമാണ് IFFI-യെ ശരിക്കും തിളക്കമുള്ളതാക്കുന്നത്. ഗോവയുടെ മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ നവംബർ 20 മുതൽ 28 വരെയാണ് 56-ാമത് പതിപ്പ് അരങ്ങേറുന്നത്. ഭാഷകൾ, വിഭാഗങ്ങൾ, നൂതനാശയങ്ങൾ, ശബ്ദങ്ങൾ എന്നിവയുടെ അതിശയിപ്പിക്കുന്ന ഒരു വർണ്ണരാജി ഈ പതിപ്പ് വാഗ്ദാനം ചെയ്യുന്നു—ഇന്ത്യയുടെ സർഗ്ഗാത്മക മികവിൻ്റെ ലോകവേദിയിലെ അവിസ്മരണീയമായ ആഘോഷമാണിത്.

 

For more information, Click on:

https://www.pib.gov.in/PressReleasePage.aspx?PRID=2191742

https://www.pib.gov.in/PressReleasePage.aspx?PRID=2190381

IFFI Website: https://www.iffigoa.org/

PIB’s IFFI Microsite: https://www.pib.gov.in/iffi/56new/

PIB IFFIWood Broadcast Channel:

https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Handles: @IFFIGoa, @PIB_India, @PIB_Panaji

 

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194143   |   Visitor Counter: 19