ഉൾക്കാഴ്ച നൽകുന്ന മാസ്റ്റർക്ലാസുകൾക്കും അന്താരാഷ്ട്ര ഗാല പ്രീമിയറുകൾക്കും വേദിയായി IFFI
പ്രശസ്ത ചലച്ചിത്രകാരന്മാർ, അഭിനേതാക്കൾ, ആഗോള ചലച്ചിത്രമേള നേതാക്കൾ എന്നിവർ പങ്കെടുത്ത ഉൾക്കാഴ്ചയുള്ള മാസ്റ്റർക്ലാസുകൾക്ക് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ഇന്ന് ആതിഥേയത്വം വഹിച്ചു. സർഗ്ഗാത്മകത, പ്രകടനം, സിനിമയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് ഈ സെഷനുകൾ വേദിയായി.





ചലച്ചിത്ര സംവിധായകൻ വിധു വിനോദ് ചോപ്ര എഴുത്തുകാരൻ അഭിജാത് ജോഷിയുമായും ബെർലിനാലെ ഫെസ്റ്റിവൽ ഡയറക്ടർ ടിഷ്യ ടട്ടിൽ IFFI ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂറുമായും ആദിശക്തിയിലെ നാടക ഗുരു വിനയകുമാറുമായും സംവദിച്ചു. ചലച്ചിത്ര നിർമ്മാണ വൈദഗ്ധ്യം, വൈകാരിക പ്രകടനങ്ങൾ, AI പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ കഥപറച്ചിലിലും മേളകളിലുമുണ്ടാക്കുന്ന സ്വാധീനം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങൾ പങ്കെടുത്തവർക്ക് മികച്ച ധാരണ നൽകി.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സിനിമകൾ അന്താരാഷ്ട്ര ഗാല പ്രീമിയറുകളായി IFFI പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ നിന്നുള്ള ഇറ്റാലിയൻ-സ്വിസ് ചിത്രമായ 'മോസ്കിറ്റോസ്' (Mosquitoes), റീസ്റ്റോർ ചെയ്ത ഇംഗ്ലീഷ് ക്ലാസിക് ചിത്രമായ 'മ്യൂറീയൽസ് വെഡ്ഡിംഗ്' (Muriel’s Wedding), ഫ്രഞ്ച് ചിത്രമായ 'റെൻവാ' (Renoir) എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമകാലിക ആഖ്യാനങ്ങളും കൊണ്ടാടപ്പെട്ട ചലച്ചിത്ര കലാവിരുതും സമന്വയിക്കുന്ന കാഴ്ചാനുഭവമാണ് ഇത് കാഴ്ചക്കാർക്ക് നൽകിയത്.










IFFI-യെക്കുറിച്ച്
1952-ൽ ആരംഭിച്ച ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ചലച്ചിത്രോത്സവമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (NFDC), ഗോവ സംസ്ഥാന ഗവൺമെന്റിന്റെ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയും (ESG) സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഒരു ആഗോള സിനിമാ ശക്തികേന്ദ്രമായി ഈ ചലച്ചിത്രമേളവളർന്നു - റീസ്റ്റോർ ചെയ്ത ക്ലാസിക്കുകൾ ഇവിടെ ധീരമായ പരീക്ഷണങ്ങളെ കണ്ടുമുട്ടുന്നു, ഒപ്പം ഇതിഹാസ ചലച്ചിത്ര പ്രതിഭകൾ നിർഭയരായ പുതുമുഖങ്ങളോടൊപ്പം വേദി പങ്കിടുകയും ചെയ്യുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, മാസ്റ്റർക്ലാസുകൾ, ആദരം, ആശയങ്ങളും ഇടപാടുകളും സഹകരണങ്ങളും ചിറകുവിടർത്തുന്ന ഉണർവ്വുള്ള WAVES ഫിലിം ബസാർ എന്നിവ ഉൾപ്പെടുന്ന ഊർജ്ജസ്വലമായ ഈ സമ്മിശ്രമാണ് IFFI-യെ ശരിക്കും തിളക്കമുള്ളതാക്കുന്നത്. ഗോവയുടെ മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ നവംബർ 20 മുതൽ 28 വരെയാണ് 56-ാമത് പതിപ്പ് അരങ്ങേറുന്നത്. ഭാഷകൾ, വിഭാഗങ്ങൾ, നൂതനാശയങ്ങൾ, ശബ്ദങ്ങൾ എന്നിവയുടെ അതിശയിപ്പിക്കുന്ന ഒരു വർണ്ണരാജി ഈ പതിപ്പ് വാഗ്ദാനം ചെയ്യുന്നു—ഇന്ത്യയുടെ സർഗ്ഗാത്മക മികവിൻ്റെ ലോകവേദിയിലെ അവിസ്മരണീയമായ ആഘോഷമാണിത്.
***
AT
റിലീസ് ഐ.ഡി:
2194140
| Visitor Counter:
11