പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 26-ന് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ ഭരണഘടനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും


ഇന്ത്യൻ ഭരണഘടനയുടെ പരിഭാഷ മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലു​ഗു, ഒഡിയ, അസമീസ് എന്നീ ഒമ്പത് ഭാഷകളിൽ പ്രകാശനം ചെയ്യും

Posted On: 25 NOV 2025 4:19PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 26-ന് 11 മണിയോടെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 76-ാം വാർഷികമാണ് ഈ വർഷം.

ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ, ഇരുസഭകളിലെയും പാർലമെൻ്റ് അംഗങ്ങൾ എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.

പരിപാടിയിൽ ഇന്ത്യൻ രാഷ്ട്രപതി ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് നേതൃത്വം നൽകും. കൂടാതെ, ഇന്ത്യൻ ഭരണഘടനയുടെ പരിഭാഷ മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലു​ഗു, ഒഡിയ, അസമീസ് എന്നീ ഒമ്പത് ഭാഷകളിൽ പ്രകാശനം ചെയ്യും. “भारत के संविधान में कला और कैलीग्राफी” (ഭരണഘടനയിലെ കലയും കാലിഗ്രാഫിയും) എന്ന അനുസ്മരണ ലഘുലേഖയും പരിപാടിയിൽ പ്രകാശനം ചെയ്യും.

***

AT


(Release ID: 2194134) Visitor Counter : 13