കഥകളുടെ തിരയിളക്കം: കൺട്രി ഫോക്കസ് ജപ്പാൻ ഐഎഫ്എഫ്ഐയിൽ ഓളങ്ങൾ സൃഷ്ടിക്കുന്നു
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്ഐ) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'കൺട്രി ഫോക്കസ്: ജപ്പാൻ' വിഭാഗത്തിലെ പ്രദർശനത്തിന് ഉജ്ജ്വല തുടക്കമായി. സ്‌ക്രീനിലെത്തിയ ആദ്യ ചിത്രം - 'സീസൈഡ് സെറൻഡിപിറ്റി' തീരപ്രദേശത്തിന്റെ സുവർണ്ണ മായാജാലത്താൽ വേദിയെ ആകർഷിച്ചു. പ്രേക്ഷകരെ ബാല്യകാല വിസ്മയങ്ങളുടെയും കലാപരമായ കൗതുകത്തിന്റെയും, തെളിച്ചമുള്ള കഥാഖ്യാനത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോയി. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും റെഡ് കാർപെറ്റിൽ അണി ചേർന്നു.

ഐഎഫ്എഫ്ഐ 2025-ൽ കൺട്രി ഓഫ് ഫോക്കസ് ആയ ജപ്പാൻ, ആവേശം, വികാരങ്ങൾ, അസാധാരണമായ കലാ ചാതുര്യം എന്നിവ കൊണ്ട് സമ്പന്നമായ ആറ് ചലച്ചിത്രങ്ങളുമായാണ് മേളയിൽ എത്തിയത്. ഹൃദയസ്പർശിയായ കഥകൾ മുതൽ അതിരുകൾ ഭേദിക്കുന്ന ധീരമായ ക്വീർ ആഖ്യാനങ്ങൾ, സാംസ്കാരികാന്തര ഹൃദയഭേദക കഥകൾ, യുവതയുടെ ശാസ്ത്രസാഹിത്യം, സ്വപ്നതുല്യവും പരീക്ഷണാത്മകവുമായ കലാ പര്യവേക്ഷണം വരെയുള്ള കഥകൾ - ഈ ചലച്ചിത്രങ്ങൾ ജാപ്പനീസ് കഥാഖ്യാനശൈലിയുടെ സമ്പന്നതയെ വരച്ചു കാട്ടുന്നു.
പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രങ്ങൾ ഒരു സെല്ലുലോയ്ഡ് കലിഡോസ്കോപ്പാണ്.ഇത് ജപ്പാന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്ര പ്രപഞ്ചത്തിലേക്കുള്ള ഒരു ഊർജ്ജസ്വലമായ പ്രവേശികയായി വർത്തിക്കുന്നു. ഇത് പുതിയ ശക്തമായ ശബ്ദങ്ങളെയും, ദീർഘവീക്ഷണമുള്ള പരിചയസമ്പന്നരെയും ഒപ്പം, കഥാരീതികളെ സംയോജിപ്പിക്കുന്നതിനും ചട്ടങ്ങളെ വരുതിയിലാക്കുന്നതിനും മുൻധാരണകളെ തകർക്കുന്നതിനും ധൈര്യപ്പെടുന്ന ഓരോ കഥാകാരനെയും ആഘോഷിക്കുന്നു. ലോകത്തെ മോഹിപ്പിക്കുന്ന ചലച്ചിത്ര പാരമ്പര്യമുള്ള ഒരു രാജ്യം വികാരങ്ങളുടെയും, സൗന്ദര്യത്തിന്റെയും, അവിസ്മരണീയമായ ഫ്രെയിമുകളുടെയും ഒരു ആഘോഷത്തിനായി സജ്ജമായിരിക്കുന്നു
ദി കൺട്രി ഫോക്കസ്: ജപ്പാൻ പ്രദർശന ചിത്രങ്ങൾ
എ പെയിൽ വ്യൂ ഓഫ് ഹിൽസ് (Tooi Yamanami no Hikar), ക്യാച്ചിംഗ് ദി സ്റ്റാർസ് ഓഫ് ദിസ് സമ്മർ (Kono Natsu no Hoshi wo Miru), ഡിയർ സ്ട്രേഞ്ചർ, സീസൈഡ് സെറൻഡിപിറ്റി (Umibe eiku michi) ടൈഗർ, ടു സീസൺസ്, ടു സ്ട്രേഞ്ചേഴ്‌സ് (Tabi to Hibi)
വിശദ വിവരങ്ങൾക്കായി ദയവായി ലിങ്കിൽ ക്ലിക്കുചെയ്യുക :https://www.pib.gov.in/PressReleasePage.aspx?PRID=2193053
****
रिलीज़ आईडी:
2194046
| Visitor Counter:
19
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Konkani
,
Assamese
,
Bengali
,
Bengali-TR
,
Gujarati
,
Tamil
,
Kannada