IFFI യുടെ ആവേശകരമായ സംഗീത, സാംസ്കാരിക പൈതൃകത്തെ ആവാഹിച്ചുകൊണ്ട് IFFIESTA ഉദ്ഘാടന ചടങ്ങ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി, IFFI ഒരു ചലച്ചിത്രമേള എന്നതിലുപരി, സിനിമയുടെയും സംഗീതത്തിൻ്റെയും ജീവിതത്തിൻ്റെയും മാന്ത്രികതയെ അണി ചേർക്കുന്ന ഒരു മഹത്തായ ആഘോഷമായി മാറിക്കഴിഞ്ഞു.കഴിഞ്ഞ വർഷം, അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സംഗീതവും കലയും ഇഴചേർത്ത് ഈ സാംസ്കാരിക യാത്രയെ നയിക്കാനുള്ള ചുമതല IFFIESTA അഭിമാനത്തോടെ ഏറ്റെടുത്തു.

ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ വൈകുന്നേരം IFFIESTA യുടെ പ്രൗഢമായ ഉദ്ഘാടനം നടന്നു.ദൂരദർശനും വേവ്സ് OTT യും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സംഗീതം, സംസ്കാരം, തത്സമയ പ്രകടനങ്ങൾ എന്നിവയുടെ സമ്പന്നമായ കലാവിരുന്നോടെ, പ്രേക്ഷക മനസ്സുകളെ കാലാതീതമായി ആനന്ദപൂരിതമാക്കുന്ന പാരമ്പര്യത്തിന് IFFI യുടെ 56-ാമത് പതിപ്പിൽ തുടക്കമായി.

കലാവൈഭവം കൊണ്ട് ദീപസ്തംഭങ്ങൾ ആയി മാറിയ പ്രമുഖ താരങ്ങൾ ഒത്തുചേർന്ന് വേദിയെ അലങ്കരിച്ചു. ആദരണീയരായ നടൻ ശ്രീ അനുപം ഖേർ, ഓസ്കാർ ജേതാവായ ശ്രീ എം.എം.കീരവാണി, അസമിൽ നിന്നുള്ള ദേശീയ അവാർഡ് ജേതാവായ നടി ഐമി ബറുവ എന്നിവർക്കൊപ്പം ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ദക്ഷിണ കൊറിയൻ എംപി ജെയ്‌വോൺ കിം എന്നിവരും പങ്കാളികളായി. ദൂരദർശൻ ഡയറക്ടർ ജനറൽ ശ്രീ കെ. സതീഷ് നമ്പൂതിരിപ്പാടിനൊപ്പം സിനിമയുടെ മായക്കാഴ്ചകൾ ആഘോഷിക്കാൻ അവർ ഒത്തുചേർന്നു
“ഉപഗ്രഹ വിപ്ലവത്തിൻ്റെ ഉൽപ്പന്നമായ പരമ്പരാഗത ചാനൽ സാവധാനം ഡിജിറ്റൽ വിപ്ലവത്തിലേക്ക് വഴിമാറുകയാണെന്ന് നമുക്കെല്ലാവർക്കും അറിയാം; എപ്പോൾ വേണമെങ്കിലും പരിപാടികൾ കാണാൻ കഴിയുന്ന കയ്യിൽ പിടിക്കാവുന്ന ഉപകരണങ്ങളിലേക്ക് പ്രേക്ഷകർ മാറിയിരിക്കുന്നു. കാലത്തിൻ്റെ ആവശ്യത്തിനനുസരിച്ച് പരിണമിക്കുക എന്നത് ദൂരദർശനെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. വേവ്സ് OTT വഴി പുതിയ ഡിജിറ്റൽ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ ദൂരദർശൻ അതാണ് ചെയ്തത്. കുടുംബത്തിന് സുരക്ഷിതവും ആരോഗ്യകരവുമായ വിനോദ പരിപാടികൾ വേവ്സ് ഓ ടി ടി വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ഉപകരണങ്ങളിൽ മുഴുകിയിരിക്കുന്ന യുവാക്കൾ-പുതു തലമുറ, ദൂരദർശൻ പ്രതിനിധീകരിക്കുന്ന പൈതൃകത്തിൻ്റെ ശക്തി മനസ്സിലാക്കാൻ ദൂരദർശൻ കാണണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു."ഡിജി ശ്രീ നമ്പൂതിരിപ്പാട് തൻ്റെ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.
അദ്ദേഹത്തിൻ്റെ വാക്കുകളെ തുടർന്നുകൊണ്ട് , ശ്രീ ഖേർ IFFIESTA യുടെ വേദിയിൽ ഇങ്ങനെ അനുസ്മരിച്ചു:" ഞങ്ങളെല്ലാം ദൂരദർശനിൽ നിന്നാണ് ഞങ്ങളുടെ ജീവിതം ആരംഭിച്ചത്. ദൂരദർശനാണ് സിനിമയുടെ ലോകത്തേക്ക് ഞങ്ങളെ പരിചയപ്പെടുത്തിയത് എന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ദൂരദർശനിലൂടെയാണ് ഞാൻ ജനിച്ചത്, അത് എനിക്ക് വിസ്മരിക്കാൻ കഴിയില്ല. നമ്മുടെ ജീവിതത്തെ ചേർത്തു പിടിച്ചിരിക്കുന്ന ഒരു സുഗന്ധമാണ് ദൂരദർശൻ ."
രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ട് ജേവോൺ കിം ഹൃദ്യമായി ആലപിച്ച 'വന്ദേമാതര' ത്തോടെയായിരുന്നു നിശയുടെ തുടക്കം. "ഇവിടെ എത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഊഷ്മളമായ സ്വാഗതത്തിന് നന്ദി." ഇന്ത്യയും കൊറിയയും തമ്മിലുള്ള സിനിമകളും ഉള്ളടക്ക സഹകരണവും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു", ഗാനം ആലപിക്കുന്നതിനുമുമ്പ് അവർ പറഞ്ഞു.
ഗായകനും ഗാനരചയിതാവുമായ ഓഷോ ജെയിനിൻ്റെ രണ്ട് മണിക്കൂർ നീണ്ട സംഗീത പ്രകടനവും പിന്നീട് അരങ്ങേറി.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കുചെയ്യുക : https://www.pib.gov.in/PressReleasePage.aspx?PRID=2192866
*****
Release ID:
2192983
| Visitor Counter:
6