പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 19 NOV 2025 4:49PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

'എക്സി'ൽ  ശ്രീ മോദി കുറിച്ചു;

“പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പരിപാടിയിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ.”


“ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ സ്മരണികാ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു.”


“ശ്രീ സത്യസായി ബാബയുടെ സന്ദേശം കാലത്തിന്റെയും സ്ഥലത്തിന്റെയും അതിരുകൾ മറികടക്കുന്നു. കാരുണ്യം, സേവനം, സാർവത്രിക സ്നേഹം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ ലോകമെമ്പാടുമുള്ള ആളുകളെ നയിക്കുന്നു.”


"കഴിഞ്ഞ 11 വർഷത്തിനിടയിൽ, നമ്മുടെ രാജ്യത്തെ സാമൂഹിക സുരക്ഷാ ചട്ടക്കൂട് ഗണ്യമായി ശക്തിപ്പെട്ടു. ഇന്ന് ഏകദേശം 100 കോടി ആളുകൾ ഇതിന് കീഴിൽ വരുന്നുവെന്ന് എനിക്ക് വളരെ സംതൃപ്തിയോടെ പറയാൻ കഴിയും."

***

AT


(Release ID: 2191934) Visitor Counter : 8