ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഗോപാൽ രത്‌ന പുരസ്‌കാരങ്ങൾ 2025 പ്രഖ്യാപിച്ചു

നോൺ-നോർത്ത് ഈസ്റ്റേൺ റീജിയൺ വിഭാഗത്തിൽ മികച്ച ക്ഷീര സഹകരണ സംഘം/പാൽ ഉത്പാദക കമ്പനി/ക്ഷീരകർഷക ഉത്പാദക സ്ഥാപനം എന്ന ബഹുമതിക്ക് വയനാട് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം ലിമിറ്റഡിനെ തിരഞ്ഞെടുത്തു.

അതേ വിഭാഗത്തിൽ പാലക്കാട് കുന്നംകാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Posted On: 17 NOV 2025 1:17PM by PIB Thiruvananthpuram

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് 2025-ലെ ദേശീയ ഗോപാൽ രത്‌ന അവാർഡ്  (NGRA) ജേതാക്കളെ  പ്രഖ്യാപിച്ചു. കന്നുകാലി-ക്ഷീര മേഖലയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതികളിൽ ഒന്നാണ് NGRA.

കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെയും  (MoFAHD) പഞ്ചായത്തി രാജ് മന്ത്രാലയത്തിന്റെയും ചുമതലയുള്ള  ശ്രീ. രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് ഈ അവാർഡുകൾ സമ്മാനിക്കും. MoFAHD-ലെ സഹമന്ത്രിമാരായ പ്രൊഫ. എസ്. പി. സിംഗ് ബാഗേലും ശ്രീ. ജോർജ്ജ് കുര്യനും ചടങ്ങിൽ പങ്കെടുക്കും.

ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26-നാണ് ഈ അവാർഡുകൾ വിതരണം ചെയ്യുന്നത്. ഈ വർഷം ആകെ 2,081 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഓരോ വിഭാഗത്തിലെയും വിജയികളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

ദേശീയ ഗോപാൽ രത്‌ന പുരസ്‌കാരങ്ങൾ 2025: വിജയികളുടെ വിശദാംശങ്ങൾ

ക്രമ. നം.

വിഭാഗം

 ഓരോ വിഭാഗത്തിലും പുരസ്‌കാരം നേടിയ NGRA 2025 വിജയികളുടെ പേരുകൾ

1.

മികച്ച തദ്ദേശീയ കന്നുകാലി/എരുമ ജനുസ്സുകളെ വളർത്തുന്ന ക്ഷീരകർഷകൻ |

നോൺ-എൻഇആർ (വടക്ക്-കിഴക്കൻ ഇതര മേഖല):

ഒന്നാം സ്ഥാനം : ശ്രീ. അരവിന്ദ് യശ്വന്ത് പാട്ടീൽ, കോലാപ്പൂർ, മഹാരാഷ്ട്ര.

രണ്ടാം സ്ഥാനം : ഡോ. കങ്കനാല കൃഷ്ണ റെഡ്ഡി, ഹൈദരാബാദ്, തെലങ്കാന.

മൂന്നാം സ്ഥാനം : ശ്രീ   ഹർഷിത് ജുറിയ, സിക്കാർ, രാജസ്ഥാൻ.

മൂന്നാം സ്ഥാനം കുമാരി ശ്രദ്ധാ സത്യവാൻ ധവാൻ, അഹമ്മദ്‌നഗർ, മഹാരാഷ്ട്ര.


എൻഇആർ/ഹിമാലയൻ (വടക്ക്-കിഴക്കൻ മേഖല/ഹിമാലയൻ സംസ്ഥാനങ്ങൾ):

ശ്രീമതി. വിജയ് ലത, ഹമീർപൂർ, ഹിമാചൽ പ്രദേശ്.
 ശ്രീ. പ്രദീപ് പങ്കരിയ, ചമ്പാവത്, ഉത്തരാഖണ്ഡ്.

2.

 മികച്ച ക്ഷീര സഹകരണ സംഘം/പാൽ ഉത്പാദക കമ്പനി/ക്ഷീരകർഷക ഉത്പാദക സ്ഥാപനം

നോൺ-എൻഇആർ:

ഒന്നാം സ്ഥാനം : മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം ലിമിറ്റഡ്, വയനാട്, കേരളം.

 രണ്ടാം സ്ഥാനം: കുന്നംകാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം, പാലക്കാട്, കേരളം.

 രണ്ടാം സ്ഥാനം: ഘിനോയി ദുഗ്ദ്ധ് ഉത്പാദക് സഹകാരി സമിതി, ജയ്പൂർ, രാജസ്ഥാൻ.

 മൂന്നാം സ്ഥാനം: ടിവൈഎസ്പിഎൽ 37 സെന്ദുരൈ മിൽക്ക് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, അരിയല്ലൂർ, തമിഴ്നാട്.


എൻഇആർ/ഹിമാലയൻ:

 കുൽഹ ദൂദ് ഉത്പാദക് സഹകാരി സമിതി, ഉധം സിംഗ് നഗർ, ഉത്തരാഖണ്ഡ്.

3.

 

 

മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ദ്ധൻ (AIT)

നോൺ-എൻഇആർ:

ഒന്നാം സ്ഥാനംt: ശ്രീ  ദില്ലിപ് കുമാർ പ്രധാൻ, അനുഗുൾ, ഒഡീഷ.

 രണ്ടാം സ്ഥാനം: ശ്രീ  വികാസ് കുമാർ, ഹനുമാൻഗഢ്, രാജസ്ഥാൻ.

മൂന്നാം സ്ഥാനം: ശ്രീമതി.അനുരാധ ചക്കലി, നന്ദ്യാൽ, ആന്ധ്രാപ്രദേശ്.


എൻഇആർ/ഹിമാലയൻ:

ശ്രീ  ദെലുവാർ ഹസൻ, ബാർപേട്ട, അസം.

 

പുരസ്കാര വിവരങ്ങൾ

ദേശീയ ഗോപാൽ രത്‌ന അവാർഡ് 2025, ആദ്യത്തെ രണ്ട് വിഭാഗങ്ങളായ മികച്ച  ക്ഷീരകർഷകൻ, മികച്ച ഡിസിഎസ്/എഫ്പിഒ/എംപിസിഎസ് എന്നിവയ്ക്ക് മെറിറ്റ് സർട്ടിഫിക്കറ്റ്, ഒരു മൊമന്റോ, കൂടാതെ താഴെ പറയുന്ന സാമ്പത്തിക സമ്മാനങ്ങളും അടങ്ങുന്നതാണ്:

 

  •  ഒന്നാം സ്ഥാനം  :₹ 5,00,000/- (അഞ്ച് ലക്ഷം രൂപ )
  •  രണ്ടാം സ്ഥാനം: ₹ 3,00,000/- (മൂന്ന് ലക്ഷം രൂപ )
  •  മൂന്നാം സ്ഥാനം: ₹ 2,00,000/- (രണ്ട് ലക്ഷം രൂപ )
  • വടക്ക്-കിഴക്കൻ മേഖലയ്ക്കും (NER)/ഹിമാലയൻ സംസ്ഥാനങ്ങൾക്കുമുള്ള പ്രത്യേക അവാർഡ്: ₹ 2,00,000/- (രണ്ട് ലക്ഷം രൂപ )


മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ദ്ധൻ (AIT) വിഭാഗത്തിൽ, ദേശീയ ഗോപാൽ രത്‌ന അവാർഡ് 2025-ന് മെറിറ്റ് സർട്ടിഫിക്കറ്റും ഒരു മൊമന്റോയും മാത്രമാണ് ലഭിക്കുക. കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ദ്ധൻ (AIT) വിഭാഗത്തിൽ പണം  സമ്മാനമായി  നൽകുന്നതല്ല.

 

*****


(Release ID: 2190856) Visitor Counter : 10