ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം കഴിഞ്ഞ രാത്രിയുണ്ടായ ഉംറ തീർത്ഥാടകർ ഉൾപ്പെട്ട ദാരുണമായ ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24x7 കൺട്രോൾ റൂം തുറന്നു.

എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്കുകയും ചെയ്യുന്നുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു അറിയിച്ചു.

Posted On: 17 NOV 2025 12:30PM by PIB Thiruvananthpuram
സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ ദാരുണമായ ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്  24x7 കൺട്രോൾ റൂം തുറന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ, പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു അപകടത്തിൽ  മരണപ്പെട്ടവരുടെ  കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഈ പ്രയാസകരമായ സമയത്ത് അവർക്ക് ശക്തി ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു.

സഹായത്തിനായി ബന്ധപ്പെടാനുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ താഴെ കൊടുക്കുന്നു:

8002440003 (ടോൾ ഫ്രീ)

00966122614093, 00966126614276

00966556122301 (വാട്ട്‌സ്ആപ്പ്)

എംബസി ഉദ്യോഗസ്ഥരുമായി തങ്ങൾ ബന്ധപ്പെടുന്നുണ്ടെന്നും അവർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും സാധ്യമായ എല്ലാ സഹായവും നല്കുകയും ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ശ്രീ റിജിജു അറിയിച്ചു. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി ഹജ്ജ്, ഉംറ മന്ത്രാലയവുമായും മറ്റ്  പ്രാദേശിക സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നുണ്ട്.  കോൺസുലേറ്റ് ജീവനക്കാരുടേയും ഇന്ത്യൻ കമ്മ്യൂണിറ്റി വോളണ്ടിയർമാരുടെയും ഒരു സംഘം വിവിധ ആശുപത്രികളിലും അപകടസ്ഥലത്തും സേവനത്തിനായി എത്തിയിട്ടുണ്ട്.

റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും എല്ലാവിധ പിന്തുണയും നല്കുന്നുണ്ട്. ബന്ധപ്പെട്ട കുടുംബങ്ങളുമായി ഏകോപിപ്പിക്കുന്നതിന് എംബസിയിലേയും കോൺസുലേറ്റിലേയും ഉദ്യോഗസ്ഥർ തെലങ്കാന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്.
 
SKY
 
***
 

(Release ID: 2190771) Visitor Counter : 15