മാധ്യമങ്ങൾക്ക് ഒരു അവസരം കൂടി : 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ മാധ്യമ അക്രഡിറ്റേഷൻ പോർട്ടൽ നവംബർ 17 ന് അർധരാത്രി വരെ വീണ്ടും തുറക്കുന്നു
മാധ്യമപ്രവർത്തകരുടെ വ്യാപകമായ ആവശ്യം പരിഗണിച്ച് 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) മാധ്യമ അക്രഡിറ്റേഷൻ പോർട്ടൽ ഇന്ന് വൈകിട്ട് 7 മുതൽ മൂന്ന് ദിവസത്തേക്ക് വീണ്ടും തുറക്കുന്നു.
ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാനാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർക്ക് മാധ്യമ പ്രതിനിധിയായി രജിസ്റ്റർ ചെയ്യാന്‍ ഇതുവഴി അവസരം ലഭിക്കുന്നു.
ഔദ്യോഗിക പോർട്ടൽ വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം: https://accreditation.pib.gov.in/eventregistration/login.aspx
2025 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിലാണ് 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. അക്രഡിറ്റേഷന്‍ നേടുന്ന മാധ്യമപ്രവർത്തകർക്ക് സിനിമാ പ്രദർശനങ്ങളിലും പാനൽ ചർച്ചകളിലും വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകളിലും പ്രൗഢമായ ചടങ്ങുകളിലും പ്രവേശനം ലഭിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകരുമായും കലാകാരന്മാരുമായും ബന്ധം സ്ഥാപിക്കാന്‍ അവസരങ്ങളുമുണ്ട്.
2025 നവംബർ 17 അർധരാത്രി വരെ രജിസ്ട്രേഷനായി പോര്‍ട്ടല്‍ ലഭ്യമാകുമെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കുന്നു.
അപേക്ഷകർ പോർട്ടലിലെ നിർദേശങ്ങൾ ശ്രദ്ധാപൂർവം പിന്തുടരുകയും സാധുവായ തിരിച്ചറിയൽ - തൊഴില്‍ രേഖകളടക്കം ആവശ്യമായ രേഖകളെല്ലാം ഓണ്‍ലൈനായി സമര്‍പ്പിക്കുകയും വേണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും രേഖകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളും അക്രഡിറ്റേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ മാധ്യമ അക്രഡിറ്റേഷൻ നയം ഇവിടെ വായിക്കാം.
കൂടുതൽ സഹായങ്ങൾക്കും സംശയനിവാരണത്തിനും മാധ്യമപ്രവർത്തകർക്ക് താഴെ നൽകിയിരിക്കുന്ന പിഐബി - ഐഎഫ്എഫ്ഐ മാധ്യമ പിന്തുണാ സംവിധാനവുമായി ബന്ധപ്പെടാം:
iffi.mediadesk@pib.gov.in
ഏഷ്യയിലെ മഹത്തായ ഈ ചലച്ചിത്ര വേദിയുടെ ഭാഗമാകാനുള്ള അവസാന അവസരം നഷ്ടപ്പെടുത്താതിരിക്കൂ. ഇന്നുതന്നെ അപേക്ഷിച്ച് ഐഎഫ്എഫ്ഐ 2025-ലെ അക്രഡിറ്റേഷൻ ഉറപ്പാക്കൂ.
****
Release ID:
2190241
| Visitor Counter:
5