ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
2025 ലെ നാഷണൽ അർബൻ കോൺക്ലേവ് ന്യൂഡൽഹിയിലെ യശോഭൂമിയിൽ കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഉദ്ഘാടനം ചെയ്തു.
Posted On:
08 NOV 2025 4:33PM by PIB Thiruvananthpuram
കേന്ദ്ര ഭവന,നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ നാഷണൽ അർബൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസത്തെ കോൺക്ലേവിൽ നയരൂപകർത്താക്കൾ,നഗര ആസൂത്രകർ,വിദഗ്ധർ,പങ്കാളികൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 2500-ലധികം പ്രതിനിധികളെ ഒരുമിച്ചു കൊണ്ടുവരുന്നു.'സുസ്ഥിര നഗരവികസനവും ഭരണവും' എന്ന വിഷയത്തെ ആസ്പദമാക്കി ആറ് പ്രത്യേക മേഖലകളിലായി ആഴത്തിലുള്ള ചർച്ചകളും ആലോചനായോഗങ്ങളും നടക്കും.
വിശദാംശങ്ങൾ കാണാനും സെഷനുകൾ തത്സമയം കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക
വികസിത് ഭാരത് സിറ്റി പ്രദർശനം
കോൺക്ലേവിൻ്റെ ഭാഗമായി കേന്ദ്രമന്ത്രി വികസിത് ഭാരത് സിറ്റി പ്രദർശനം ഉദ്ഘാടനം ചെയ്തു.യഥാർത്ഥത്തിൽ വികസിതവും, ഊർജ്ജസ്വലവും, എല്ലാവരേയും ഉൾക്കൊള്ളുന്നതും, സുസ്ഥിരവും, ഭാവിക്ക് സജ്ജവുമായ ഇന്ത്യൻ നഗരത്തിൻ്റെ ദർശനത്തിന് ഇത് ജീവൻ പകരുന്നു. ഇന്ത്യയിലെ നഗരങ്ങളിലുടനീളം നടപ്പിലാക്കുന്ന നൂതന നഗരാസൂത്രണ മാതൃകകൾ, സ്മാർട്ട് സാങ്കേതികവിദ്യകൾ,പൗര കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഈ പ്രദർശനത്തിൽ അവതരിപ്പിക്കുന്നു.

നാഷണൽ അർബൻ കോൺക്ലേവ് 2025-ൻ്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര ഭവന,നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ താഴെപ്പറയുന്നവയ്ക്ക് തുടക്കം കുറിച്ചു:
1. ഡംപ്‌സൈറ്റ് റെമിഡിയേഷൻ ആക്സിലറേറ്റർ പ്രോഗ്രാം (DRAP)
ഇന്ത്യയിലെ നഗരങ്ങളിലുടനീളം അവശേഷിക്കുന്ന മാലിന്യനിക്ഷേപകേന്ദ്രങ്ങളുടെ ശുചീകരണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന മിഷൻ-മോഡ് സംരംഭമായ ഡംപ്‌സൈറ്റ് റെമിഡിയേഷൻ ആക്സിലറേറ്റർ പ്രോഗ്രാം (DRAP) കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഉദ്ഘാടനം ചെയ്തു.2026 സെപ്തംബറോടെ 'ലക്ഷ്യ സീറോ ഡംപ്‌സൈറ്റുകൾ' (മാലിന്യക്കൂമ്പാരമില്ലാത്ത നഗരങ്ങൾ) എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി വിലപ്പെട്ട നഗര ഭൂമി വീണ്ടെടുത്ത് സാമൂഹിക, അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നു.
നിലവിൽ 1428 സൈറ്റുകളിൽ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടന്നുവരികയാണ്.കൂടാതെ പഴയ മാലിന്യത്തിൻ്റെ ഏകദേശം 80 ശതമാനം 202 നഗരപ്രാദേശിക സ്ഥാപനങ്ങളിലെ 214 സൈറ്റുകളിലായി കേന്ദ്രീകരിച്ചിരിക്കുന്നു.ഏകദേശം 8.8 കോടി മെട്രിക് ടൺ പഴയ മാലിന്യങ്ങൾ ഉൾക്കൊള്ളുന്ന ഉയർന്ന സ്വാധീനമുള്ള സ്ഥലങ്ങൾക്ക് DRAP മുൻഗണന നല്കും.
ലക്ഷ്യ സീറോ ഡംപ്‌സൈറ്റുകൾ എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ പഴയ മാലിന്യം നീക്കം ചെയ്യുന്നതിന് ടണ്ണിന് 550 രൂപ എന്ന കണക്കിൽ നഗരങ്ങൾക്ക് സാമ്പത്തിക സഹായം നല്കുന്നു.ഇതുവരെ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2484 നഗരപ്രാദേശിക സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ 10,228 കോടി രൂപയുടെ പദ്ധതികൾക്കായി കേന്ദ്ര നഗരകാര്യ മന്ത്രാലയം 4,181 കോടി കേന്ദ്ര ധനസഹായം നല്കിയിട്ടുണ്ട്.ഏകദേശം 25 കോടി മെട്രിക് ടൺ മാലിന്യം സംഭരിക്കുന്ന 2476 ഡംപ്‌സൈറ്റുകളിൽ 1,048 എണ്ണം പൂർണ്ണമായും പരിഹരിക്കപ്പെട്ടു.മറ്റുള്ളവ പൂർത്തീകരണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്.ആകെ 14.33 കോടി മെട്രിക് ടൺ പഴയ മാലിന്യങ്ങൾ സംസ്കരിക്കുകയും ഏകദേശം 7,580 ഏക്കർ (50%) ഭൂമി വീണ്ടെടുക്കുകയും ചെയ്തു.
KMU സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്കുചെയ്യുക.
3. അർബൻ ഇൻവെസ്റ്റ് വിൻഡോ (UiWIN)
ഈ അവസരത്തിൽ ആരംഭിച്ച മറ്റൊരു പ്രധാന സംരംഭമാണ് അർബൻ ഇൻവെസ്റ്റ് വിൻഡോ.ഭവന,നഗരകാര്യ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം HUDCO യുടെ നേതൃത്വത്തിലുള്ള ഒരു സംരംഭമാണിത്.ഇത് ഇന്ത്യൻ നഗരങ്ങൾക്ക് വേണ്ടിയുള്ള ഒരു ഏകജാലക നിക്ഷേപ സൗകര്യ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും ലോകബാങ്ക്,ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ദീർഘകാല, ഇളവുകളോടുകൂടിയ, മത്സരാധിഷ്ഠിതമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനായി PPP(പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്) അധിഷ്ഠിത നഗര പദ്ധതികളേയും ഈ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കും.
UiWIN സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്കുചെയ്യുക.
4. ജൽ ഹി ജനനി
ദൈനംദിന ജീവിതത്തിൽ ജലത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി അമൃത് (AMRUT) പദ്ധതിയുടെ ഭാഗമായുള്ള 'ജൽ ഹി ജനനി' എന്ന ഗാനവും ശ്രീ മനോഹർ ലാൽ പുറത്തിറക്കി.ഭാവിക്ക് വേണ്ടി ജലം സംരക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാലിൻ്റെ പ്രസംഗത്തിൽ നിന്ന്,
ഇന്ത്യയുടെ നഗര പരിവർത്തനം സുസ്ഥിരത, ഉൾച്ചേർക്കൽ, നൂതനാശയങ്ങൾ എന്നിവയിലൂടെ നയിക്കപ്പെടണമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഊന്നിപ്പറഞ്ഞു. 2047 ഓടെ വികസിത ഭാരതമെന്ന ദർശനവുമായി പൊരുത്തപ്പെടുന്ന വൃത്തിയുള്ളതും ഹരിതാഭവും ജീവിക്കാൻ കൂടുതൽ അനുയോജ്യമായതുമായ നഗരങ്ങൾ നിർമ്മിക്കുന്നതിൽ DRAP,UiWIN,KMU തുടങ്ങിയ സംരംഭങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമഗ്രമായ വളർച്ചയും പൗരന്മാരുടെ മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാൻ ആസൂത്രിതവും ഏകോപിതവുമായ നഗര വികസനം അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ആവർത്തിച്ചു. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർന്നുവരുന്ന നഗര അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൻ്റെ പിന്തുണയോടെയുള്ള പ്രത്യേക നിക്ഷേപങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
2047 ഓടെ ഇന്ത്യയിലെ നഗര ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 50 ശതമാനം ആകുമെന്നും അവർക്ക് വേണ്ടി എല്ലാ പങ്കാളികളും ഒരുമിച്ച് വരേണ്ടതുണ്ടെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള വലിയ നിക്ഷേപങ്ങൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺക്ലേവിൻ്റെ ആദ്യ ദിനത്തിൽ നാല് ബ്രേക്ക്ഔട്ട് സെഷനുകൾ നടന്നു.അതിൽ ഭവന,നഗരകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.ആദ്യ സെഷൻ പ്രാദേശിക ആസൂത്രണം, ഗതാഗതാധിഷ്ഠിത വികസനം (TOD),നഗര ഗതാഗതം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.രണ്ടാമത്തെ സെഷൻ ഉപജീവന മാർഗ്ഗങ്ങൾക്കായുള്ള അവസരങ്ങളും ദാരിദ്ര്യ നിർമ്മാർജ്ജനവും എടുത്തുകാട്ടി. മൂന്നാമത്തെ സെഷൻ നിർമ്മാണവും പൊളിക്കൽ മാലിന്യവും സംബന്ധിച്ച ഒരു സാങ്കേതിക സെഷനായിരുന്നു. നാലാമത്തെയും അവസാനത്തെയും സെഷൻ ശേഷി വർദ്ധിപ്പിക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
*****
(Release ID: 2187921)
Visitor Counter : 6