രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഗുരു നാനാക് ദേവ് ജിയുടെ ജന്മദിനത്തിന്റെ പൂർവ സന്ധ്യയിൽ രാഷ്ട്രപതിയുടെ ആശംസകൾ

Posted On: 04 NOV 2025 4:30PM by PIB Thiruvananthpuram
ഗുരു നാനാക് ദേവ് ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സഹപൗരന്മാർക്ക് ആശംസകൾ നേർന്നു.
 
ഒരു സന്ദേശത്തിൽ, രാഷ്ട്രപതി ഇങ്ങനെ പറഞ്ഞു: “ഗുരു നാനാക് ജയന്തിയുടെ ശുഭകരമായ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് നമ്മുടെ സിഖ് സഹോദരീ സഹോദരന്മാർക്ക് എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.
 
ഗുരു നാനാക് ദേവ് ജിയുടെ ആദർശങ്ങളും ആശയങ്ങളും സ്വീകരിക്കാൻ ഈ അവസരം നമ്മെ പ്രചോദിപ്പിക്കുകയും മെച്ചപ്പെട്ട ഒരു സമൂഹസൃഷ്ടിക്കായി നമ്മെ നയിക്കുകയും ചെയ്യുന്നു. സത്യം, നീതി, കരുണ എന്നിവയിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതാണ് വിജയത്തിന്റെ യഥാർത്ഥ മാനദണ്ഡമെന്ന് അദ്ദേഹത്തിന്റെ സന്ദേശം നമ്മെ പഠിപ്പിക്കുന്നു. ഏകദൈവത്തെയും മനുഷ്യ സമത്വത്തെയും ഊന്നിപ്പറയുന്നതാണ് അദ്ദേഹത്തിന്റെ അധ്യയനങ്ങൾ. സത്യസന്ധതയോടെ ജീവിക്കാനും വിഭവങ്ങൾ പരസ്പരം പങ്കിടാനും അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുന്നു.
 
ഈ അവസരത്തിൽ, ഗുരു നാനാക് ദേവ് ജിയുടെ ആദർശങ്ങൾ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുകയും കൂടുതൽ സമാധാനപരവും സമൃദ്ധവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം കാണിച്ചുതന്ന പാത പിന്തുടരുകയും ചെയ്യാം”.
 
രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 
 
GG
 
***
 

(Release ID: 2186342) Visitor Counter : 5