പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Posted On: 03 NOV 2025 10:49AM by PIB Thiruvananthpuram

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;

“തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുണ്ടായ അപകടത്തിൽ ജീവനുകൾ നഷ്ടപ്പെട്ടത് വളരെ ദുഃഖകരമാണ്. ഈ ദുഷ്‌കരമായ സമയത്ത് ദുരന്തബാധിതരോടും അവരുടെ കുടുംബങ്ങൾക്കൊപ്പവും എന്റെ ചിന്തകൾ ഉണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായമായി നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi”

“తెలంగాణలోని రంగారెడ్డి జిల్లాలో జరిగిన దుర్ఘటనలో సంభవించిన ప్రాణనష్టం నన్ను చాలా బాధించింది. ఈ క్లిష్ట సమయంలో బాధితులు, వారి కుటుంబ సభ్యులకు ప్రగాఢ సానుభూతి తెలుపుతున్నాను. గాయపడిన వారు త్వరగా కోలుకోవాలని ప్రార్థిస్తున్నాను. మరణించిన వారి కుటుంబానికి పీఎంఎన్ ఆర్ ఎఫ్ నుండి రూ.2 లక్షలు, గాయపడిన వారికి రూ.50,000 చొప్పున నష్ట పరిహారాన్ని అందిస్తాం: ప్రధానమంత్రి @narendramodi"

***

SK


(Release ID: 2185700) Visitor Counter : 9