പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റി ഓഫ് ഗ്യാസ്ട്രോണമി ആയി ലഖ്‌നൗവിനെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി അതിയായ സന്തോഷം രേഖപ്പെടുത്തി

Posted On: 01 NOV 2025 2:13PM by PIB Thiruvananthpuram

ലഖ്‌നൗവിനെ യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റി ഓഫ് ഗ്യാസ്ട്രോണമി ആയി തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ലഖ്‌നൗ ഒരു ഉന്നതവും അതുല്യവുമായ  സംസ്കാരത്തിന്റെ പര്യായമാണെന്നും അതിന്റെ കേന്ദ്രഭാഗത്ത് ഉജ്ജ്വലവും സമ്പന്നവുമായ പാചക പാരമ്പര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. യുനെസ്‌കോയുടെ അംഗീകാരം നഗരത്തിന്റെ ഈ വ്യത്യസ്തമായ പാരമ്പര്യത്തെ എടുത്തുകാണിക്കുന്നുവെന്ന് സൂചിപ്പിച്ച അ​ദ്ദേഹം, ലോകമെമ്പാടുമുള്ള ആളുകളോട് ലഖ്‌നൗ സന്ദർശിച്ച് അതിന്റെ പ്രത്യേകത അനുഭവിക്കാൻ ആഹ്വാനം ചെയ്തു.

ഈ നേട്ടത്തെക്കുറിച്ച് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്‌സിൽ കുറിച്ചു:

“ലഖ്‌നൗ ഒരു ഊർജ്ജസ്വലമായ സംസ്കാരത്തിന്റെ പര്യായമാണ്, അതിന്റെ കാതലായ ഭാഗം ഉജ്ജ്വലവും അതുല്യവുമായ  മികച്ച പാചക സംസ്കാരമാണ് ഉൾക്കൊള്ളുന്നത്. ലഖ്‌നൗവിന്റെ ഈ പ്രത്യേകതയെ യുനെസ്‌കോ അംഗീകരിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആളുകളോട് ലഖ്‌നൗ സന്ദർശിച്ച് അതിന്റെ പ്രത്യേകത കണ്ടെത്താനും ആസ്വദിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.”

 

 

 

***

SK

(Release ID: 2185248) Visitor Counter : 9