പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശാസ്ത്ര, സാങ്കേതിക, നവീകരണ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റം എടുത്തുകാണിക്കുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 31 OCT 2025 7:20PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് എഴുതിയ, ഡിജിറ്റൽ ഇന്ത്യ മുതൽ ഡീപ് ടെക് വരെയും ചന്ദ്രയാൻ മുതൽ ജൈവ-സമ്പദ്‌വ്യവസ്ഥ വരെയും അതിനപ്പുറവുമുള്ള മേഖലകളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി എടുത്തുകാണിക്കുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. 

കൂട്ടായ പരിശ്രമങ്ങളിലൂടെ രാജ്യം ശാസ്ത്രത്തിലും നൂതനാശയങ്ങളിലുമുള്ള ആഗോള നേതൃത്വത്തെ പുനർനിർവചിക്കുകയാണെന്നും ആത്മവിശ്വാസമുള്ള ഒരു ആത്മനിർഭർ ഭാരതം ഇപ്പോൾ ലോകത്തിന് പ്രചോദനമാകുന്നുവെന്നും ഇന്ത്യയുടെ വളരുന്ന ആഗോള നേതൃത്വം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു: 

“ഡിജിറ്റൽ ഇന്ത്യ മുതൽ ഡീപ് ടെക് വരെ, ചന്ദ്രയാൻ മുതൽ ജൈവ-സമ്പദ്‌വ്യവസ്ഥ വരെയും അതിനപ്പുറവും ഇന്ത്യ അതിന്റെ റെക്കോർഡ് തിരുത്തി എഴുതുകയാണ്!
നമ്മുടെയെല്ലാം പരിശ്രമങ്ങളാൽ, നമ്മുടെ രാജ്യം ശാസ്ത്രത്തിലും നൂതനാശയങ്ങളിലുമുള്ള ആഗോള നേതൃത്വത്തെ പുനർനിർവചിക്കുകയാണ്
, ആത്മവിശ്വാസമുള്ള ഒരു ആത്മനിർഭർ ഭാരതം ഇപ്പോൾ ലോകത്തിന് പ്രചോദനമാകുന്നു.
വർഷങ്ങളായി കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കേന്ദ്രമന്ത്രി @DrJitendraSingh-ന്റെ ലേഖനം വായിക്കുക.”

 

-SK-

( റിലീസ് ഐ.ഡി: 2184972) സന്ദര്‍ശക കൗണ്ടര്‍ : 23