വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ സ്പെഷ്യൽ കാമ്പെയ്ൻ 5.0 പ്രകാരം മന്ത്രാലയം കൈകൊണ്ട നടപടികളുടെ പുരോഗതി അവലോകനം ചെയ്തു

Posted On: 31 OCT 2025 7:00PM by PIB Thiruvananthpuram

2025 ഒക്ടോബർ 30-ന് ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിൽ  വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഓഫീസുകളിലെ 'സ്വച്ഛത, കെട്ടിക്കിടക്കുന്ന  ഫയലുകൾ വേഗത്തിൽ   തീർപ്പാക്കൽ' എന്നിവ  ലക്ഷ്യമാക്കി നടത്തിയ  പ്രത്യേക കാമ്പെയ്ൻ 5.0 യുടെ പ്രവർത്തനങ്ങൾ  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി  ഡോ. എൽ. മുരുകൻ   പരിശോധിക്കുകയും അവയുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓജ എന്നിവരും സന്നിഹിതരായിരുന്നു. സന്ദർശന വേളയിൽ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങൾ ,റെക്കോർഡ് റൂം  എന്നിവ  പരിശോധിച്ച അദ്ദേഹം  അവയുടെ നിലവാരം  കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റലൈസേഷൻ പ്രക്രിയ കൂടുതൽ ക്രമബദ്ധമാക്കുന്നതിനും  ആവശ്യമായ നിർദ്ദേശങ്ങളും  നൽകി.

തുടർന്ന്, ന്യൂഡൽഹിയിലെ മണ്ഡി ഹൗസിൽ സ്ഥിതി ചെയ്യുന്ന ദൂരദർശൻ ഭവനിൽ 'സ്വച്ഛത , കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കൽ' എന്നിവയെക്കുറിച്ചുള്ള പ്രത്യേക കാമ്പെയ്ൻ 5.0 യുടെ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട മന്ത്രി പരിശോധിക്കുകയും അവയുടെ പുരോഗതി  അവലോകനം ചെയ്യുകയും ചെയ്തു. പ്രസാർ ഭാരതി ചെയർമാൻ ശ്രീ നവനീത് കുമാർ സെഹ്ഗാൾ, പ്രസാർ ഭാരതി സി ഇ ഒ ശ്രീ ഗൗരവ് ദ്വിവേദി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ  മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവും  നോഡൽ ഓഫീസറുമായ ശ്രീ ആർ കെ ജെന, പ്രസാർ ഭാരതിയുടെ മറ്റ് ഉദ്യോഗസ്ഥർ  എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.



2025 ഒക്ടോബർ 31-ന്, ന്യൂഡൽഹിയിലെ ആകാശവാണി ഭവനിൽ  'സ്വച്ഛത , കെട്ടിക്കിടക്കുന്ന  ഫയലുകൾ വേഗത്തിൽ   തീർപ്പാക്കൽ' എന്നിവയെക്കുറിച്ചുള്ള പ്രത്യേക കാമ്പെയ്ൻ 5.0 യുടെ പ്രവർത്തനങ്ങൾ ആദരണീയനായ മന്ത്രി ഡോ. എൽ. മുരുകൻ പരിശോധിക്കുകയും അവയുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. മന്ത്രാലയത്തിലെ  നോഡൽ ഓഫീസറും മുതിർന്ന  സാമ്പത്തിക ഉപദേഷ്ടാവുമായ  ശ്രീ ആർ കെ ജെന, ആകാശവാണി  ഡയറക്ടർ ജനറൽ ശ്രീ രാജീവ് ജെയിൻ, പ്രസാർ ഭാരതിയുടെ മറ്റ് ഉദ്യോഗസ്ഥ എന്നിവർ സന്നിഹിതരായിരുന്നു.

****


(Release ID: 2184959) Visitor Counter : 13