വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

മൂന്നാം ക്ലാസ് മുതൽ എല്ലാ സ്‌കൂളുകളിലും എ.ഐ പാഠ്യപദ്ധതി അവതരിപ്പിക്കും

Posted On: 30 OCT 2025 5:00PM by PIB Thiruvananthpuram
ഭാവി-സജ്ജമായ വിദ്യാഭ്യാസത്തിൻ്റെ അവശ്യ ഘടകങ്ങളായി നിർമിതബുദ്ധിയും കമ്പ്യൂട്ടേഷണൽ ചിന്താഗതിയും (എ.ഐ-സി.ടി) വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ആവർത്തിച്ച് സ്ഥിരീകരിച്ചു. 2023- ലെ സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ (എൻ.സി.എഫ് എസ്.ഇ) വിശാലമായ പരിധിയിൽ, ഒരു കൂടിയാലോചനാ പ്രക്രിയയിലൂടെ അർത്ഥവത്തായതും ഉൾച്ചേർക്കുന്നതുമായ ഒരു പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമൊപ്പം സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കെ.വി.എസ്, എൻ.വി.എസ് തുടങ്ങിയ സ്ഥാപനങ്ങളെ വകുപ്പ് പിന്തുണയ്ക്കുന്നു.
A group of people sitting around a tableAI-generated content may be incorrect.
 
നിർമിതബുദ്ധിയും കമ്പ്യൂട്ടേഷണൽ ചിന്താഗതി (എ.ഐ -സി.ടി)യും പഠനം, ചിന്ത, അദ്ധ്യാപനം എന്നീ ആശയങ്ങളെ ശക്തിപ്പെടുത്തുകയും 'പൊതുജന നന്മയ്ക്കായി എ.ഐ' എന്ന ആശയത്തിലേക്ക് ക്രമേണ വികസിക്കുകയും ചെയ്യും. മൂന്നാം ക്ലാസ്സ് മുതൽ ആരംഭിക്കുന്ന അടിസ്ഥാന ഘട്ടം മുതൽക്ക് തന്നെ സാങ്കേതികവിദ്യ ജൈവികമായി ഉൾച്ചേർത്തിരിക്കുന്നതിനാൽ, സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് എ.ഐയുടെ ധാർമ്മിക ഉപയോഗത്തിലേക്കുള്ള ഒരു നവ നിർണായക ചുവടുവെപ്പാണ് ഈ സംരംഭം.
 
2025 ഒക്ടോബർ 29-ന് സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കെ.വി.എസ്, എൻ.വി.എസ്, പുറമെ നിന്നുള്ള വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള വിദഗ്ദ്ധ സംഘങ്ങളെ ഒരുമിച്ച് ചേർത്ത് ഒരു തത്പരകക്ഷി കൂടിയാലോചന നടന്നു. എ.ഐ, സി.ടി പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (സിബിഎസ്ഇ) മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. കാർത്തിക് രാമൻ അധ്യക്ഷനായ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു.
 
കൂടിയാലോചനയിൽ സംസാരിച്ച കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ, എ.ഐയിലെ വിദ്യാഭ്യാസം നമുക്ക് ചുറ്റുമുള്ള ലോകം (ദി വേൾഡ് എറൗണ്ട് അസ്) എന്ന സംയോജിതപഠന വിഷയവുമായി ബന്ധപ്പെട്ട ഒരു അടിസ്ഥാന സാർവത്രിക നൈപുണ്യമായി കണക്കാക്കണമെന്ന് ഊന്നിപ്പറഞ്ഞു.
 
അധ്യാപക പരിശീലനവും പഠന-അധ്യാപന സാമഗ്രികളും നിഷ്ഠ പദ്ധതിയുടെ അധ്യാപക പരിശീലന മോഡ്യൂളുകളും വീഡിയോ അധിഷ്ഠിത പഠന വിഭവങ്ങളുമെല്ലാം പാഠ്യപദ്ധതി നടപ്പാക്കലിൻ്റ  നട്ടെല്ലായി വർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
എൻ.സി.എഫ്. എസ്.ഇ യുടെ കീഴിലുള്ള ഏകോപനസമിതിയിലൂടെ എൻ.സി ഇ.ആർ.ടിയും സി.ബി.എസ്.ഇയും തമ്മിലുള്ള സഹകരണം പാഠ്യവിഷയത്തിൻ്റ  തടസ്സരഹിത ഏകീകരണവും ഘടനയും ഗുണനിലവാരവും  ഉറപ്പ് വരുത്തും.രാജ്യാന്തര, അന്താരാഷ്ട്ര സമിതികൾ വിശകലനം ചെയ്ത് അന്താരാഷ്ട്ര കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തുന്നതാണ് നല്ലതെന്നും എന്നാൽ അത് നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണമെന്നും ശ്രീ. കുമാർ സൂചിപ്പിച്ചു.
 
പ്രധാന കാര്യങ്ങൾ
 
2026-27 അധ്യായനവർഷം മുതൽ മൂന്നാം ക്ലാസ്സ് മുതൽ എ.ഐ യും സി. ടി യും പാഠ്യവിഷയങ്ങളായി അവതരിപ്പിക്കും. ഇത് ദേശീയ വിദ്യാഭ്യാസ നയവും (എൻ. ഇ.പി 2020) ദേശീയ പാഠ്യരൂപരേഖ (എൻ സി.എഫ്.എസ്. ഇ. 2023) യും അനുസരിച്ചായിരിക്കും.
 
എ.ഐ യുടെയും സി.ടി യുടെയും പാഠ്യപദ്ധതികളുടെ ഏകീകരണം,സമയ വിനിയോഗം, വിഭവങ്ങൾ എന്നിവയുടെ എൻ.സി എഫ്.എസ്.ഇ യുടെ കീഴിലുള്ള ക്രമീകരണം
 
2025 ഡിസംബർ മാസത്തിനകം പഠന വിഭവങ്ങൾ, ഹാൻഡ്ബുക്കുകൾ, ഡിജിറ്റൽ വിഭവങ്ങൾ എന്നിവയുടെ വികസനം
 
ക്ലാസ്-അധിഷ്ഠിതമായതും സമയപരിധിക്കുള്ളിൽ നിൽക്കുന്നതുമായ അധ്യാപക പരിശീലനം നിഷ്ഠ പദ്ധതിയിലൂടെയും മറ്റു സ്ഥാപനങ്ങളിലൂടെയും നടപ്പാക്കും.
 
 
****

(Release ID: 2184338) Visitor Counter : 19