പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിക്‌സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2.0-ൽ പങ്കെടുക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു പ്രധാനമന്ത്രി

Posted On: 27 OCT 2025 8:40PM by PIB Thiruvananthpuram

രാഷ്ട്രനിർമ്മാണത്തിന് അർത്ഥവത്തായ സംഭാവന നൽകാനുള്ള വിലപ്പെട്ട അവസരമായി വിക്‌സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2.0-നെ വിശേഷിപ്പിച്ചുകൊണ്ട്, അതിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെ യുവാക്കളോട് ആഹ്വാനം ചെയ്തു.

എല്ലാ യുവ പൗരന്മാരും ഈ സംരംഭത്തിൽ പങ്കാളികളാകാനും വികസിത ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പങ്കിടാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഈ സംഭാഷണത്തിൽ അണിചേരാനുള്ള ആദ്യ പടിയായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു :

“രാജ്യനിർമ്മാണത്തിന് സംഭാവന നൽകുന്നതിന് നമ്മുടെ യുവാക്കൾക്ക് വിക്‌സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2.0 ഒരു മികച്ച അവസരമാണ്. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള വഴി നമ്മുടെ യുവാക്കളുടെ ആശയങ്ങളും ഉൾക്കാഴ്ചകളും കാണിച്ചുതരും.

ഈ സംഭാഷണത്തിൽ അണിചേരാനുള്ള ആദ്യ പടി, പ്രത്യേകം തയ്യാറാക്കിയ ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കുക എന്നതാണ്. നിങ്ങളെല്ലാവരും അങ്ങനെ ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു...

https://mybharat.gov.in/quiz

NK

***

 

 

 


(Release ID: 2183173) Visitor Counter : 10