പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എല്ലാ പൗരന്മാരോടും ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി 

Posted On: 19 OCT 2025 10:23PM by PIB Thiruvananthpuram

ഈ ഉത്സവകാലം ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങിക്കൊണ്ട്, 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനം, സർഗ്ഗാത്മകത, നൂതനാശയങ്ങൾ എന്നിവ ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു.

 "നമുക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാം, 'ഗർവ് സേ കഹോ യേ സ്വദേശി ഹേ!' എന്ന് പറയാം. നിങ്ങൾ വാങ്ങിയവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക. ഇതുവഴി മറ്റുള്ളവർക്കും അത് ചെയ്യാൻ നിങ്ങൾ പ്രചോദനമാകും," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു: 
"ഈ ഉത്സവകാലം 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനം, സർഗ്ഗാത്മകത, നൂതനാശയങ്ങൾ എന്നിവ ആഘോഷിച്ചുകൊണ്ട് നമുക്ക് അടയാളപ്പെടുത്താം. ഇന്ത്യൻ ഉൽപ്പന്നങ്ങൾ നമുക്ക് വാങ്ങാം, 'ഗർവ് സേ കഹോ യേ സ്വദേശി ഹേ!' എന്ന് പറയാം! നിങ്ങൾ വാങ്ങിയവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുക. ഇതുവഴി മറ്റുള്ളവർക്കും അത് ചെയ്യാൻ നിങ്ങൾ പ്രചോദനമാകും."

 

***

NK

(Release ID: 2183149) Visitor Counter : 6