ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍, ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ചു

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു

ഇന്ത്യയെ ആഗോള ഉല്‍പ്പാദന, കയറ്റുമതി കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു

Posted On: 21 OCT 2025 6:48PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയലും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ചു.

 വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഉപരാഷ്ട്രപതിയോട് സംഘം വിശദീകരിച്ചു. രാജ്യത്തെ ഉല്‍പ്പാദനത്തിന്റെയും വിദേശ വ്യാപാരത്തിന്റെയും തല്‍സ്ഥിതി, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുക, ഇന്ത്യയുടെ ഉല്‍പ്പാദന ശേഷി ശക്തിപ്പെടുത്തുക, രാജ്യത്തെ ഒരു ആഗോള കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ ഗവണ്‍മെന്റ് സംരംഭങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി.

മെയ്ക്ക് ഇന്‍ ഇന്ത്യ, പിഎല്‍ഐ സ്‌കീം, പിഎം ഗതി ശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാന്‍, സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, ദേശീയ ഉത്പാദന ദൗത്യം, എഫ്ടിഎകള്‍, ഒരു ജില്ല ഒരു ഉല്‍പ്പന്നം, വ്യാവസായിക ഇടനാഴികള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം തുടങ്ങിയ സംരംഭങ്ങളും ചര്‍ച്ചയുടെ ഭാഗമായി.

  ഉല്‍പ്പാദന കയറ്റുമതി പ്രവര്‍ത്തനങ്ങളുടെ ഒരു ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിനും  പുതിയ വിപണികള്‍ കണ്ടെത്തുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു . വികസിത ഭാരതം എന്ന ദര്‍ശനം കൈവരിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

****

(Release ID: 2181347) Visitor Counter : 5