ഉപരാഷ്ട്രപതിയുടെ കാര്യാലയം
പോലീസ് സ്മൃതി ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ചു
Posted On:
21 OCT 2025 4:29PM by PIB Thiruvananthpuram
പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയ്ക്കും ത്യാഗത്തിനും ആദരം അർപ്പിച്ചു.
നമ്മുടെ പോലീസ് സേനാംഗങ്ങളുടെ മാതൃകാപരമായ ധൈര്യത്തെയും പരമ ത്യാഗത്തെയും ആദരിക്കുന്നതിനുള്ള ഒരു അവസരമാണ് പോലീസ് സ്മൃതി ദിനമെന്ന് ഉപരാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഏവരുടെയും ബഹുമാനത്തിന് അവരെ അർഹരാക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിലും മാനുഷിക സഹായം ആവശ്യമായ ഇടങ്ങളിലും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയോടെയും സേവന സന്നദ്ധതയോടെയും പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ധൈര്യം, അനുകമ്പ, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധം എന്നിവയുടെ മാതൃകയാണെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
GG
****
(Release ID: 2181326)
Visitor Counter : 6