നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

ഫിലിപ്പീൻസിലേക്കുള്ള വിജ്ഞാന കൈമാറ്റ ദൗത്യത്തിന് നേതൃത്വം നല്‍കി കേന്ദ്രസഹമന്ത്രി ശ്രീ ജയന്ത് ചൗധരി

Posted On: 21 OCT 2025 9:02AM by PIB Thiruvananthpuram

2025 ഒക്ടോബർ 20 മുതൽ 22 വരെ ഫിലിപ്പീൻസിലേക്ക് ലോക ബാങ്കിൻ്റെ സഹായത്തോടെ  നടത്തുന്ന ഉന്നതതല വിജ്ഞാന കൈമാറ്റ ദൗത്യത്തിന്  കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി  നേതൃത്വം നൽകുന്നു.  

 

നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന  സംസ്ഥാനങ്ങളിലെ  പ്രതിനിധികളും ഇന്ത്യൻ സംഘത്തിലുണ്ട്.   

 

കുടിയേറ്റ തൊഴിലാളി വകുപ്പ് (ഡിഎംഡബ്ല്യു), സാങ്കേതിക വിദ്യാഭ്യാസ  നൈപുണ്യ വികസന അതോറിറ്റി (ടിഇഎസ്ഡിഎ), ഫിലിപ്പീൻ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ), പ്രവാസി തൊഴിലാളി ക്ഷേമ ഭരണനിര്‍വഹണ വകുപ്പ് (ഒഡബ്ല്യുഡബ്ല്യുഎ) തുടങ്ങിയ പ്രധാന ഫിലിപ്പീൻ സ്ഥാപനങ്ങളുമായി തന്ത്രപരമായ ചർച്ചകൾ  സന്ദർശനത്തിന്റെ ഭാഗമായി നടത്തും.  

 

നൈപുണ്യ വികസനം, തൊഴിൽ കുടിയേറ്റംവിവരാധിഷ്ഠിത നയ രൂപരേഖകൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ വിജ്ഞാന കൈമാറ്റത്തിനും  മികച്ച പ്രവർത്തന രീതികൾ പങ്കുവെയ്ക്കാനും  ദൗത്യം ലക്ഷ്യമിടുന്നു. 

 

ദക്ഷിണാര്‍ധഗോള  രാജ്യങ്ങൾക്കിടയിൽ മനുഷ്യ മൂലധന വികസനം, പരസ്പര പഠനം പ്രോത്സാഹിപ്പിക്കൽ, നൈപുണ്യത്തിലൂടെയും  സംരംഭകത്വത്തിലൂടെയും  തുല്യവും സുസ്ഥിരവുമായ വളർച്ചയ്ക്ക് വഴിയൊരുക്കൽ എന്നിവയിലെ കൂട്ടായ പ്രതിബദ്ധത ദൗത്യത്തിലൂടെ പ്രതിഫലിക്കുന്നു.  

 
 
GG
****

(Release ID: 2181223) Visitor Counter : 9