തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാർ തിരഞ്ഞെടുപ്പ് 2025: വോട്ടെടുപ്പിന് മുമ്പും വോട്ടെടുപ്പ് ദിവസങ്ങളിലുമുള്ള പത്ര പരസ്യങ്ങൾക്ക് MCMCയുടെ മുൻകൂർ സാക്ഷ്യപ്പെടുത്തൽ

Posted On: 21 OCT 2025 9:45AM by PIB Thiruvananthpuram

1. ബിഹാർ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെയും 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളുടെയും തീയതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. 2025 നവംബർ 6 (വ്യാഴം), നവംബർ 11 (ചൊവ്വ) എന്നിങ്ങനെ വോട്ടെടുപ്പ് തീയതികൾ നിശ്ചയിച്ചിരിക്കുന്നു.

2. സമാധാനപരമായ പ്രചാരണ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വോട്ടെടുപ്പ് ദിവസവും അതിൻ്റെ ഒരു ദിവസം മുമ്പും അച്ചടി മാധ്യമങ്ങളിൽ യാതൊരു രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ സംഘടനയോ വ്യക്തിയോ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല. അഥവാ പ്രസിദ്ധീകരിക്കണമെങ്കിൽ, ആ പരസ്യങ്ങളുടെ ഉള്ളടക്കം സംസ്ഥാന/ജില്ലാ തലത്തിലുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (MCMC) മുൻകൂർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

3. ബിഹാറിൽ നിയന്ത്രണമുള്ള ദിവസങ്ങൾ 2025 നവംബർ 5, 6 (ഒന്നാം ഘട്ടം), 2025 നവംബർ 10, 11 (രണ്ടാം ഘട്ടം) എന്നിവയാണ്.

4. അച്ചടി മാധ്യമങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ സർട്ടിഫിക്കേഷൻ ആവശ്യമുള്ള അപേക്ഷകർ, പരസ്യം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പ് MCMCക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

5. സമയബന്ധിതമായി മുൻകൂർ സർട്ടിഫിക്കേഷൻ നൽകുന്നതിനായി, ഇത്തരം പരസ്യങ്ങൾ പരിശോധിച്ച് മുൻകൂട്ടി സാക്ഷ്യപ്പെടുത്തുന്നതിനും തീരുമാനങ്ങൾ വേഗത്തിലാക്കാനും സംസ്ഥാന/ജില്ലാ തലങ്ങളിലെ MCMC സജീവമാക്കിയിട്ടുണ്ട്.

***

NK


(Release ID: 2181095) Visitor Counter : 13