പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ എല്ലാ പൗരന്മാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

Posted On: 19 OCT 2025 8:36PM by PIB Thiruvananthpuram

140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനം, സർഗ്ഗാത്മകത, നവീകരണം എന്നിവയുടെ അംഗീകാരമായി അവർ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങി ഈ ഉത്സവകാലം ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു. "നമുക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങി പറയാം - ഗർവ് സേ കഹോ യേ സ്വദേശി ഹേ! സോഷ്യൽ മീഡിയയിൽ നിങ്ങൾ വാങ്ങിയത് പങ്കിടുക. അങ്ങനെ മറ്റുള്ളവരെയും ഇത് ചെയ്യാൻ പ്രചോദിപ്പിക്കും", ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനം, സർഗ്ഗാത്മകത, നവീകരണം എന്നിവ ആഘോഷിച്ചുകൊണ്ട് നമുക്ക് ഈ ഉത്സവകാലം കൊണ്ടാടാം.
നമുക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങി പറയാം - ഗർവ് സേ കഹോ യേ സ്വദേശി ഹേ!

സോഷ്യൽ മീഡിയയിൽ നിങ്ങൾ വാങ്ങിയത് പങ്കിടുക. ഇതുവഴി മറ്റുള്ളവരെയും ഇത് ചെയ്യാൻ പ്രചോദിപ്പിക്കും."

 

-SK-

(Release ID: 2180950) Visitor Counter : 9