ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദീപാവലി തലേന്ന് ഉപരാഷ്ട്രപതിയുടെ ആശംസകൾ

Posted On: 19 OCT 2025 5:39PM by PIB Thiruvananthpuram
ദീപാവലിയുടെ ശുഭകരമായ വേളയിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
 
ദീപാവലി തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയുടെ മേൽ വിജ്ഞാനത്തിൻ്റെ യും വിജയത്തെ ആഘോഷിക്കുന്നതായി അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ നാഗരിക മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഉദാരത, ദാനധർമ്മം, ഉൾക്കൊള്ളൽ എന്നിവ പ്രകാശപൂർണമാകുന്ന സമയമാണ് ദീപാവലി എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ദരിദ്രരും പിന്നോക്കാവസ്ഥയിലുള്ളവരുമായ വിഭാഗങ്ങളെ നാം പിന്തുണയ്ക്കുകയും അവരോടൊപ്പം പങ്കുവെക്കുകയും ചെയ്യുമ്പോൾ ദീപാവലി ആഘോഷങ്ങൾ കൂടുതൽ പ്രകാശമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു 
 
ദീപാവലി ആഘോഷിക്കുമ്പോൾ, നാമെല്ലാവരും അശുഭ ചിന്തകളും അധാർമികതയും ഉപേക്ഷിക്കുകയും,നമ്മുടെ വ്യക്തിഗത നന്മയ്ക്കായി മാത്രമല്ല രാജ്യത്തി ൻ്റെ    സമഗ്ര പുരോഗതിക്കു വേണ്ടി ശുഭചിന്തയും ധാർമികതയും ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ഈ ഉത്സവത്തിൽ രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്ന ദീപങ്ങളെപ്പോലെ, നമ്മുടെ സമർപ്പണവും പ്രതിജ്ഞാബദ്ധതയും ഒരുമിച്ച് ഭാരതത്തിൻ്റെ  മുന്നോട്ടുള്ള വളർച്ചയ്ക്ക് കാരണമാകണമെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
 
  ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഏവർക്കും സമാധാനം, സമൃദ്ധി, ആരോഗ്യം എന്നിവയുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസകൾ നേർന്നു.
 
ഉപരാഷ്ട്രപതിയുടെ സന്ദേശത്തിൽ പറഞ്ഞതിങ്ങനെ :
 
ദീപാവലിയുടെ ശുഭകരമായ വേളയിൽ, രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യയിലെ സുഹൃത്തുക്കൾക്കും എൻ്റെ  ഊഷ്മളവും ഹൃദയംഗമവുമായ ആശംസകൾ നേരുന്നു. 
 
തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയുടെ മേൽ വിജ്ഞാനത്തിൻ്റെ യും വിജയമായാണ് ദീപാവലി ആഘോഷിക്കുന്നത്. ദരിദ്രരും പിന്നോക്കാവസ്ഥയിലുള്ളവരുമായ ജനങ്ങൾക്ക് പിന്തുണ നൽകുകയും അവരുമായി പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ നമ്മുടെ നാഗരിക മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഉദാരത , ദാനധർമ്മം, ഉൾക്കൊള്ളൽ എന്നിവയുടെ മൂല്യങ്ങൾ ആഴത്തിൽ പ്രകാശിക്കുന്ന സമയമാണ് ദീപാവലി.
 
ഈ വർഷം, നാം ദീപാവലി ആഘോഷിക്കുമ്പോൾ, നമ്മുടെ വ്യക്തിഗത നന്മയ്ക്കായി മാത്രമല്ല, രാജ്യത്തിൻ്റെ  സമഗ്ര പുരോഗതിക്കായും വേണ്ടി നമുക്കെല്ലാവർക്കും അശുഭ ചിന്തകളും അധാർമികതയും ഉപേക്ഷിക്കുകയും ശുഭചിന്തയും ധാർമികതയും ഉയർത്തിപ്പിടിക്കുകയും ചെയ്യാം.
 
ഈ ആഘോഷ വേളയിൽ രാത്രി ആകാശത്തെ ഒരുമിച്ച് പ്രകാശിപ്പിക്കുന്ന ദീപങ്ങളെപ്പോലെ, നമ്മുടെ കൂട്ടായ സമർപ്പണവും പ്രതിജ്ഞാബദ്ധതയും ഭാരതത്തിൻ്റെ  മുന്നോട്ടുള്ള വളർച്ചയ്ക്ക് കാരണമാകട്ടെ.
 
 ഓരോരുത്തരിലും സമാധാനത്തിൻ്റെ യും സമൃദ്ധിയുടെയും ആരോഗ്യത്തിൻ്റെ യും അനുഗ്രഹങ്ങൾ വർഷിക്കാൻ ലക്ഷ്മി ദേവിയോട് ഞാൻ പ്രാർത്ഥിക്കുന്നു.
 
ശുഭ ദീപാവലി!
**************************

(Release ID: 2180907) Visitor Counter : 5