റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഫാസ്റ്റ് ടാഗ് വാർഷിക പാസ് ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ ഉപയോക്താക്കളുടെ എണ്ണം ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു
Posted On:
15 OCT 2025 4:30PM by PIB Thiruvananthpuram
ദേശീയ പാതകളിലെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഫാസ്റ്റ് ടാഗ് വാർഷിക പാസിന് ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജ്യത്തുടനീളമായി ഇരുപത്തിയഞ്ച് ലക്ഷം ഉപയോക്താക്കൾ, ഏകദേശം 5.67 കോടി ഇടപാടുകൾ രേഖപ്പെടുത്തി നാഴികക്കല്ല് കൈവരിച്ചു. 2025 ഓഗസ്റ്റ് 15-ന് ആരംഭിച്ച ഫാസ്റ്റ് ടാഗ് വാർഷിക പാസ് സംവിധാനം, ദേശീയ പാതാ ഉപയോക്താക്കൾക്ക് സുഗമവും സാമ്പത്തികമായി ലാഭകരവുമായ യാത്രാ അവസരം നൽകുന്നു. ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇത് ബാധകമാണ്.
ഒരു വർഷത്തെ കാലപരിധിയിലേക്കോ അല്ലെങ്കിൽ 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കോ എന്ന കണക്കിൽ 3,000 രൂപ ഒറ്റത്തവണ ഫീസ് അടയ്ക്കുന്നതാണ് വാർഷിക പാസ്സ് സംവിധാനം. ഫാസ്റ്റ് ടാഗ് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകത ഈ വാർഷിക പാസ് സംവിധാനം ഇല്ലാതാക്കുന്നു. സാധുവായ ഫാസ്റ്റ് ടാഗുള്ള എല്ലാ വാണിജ്യേതര വാഹനങ്ങൾക്കും ഈ പാസ് ബാധകമാണ്. രാജ് മാർഗ് യാത്ര ആപ്പ് അല്ലെങ്കിൽ NHAI വെബ്സൈറ്റ് വഴി ഒറ്റത്തവണ ഫീസ് അടച്ചതിനുശേഷം വാഹനവുമായി ബന്ധിതമായിരിക്കുന്ന നിലവിലുള്ള ഫാസ്റ്റ് ടാഗിൽ രണ്ട് മണിക്കൂറിനുള്ളിൽ വാർഷിക പാസ് സജീവമാകും.
വാർഷിക പാസ് കൈമാറ്റം ചെയ്യാനാവില്ല. ഇതിന് ദേശീയപാത(NH), നാഷണൽ എക്സ്പ്രസ് വേ (NE) ഫീസ് പ്ലാസകളിൽ സാധുതയുണ്ടായിരിക്കും. എക്സ്പ്രസ് വേകളിലെയും, സംസ്ഥാന ഗവൺമെൻ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന സംസ്ഥാന ഹൈവേകൾ (SH) എന്നിവയിലെയും ഫീ പ്ലാസകളിൽ, സംസ്ഥാന ഹൈവേ ടോൾ, പാർക്കിംഗ് എന്നിവയ്ക്കുള്ള ഫീസായി നിലവിലുള്ള വാലറ്റ് ബാലൻസ് ഉപയോഗിക്കും.
ഫാസ്റ്റ് ടാഗ് വാർഷിക പാസിനോടുള്ള ദേശീയ ഹൈവേ ഉപയോക്താക്കളുടെ മികച്ച പ്രതികരണം രാജ്യത്തുടനീളമുള്ള നാഷണൽ ഹൈവേകളിൽ സുരക്ഷിതവും സുഗമവും തടസ്സരഹിതവുമായ യാത്രാനുഭവം നൽകാനുള്ള NHAI-യുടെ പ്രതിജ്ഞാബദ്ധതയെ എടുത്തുകാണിക്കുന്നു.
LPSS
****
(Release ID: 2179489)
Visitor Counter : 12