യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2025 ലെ ദേശീയ കായിക ഭരണ നിയമത്തിന് കീഴിലുള്ള മൂന്ന് കരട് ചട്ടങ്ങളെക്കുറിച്ച് കേന്ദ്ര യുവജനകാര്യ,കായിക മന്ത്രാലയം പൊതുജനാഭിപ്രായം ക്ഷണിക്കുന്നു.

Posted On: 15 OCT 2025 12:49PM by PIB Thiruvananthpuram
ദേശീയ കായിക ഭരണ(ദേശീയ കായിക സംഘടനകൾ) നിയമങ്ങൾ,ദേശീയ കായിക ഭരണ (ദേശീയ കായിക ബോർഡ്)നിയമങ്ങൾ,ദേശീയ കായിക ഭരണ (ദേശീയ കായിക ട്രൈബ്യൂണൽ)നിയമങ്ങൾ എന്നിങ്ങനെ മൂന്ന് കരട് ചട്ടങ്ങൾ യുവജനകാര്യ,കായിക മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.

2025 ലെ ദേശീയ കായിക ഭരണ നിയമം നടപ്പിലാക്കുന്നത് സുഗമമാക്കുന്നതിനാണ് ഈ ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.

2025 ഓഗസ്റ്റ് 11 ന് ലോക്സഭയും 2025 ഓഗസ്റ്റ് 12 ന് രാജ്യസഭയും പാസാക്കിയ 2025 ലെ ദേശീയ കായിക ഭരണ നിയമത്തിന് 2025 ഓഗസ്റ്റ് 18 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.ഗസറ്റ് വിജ്ഞാപനം നമ്പർ CG-DL-E-19082025-265482 വഴി ഇത് അംഗീകരിക്കപ്പെട്ടു.കായിക സംഘടനകളുടെ ഭരണത്തിലെ വെല്ലുവിളികളും തടസ്സങ്ങളും പരിഹരിക്കുന്നതിനും ഇന്ത്യയിലെ കായിക മേഖലയുടെ ഭരണത്തിനും പ്രോത്സാഹനത്തിനുമായി സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനുമാണ് ഈ നിയമം.ധാർമ്മികമായ നടപടിക്രമങ്ങൾ ഉറപ്പാക്കുക,കായികരംഗത്തെ എല്ലാ തലങ്ങളിലും നീതിപൂർവ്വമായ രീതികൾ നടപ്പാക്കുക,പ്രധാന പങ്കാളികൾ എന്ന നിലയിൽ കായികതാരങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക,രാജ്യത്ത് കായിക മേഖലയ്ക്കായി ശക്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

മികച്ച യോഗ്യതയുള്ള കായികതാരങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട്,ജനറൽ ബോഡിയുടേയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഘടന,തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ,ദേശീയ കായിക സംഘടനകളിലേയും പ്രാദേശിക കായിക ഫെഡറേഷനുകളിലേയും അംഗങ്ങൾക്കുള്ള അയോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ദേശീയ കായിക ഭരണ (ദേശീയ കായിക സംഘടനകൾ)നിയമങ്ങളുടെ കരടിൽ ഉൾപ്പെടുന്നു.കൂടാതെ,ദേശീയ കായിക തിരഞ്ഞെടുപ്പ് പാനലിനുള്ള വ്യവസ്ഥകൾ രൂപപ്പെടുത്തുകയും ദേശീയ കായിക ബോർഡുമായി അഫിലിയേറ്റ് ചെയ്ത യൂണിറ്റുകളുടെ രജിസ്ട്രേഷനും ആനുകാലിക അപ്‌ഡേറ്റും സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.


ദേശീയ കായിക ഭരണ (ദേശീയ കായിക ബോർഡ്)കരട് ചട്ടങ്ങളിൽ ദേശീയ കായിക ബോർഡിൻ്റെ ഘടന,പ്രവർത്തനങ്ങൾ, രൂപീകരണം എന്നിവ നിർദ്ദേശിക്കുന്നു.സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയുടെ രൂപീകരണം,ചെയർപേഴ്‌സൺ,അംഗങ്ങൾ എന്നിവരെ നിയമിക്കുന്ന രീതി,
ജീവനക്കാരുടെ ക്രമീകരണം (സർക്കാർ നടപടിക്രമം അനുസരിച്ച്),ബാധകമെങ്കിൽ കേന്ദ്ര സർക്കാരിന്  ഇളവ് നല്കാനുള്ള വ്യവസ്ഥ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.


ദേശീയ കായിക ഭരണ (ദേശീയ കായിക ട്രൈബ്യൂണൽ)നിയമങ്ങളുടെ കരട്,ചെയർപേഴ്‌സൺ,അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ നിയമനം,കാലാവധി,സേവന വ്യവസ്ഥകൾ(സർക്കാർ നടപടിക്രമം അനുസരിച്ച്) എന്നിവ നിയന്ത്രിക്കുന്ന ദേശീയ കായിക ട്രൈബ്യൂണലിൻ്റെ സ്ഥാപന ചട്ടക്കൂടിനെ നിർവചിക്കുന്നു.കായികരംഗവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള അധികാരങ്ങൾ,നടപടിക്രമങ്ങൾ,ഭരണ സംവിധാനം എന്നിവയെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നു.

പ്രസിദ്ധീകരിച്ച തീയതി തുടങ്ങി 30 ദിവസത്തിനുള്ളിൽ മുകളിൽ പറഞ്ഞ കരട് നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട പങ്കാളികളിൽ നിന്നും മന്ത്രാലയം പ്രതികരണങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു.യുവജനകാര്യ,കായിക മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ കരടുകൾ ലഭ്യമാണ്.

ന്യൂഡൽഹിയിലെ ലോധി റോഡിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഹാൾ നമ്പർ 103 ലെ ഡയറക്ടർ (ഗവേണൻസ് 1) എന്ന വിലാസത്തിലേക്ക് തപാൽ വഴിയോ അല്ലെങ്കിൽ rules-nsga2025@sports.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ പ്രതികരണങ്ങൾ/അഭിപ്രായങ്ങൾ മന്ത്രാലയത്തിന് സമർപ്പിക്കാം.അഭിപ്രായങ്ങൾ/പ്രതികരണങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 14 ആണ്.

കരട് നിയമങ്ങൾ കാണുന്നതിന് താഴെയുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുക:

ദേശീയ കായിക ഭരണ(ദേശീയ കായിക സംഘടനകൾ) കരട് നിയമങ്ങൾ  https://yas.gov.in/sports/draft-national-sports-governance-national-sports-board-rules-2025-inviting-comments


ദേശീയ കായിക ഭരണ (ദേശീയ കായിക ബോർഡ്) കരട് നിയമങ്ങൾ  https://yas.gov.in/sports/draft-national-sports-governance-national-sports-bodies-rules-2025-inviting-comments


ദേശീയ കായിക ഭരണ (ദേശീയ കായിക ട്രൈബ്യൂണൽ) കരട് നിയമങ്ങൾ  https://yas.gov.in/sports/draft-national-sports-governance-national-sports-tribunal-rules-2025-inviting-comments. 
 
***
 
GG
 

(Release ID: 2179402) Visitor Counter : 7