പ്രധാനമന്ത്രിയുടെ ഓഫീസ്
കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
15 OCT 2025 2:41PM by PIB Thiruvananthpuram
കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
"എന്റെ പ്രിയ സുഹൃത്തും കെനിയയുടെ മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹം ഒരു ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു, ഞങ്ങളുടെ ബന്ധം വർഷങ്ങളോളം തുടർന്നു", ശ്രീ മോദി പറഞ്ഞു.
ഇന്ത്യയോടും നമ്മുടെ സംസ്കാരത്തോടും മൂല്യങ്ങളോടും പൗരാണിക ജ്ഞാനത്തോടും റെയ്‌ല ഒഡിംഗയ്ക്ക് പ്രത്യേക മമതയുണ്ടായിരുന്നുവെന്നും ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഇത് പ്രതിഫലിച്ചിരുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"എന്റെ പ്രിയ സുഹൃത്തും കെനിയയുടെ മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹം ഒരു ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു, വർഷങ്ങളായി ഞങ്ങളുടെ ബന്ധം തുടർന്നു. ഇന്ത്യയോടും നമ്മുടെ സംസ്കാരത്തോടും മൂല്യങ്ങളോടും പൗരാണിക ജ്ഞാനത്തോടും അദ്ദേഹത്തിന് പ്രത്യേക മമതയുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഇത് പ്രതിഫലിച്ചിരുന്നു. പ്രത്യേകിച്ച് ആയുർവേദത്തെയും ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതികളെയും അദ്ദേഹം വളരെയധികം അഭിനന്ദിച്ചിരുന്നു, കാരണം അവ അദ്ദേഹത്തിൻ്റെ മകളുടെ ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തിയത് അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞതാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കെനിയയിലെ ജനങ്ങൾക്കും ഈ ദുഃഖകരമായ വേളയിൽ എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു."
***
SK
(Release ID: 2179393)
Visitor Counter : 19
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada