PIB Headquarters
എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ രൂപം കൊള്ളുന്നു
വികസിത ഭാരതത്തിനായി സ്ത്രീശാക്തീകരണം
Posted On:
13 OCT 2025 1:27PM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
വർദ്ധിച്ചുവരുന്ന തൊഴിൽശക്തി പങ്കാളിത്തം: സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത നിരക്കിൽ ഇന്ത്യ ശ്രദ്ധേയമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചു.സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് (LFPR) 2017-18 ൽ 23.3 ശതമാനം ആയിരുന്നത് 2023-24 ൽ 41.7 ശതമാനമായി വർദ്ധിച്ചു.
ശക്തമായ നിയമ പിന്തുണ: പ്രസവാനുകൂല്യ നിയമം, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിയമം, സാമൂഹിക സുരക്ഷ സംബന്ധിച്ച നിയമങ്ങൾ, PMKVY, മിഷൻ ശക്തി എന്നിവ സുരക്ഷയും തുല്യതയും ഉറപ്പാക്കുന്നു.
ശാക്തീകരണ സംരംഭങ്ങൾ:പ്രധാന മന്ത്രി മുദ്ര യോജന (68 ശതമാനം സ്ത്രീകൾ),സ്റ്റാൻഡ്-അപ്പ് ഇന്ത്യ (2.01 ലക്ഷം അക്കൗണ്ടുകൾ),മിഷൻ ശക്തിയുടെ ശിശുകേന്ദ്രങ്ങളും സേവനകേന്ദ്രങ്ങളും എന്നിവ 2047 ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി നൈപുണ്യവും സംരംഭകത്വവും വർദ്ധിപ്പിക്കുന്നു.

വികസിത ഭാരതത്തിൻ്റെ മുഖ്യശക്തിയായി സ്ത്രീശക്തി
ഗ്രാമീണ മേഖലയിലെ കരകൗശല തൊഴിലാളികൾ മുതൽ നഗരങ്ങളിലെ നവീനാശയക്കാർ വരെയുള്ള ഓരോ സ്ത്രീയും തൊഴിൽശക്തിയിലേക്ക് വെറുമൊരു പങ്കാളിയായിട്ടല്ല,മറിച്ച് സാമ്പത്തിക പരിവർത്തനത്തിന് നേതൃത്വം നല്കുന്ന ശക്തികേന്ദ്രമായി ചുവടുവെയ്ക്കുന്ന ഒരു രാഷ്ട്രത്തെ സങ്കൽപ്പിക്കുക. 2047 ഓടെ വികസിത ഇന്ത്യയെ വിഭാവനം ചെയ്യുന്ന വികസിത് ഭാരത് എന്ന ദർശനത്തിൻ്റെ വാഗ്ദാനമാണിത്.സ്ത്രീകളുടെ സാമ്പത്തിക ഉൾച്ചേർക്കൽ കേന്ദ്രീകരിക്കുകയും ദേശീയ വളർച്ചയ്ക്കായി സ്ത്രീശക്തിയെ തുറന്നുകൊടുക്കുന്നതിന് വിദ്യാഭ്യാസം, കഴിവുകൾ, സുരക്ഷ, സംരംഭകത്വം എന്നിവയിലൂടെ അവരെ ശാക്തീകരിക്കുക എന്നതാണ് വികസിത് ഭാരത് പദ്ധതിയുടെ ലക്ഷ്യം
വികസിത ഭാരതം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്ന് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞത് 70 ശതമാനം ഉറപ്പാക്കുകയും അവരെ ഇന്ത്യയുടെ വളർച്ചാ ഗാഥയിൽ തുല്യ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ്.
സ്ത്രീ തൊഴിൽശക്തി പങ്കാളിത്തം വർദ്ധിക്കുന്നു
സ്ത്രീ തൊഴിൽ ശക്തി പങ്കാളിത്ത നിരക്കിൽ ഇന്ത്യ ശ്രദ്ധേയമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചു.2017-18 മുതൽ 2023-24 വരെയുള്ള കാലയളവിൽ സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് ഏകദേശം ഇരട്ടിയായി.തൊഴിൽ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് (LFPR) 2017-18 ലെ 23.3 ശതമാനത്തിൽ നിന്ന് 2023-24 ൽ 41.7 ശതമാനമായി വർദ്ധിച്ചു.
15 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (WPR) 2017-18 ലെ 22 ശതമാനത്തിൽ നിന്ന് 2023-24 ൽ 40.3 ശതമാനമായി ഉയർന്നു.അതേസമയം LFPR 23.3 ശതമാനത്തിൽ നിന്ന് 41.7 ശതമാനമായും വർദ്ധിച്ചു.
പുതിയ കണക്കുകൾ പ്രകാരം വനിതാ ജീവനക്കാരുടെ പങ്കാളിത്ത നിരക്ക് 2025 ജൂലൈയിൽ 31.6 ശതമാനവും 2025 ജൂണിൽ 30.2 ശതമാനവും ആയിരുന്നത് 2025 ആഗസ്റ്റിൽ 32.0 ശതമാനമായി ഉയർന്നു.അതേസമയം സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് 2025 ജൂലൈയിൽ 33.3 ശതമാനവും 2025 ജൂണിൽ 32.0 ശതമാനവും ആയിരുന്നത് 2025 ആഗസ്റ്റിൽ 33.7 ശതമാനമായി വർദ്ധിച്ചു.
കൂടാതെ,എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷ(EPFO)ൻ്റെ ഏറ്റവും പുതിയ പേയ്‌റോൾ ഡാറ്റ സ്ത്രീകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഔദ്യോഗിക തൊഴിൽ പ്രവണതയെ എടുത്തുകാണിക്കുന്നു.2024–25 കാലയളവിൽ 26.9 ലക്ഷം വനിതാ അംഗങ്ങൾ ഇ.പി.എഫ്.ഒ യിൽ ചേർക്കപ്പെട്ടു.2025 ജൂലൈയിൽ ഏകദേശം 2.80 ലക്ഷം പുതിയ വനിതാ അംഗങ്ങൾ കൂടി ചേർന്നത്തോടെ മൊത്തം വനിതാ പേയ്റോൾ കൂട്ടിച്ചേർക്കൽ 4.42 ലക്ഷമായി.കൂടുതൽ ഉൾക്കൊള്ളുന്നതും വൈവിധ്യപൂർണ്ണവുമായ തൊഴിൽ ശക്തിയെ ഇത് ഉറപ്പിക്കുന്നു.
ബ്രിക്‌സ് രാജ്യങ്ങളിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ ഇന്ത്യയുടെ വളർച്ച
ലോകബാങ്കിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദശകത്തിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ സ്ത്രീകളുടെ തൊഴിൽശക്തി പങ്കാളിത്തത്തിൽ ഇന്ത്യ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.2015 നും 2024 നും ഇടയിൽ, ഇന്ത്യയിലെ സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് 23 ശതമാനത്തിലധികം വർദ്ധിച്ചു.ഇതിന് വിപരീതമായി ബ്രസീൽ,ചൈന,റഷ്യ എന്നിവിടങ്ങളിൽ സ്തംഭനാവസ്ഥയോ നേരിയ കുറവോ അനുഭവപ്പെട്ടു.അതേസമയം ദക്ഷിണാഫ്രിക്ക മിതമായ നേട്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്.
നൈപുണ്യങ്ങൾ,വായ്പ,ഔദ്യോഗിക തൊഴിൽ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്ന ലക്ഷ്യബോധമുള്ള നയ സംരംഭങ്ങളാൽ നയിക്കപ്പെടുന്ന സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തലിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവർത്തനത്തെ ഈ ഉയർച്ചയുടെ പാത പ്രതിഫലിപ്പിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദകാലത്തെ രാജ്യത്തിൻ്റെ തുടർച്ചയായ പുരോഗതി,ബ്രിക്‌സ് കൂട്ടായ്‌മയിലെ സമഗ്ര വളർച്ചയുടെ മാതൃകയായി ഇന്ത്യയെ മാറ്റിയിരിക്കുന്നു.സുസ്ഥിരമായ നയ ശ്രദ്ധ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ ദേശീയ വളർച്ചയുടെ പ്രധാന ചാലകമാക്കി മാറ്റുമെന്ന് ഇത് തെളിയിക്കുന്നു
സ്ത്രീകളുടെ തൊഴിലിട ശാക്തീകരണത്തിനുള്ള നിയമപരമായ ചട്ടക്കൂട്
ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ തൊഴിൽ നിയന്ത്രിക്കുന്നതിനും സ്ത്രീ തൊഴിലാളികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.വനിതാ ജീവനക്കാർക്കുള്ള പ്രധാന നിയമ പരിരക്ഷകളുടേയും അവകാശങ്ങളുടേയും സംഗ്രഹം ചുവടെ നല്കിയിരിക്കുന്നു:
പ്രസവാനുകൂല്യ നിയമം,1961 (2017-ൽ ഭേദഗതി ചെയ്തത്)
വനിതാ ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങൾ നല്കുന്ന 1961 ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 2017 ൽ ഭേദഗതി ചെയ്യുകയും പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തുകയും ചെയ്തു.പ്രസവാവധി അനുവദിക്കുന്നതിനു പുറമേ 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലുടമകൾ ജോലിസ്ഥലത്ത് ശിശു പരിചരണ സംവിധാനം സ്ഥാപിക്കുകയും അത് പ്രവർത്തനക്ഷമമായി നിലനിർത്തുകയും ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.ജോലി ചെയ്യുന്ന അമ്മമാർക്ക് ജോലി സമയത്ത് അവരുടെ കുട്ടികളെ സുരക്ഷിതമായ സ്ഥലത്ത് സംരക്ഷിക്കാനുള്ള സൗകര്യപ്രദമായ മാർഗം ഉറപ്പാക്കിക്കൊണ്ട് കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ ശിശു പരിചരണ സംവിധാനം. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് സറോഗേറ്റ് അമ്മമാർക്കുള്ള വ്യവസ്ഥകളും ഇപ്പോൾ ഈ നിയമത്തിൽ ഉൾപ്പെടുന്നു.

2025 ലെ ബ്രിക്സ് വനിതാ വികസന റിപ്പോർട്ട് അനുസരിച്ച്, 182 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി വാഗ്ദാനം ചെയ്യുന്ന ഇന്ത്യ,പ്രസവാവധി വ്യവസ്ഥകളിൽ വേറിട്ടുനിൽക്കുന്നു. 270 ദിവസത്തെ പ്രസവാവധി വാഗ്ദാനം ചെയ്യുന്ന ഇറാന് പിന്നിൽ ബ്രിക്സ് കൂട്ടായ്മയിലെ ഈ വിഭാഗത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ നിലകൊള്ളുന്നു.ബ്രസീൽ,ദക്ഷിണാഫ്രിക്ക,എത്യോപ്യ (120 ദിവസം വീതം), ഈജിപ്ത്, ഇന്തോനേഷ്യ (90 ദിവസം വീതം), യു.എ.ഇ (60 ദിവസം) തുടങ്ങിയ മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ പ്രസവാവധിയേക്കാൾ കൂടുതലാണ് ഇത്.സ്ത്രീകളുടെ നിലനിൽപ്പും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന് കുടുംബ സൗഹൃദ ജോലിസ്ഥലങ്ങൾ വളർത്തിയെടുക്കുന്നതിൽ മുന്നണിയിൽ നിൽക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഈ റിപ്പോർട്ട് ഊന്നിപ്പറയുന്നു.
തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം,2013
ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ സജീവമായി തടയുകയും പരിഹരിക്കുകയും ചെയ്യുന്നതിലൂടെയും തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം പരോക്ഷമായി വർദ്ധിപ്പിക്കുന്നതിലൂടെയും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള (തടയൽ,നിരോധനം,പരിഹാരം)2013 ലെ നിയമം നിർണായക പങ്ക് വഹിക്കുന്നു.
* ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും നീതിയുക്തവും
രഹസ്യാത്മകവുമായ പരിഹാര പ്രക്രിയ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങൾക്കുള്ളിൽ
ഇൻ്റേണൽ കംപ്ലെയ്ൻ്റ്സ് കമ്മിറ്റികൾ (ICCs) നിർബന്ധമായും രൂപീകരിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന
വ്യവസ്ഥകളിലൊന്ന്.
* പ്രിസൈഡിംഗ് ഓഫീസർ,ജീവനക്കാരുടെ പ്രതിനിധികൾ,സ്ത്രീകളുടെ അവകാശങ്ങൾക്കായി
പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിതര സംഘടനയിൽ നിന്നോ അസോസിയേഷനിൽ നിന്നോ ഉള്ള അംഗം
എന്നിവരുൾപ്പെടെ സ്ഥാപനത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള അംഗങ്ങൾ ഐ.സി.സിയിൽ
ഉൾപ്പെടുന്നു.
* വനിതാ ജീവനക്കാരുടെ അന്തസ്സിനും ക്ഷേമത്തിനും മുൻഗണന നല്കുന്ന തൊഴിലിട സംസ്കാരം
പ്രോത്സാഹിപ്പിക്കുന്നതിനായി പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയപരിധികളും
ഈ നിയമം വ്യക്തമാക്കുന്നു.
* തൊഴിലുടമയ്‌ക്കെതിരെ പരാതികൾ സമർപ്പിക്കുന്ന കേസുകളിലും 10 ൽ താഴെ ജീവനക്കാരുള്ളതും
ഇൻ്റേണൽ കംപ്ലെയ്ൻ്റ്സ് കമ്മിറ്റി രൂപീകരിക്കാത്തതുമായ സ്ഥാപനങ്ങളിലും ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങൾ ഓരോ ജില്ലയിലും ഒരു പ്രാദേശിക കംപ്ലെയ്ൻ്റ്സ് കമ്മിറ്റി
(LCC)രൂപീകരിക്കണമെന്നും ഈ നിയമം ആവശ്യപ്പെടുന്നു.
തുല്യ വേതന നിയമം,1976
ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വേതന വിവേചനം ഇല്ലാതാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സുപ്രധാന നിയമനിർമ്മാണമാണ് ഈ നിയമം.തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വത്തിന് ഊന്നൽ നല്കുന്ന ഈ നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെയോ അല്ലെങ്കിൽ സമാനമായ ജോലിക്ക് സമാന പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.നീതി,വിവേചനമില്ലായ്മ, പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടുതൽ തുല്യമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനായി ഈ നിയമം നിലകൊള്ളുന്നു.
2025 ലെ ബ്രിക്സ് വനിതാ വികസന റിപ്പോർട്ട് പ്രകാരം, ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വേതന തുല്യതയിൽ (2024 ലെ വിവരങ്ങൾ പ്രകാരം)ആഗോളതലത്തിൽ ഇന്ത്യ 120-ാം സ്ഥാനത്താണ്. ബ്രസീൽ (118-ാം സ്ഥാനം), ഇറാൻ (114-ാം സ്ഥാനം), ദക്ഷിണാഫ്രിക്ക (113-ാം സ്ഥാനം ) അതുപോലെ ചൈന (14-ാം സ്ഥാനം), യു.എ.ഇ (10-ാം സ്ഥാനം)എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. റാങ്കിംഗ് ഉയരുന്നതനുസരിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനത്തിനുള്ള സാഹചര്യം മെച്ചപ്പെട്ടതായിരിക്കും.ശമ്പള വിടവ് നികത്തുന്നതിലെ ഇന്ത്യയുടെ പുരോഗതി ഈ സ്ഥാനം അടിവരയിടുന്നു.
സാമൂഹിക സുരക്ഷാ നിയമം,2020
അസംഘടിത, പ്ലാറ്റ്‌ഫോം മേഖലകളിലുള്ളവർ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീ തൊഴിലാളികൾക്കും മാതൃത്വ,ആരോഗ്യ,സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ നല്കിക്കൊണ്ട് ഈ നിയമം സ്ത്രീകളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നു.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ള എല്ലാ തൊഴിൽ മേഖലകളിലേയും ഉൾച്ചേർക്കലിന് നിയമം ഊന്നൽ നല്കുന്നു, പ്രത്യേകിച്ച് തോട്ടം തൊഴിലാളികളിലേക്കും അതിൻ്റെ ആനുകൂല്യങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.തേയില,കാപ്പി തോട്ടങ്ങളിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് ഈ വ്യവസ്ഥ പ്രത്യേകിച്ചും പ്രയോജനകരമാണ്.ഇത് അവർക്ക് അവശ്യ പിന്തുണ നല്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു.
തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമം,2020
സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ തൊഴിൽ സുരക്ഷ,ആരോഗ്യം,ക്ഷേമം എന്നിവ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സ്ത്രീകളുടെ പ്രത്യേകമായ ആരോഗ്യ ആവശ്യങ്ങൾക്ക് ശ്രദ്ധ നല്കിക്കൊണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷത്തിന് ഇത് ഊന്നൽ നല്കുന്നു.കൂടാതെ എല്ലാ തൊഴിലാളികൾക്കും സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ നിർബന്ധമാക്കുകയും ചെയ്യുന്നു.തൊഴിലുടമകൾ അവരുടെ സുരക്ഷ ഉറപ്പാക്കിയാൽ, സ്ത്രീകൾക്ക് അവരുടെ സമ്മതപ്രകാരം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. തൊഴിൽ സാഹചര്യങ്ങളിലുടനീളം വനിതാ ജീവനക്കാർക്ക് സംരക്ഷണം ശക്തിപ്പെടുത്തിക്കൊണ്ട്, രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തൊഴിലുടമകൾ ഗതാഗത സൗകര്യങ്ങൾ വാഗ്ദാനം ചെയ്യണമെന്നും ഈ നിയമം ആവശ്യപ്പെടുന്നു.
അപകടകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് മതിയായ സുരക്ഷാ നടപടികൾ തൊഴിലുടമകൾ ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചതുപോലെ അമ്പതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ശിശു സംരക്ഷണ സൗകര്യങ്ങൾ ഒരുക്കണമെന്നും നിയമം അനുശാസിക്കുന്നു.
സർക്കാർ മേഖലയിലെ തൊഴിലിട ഉൾച്ചേർക്കൽ
ജോലിസ്ഥലത്തെ ഉൾച്ചേർക്കൽ,ജോലിസ്ഥലത്തെ ക്ഷേമം,സർക്കാർ സേവനത്തിലെ വനിതാ ജീവനക്കാരുടെ സമഗ്ര ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വിവിധ വനിതാ കേന്ദ്രീകൃത സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.മറ്റ് കാര്യങ്ങൾക്കൊപ്പം ഇവയും ഉൾപ്പെടുന്നു:

നൈപുണ്യത്തിലൂടെയും തൊഴിലിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക
തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും വിപണിയുമായി ബന്ധപ്പെട്ട കഴിവുകൾ,സംരംഭക അവസരങ്ങൾ,സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ എന്നിവയാൽ അവരെ സജ്ജമാക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങൾ നിരവധി തൊഴിൽ,നൈപുണ്യ വികസന സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തൊഴിൽ രംഗത്തെ സ്ത്രീകൾക്കായി അനുകൂല പരിസ്ഥിതി സൃഷ്ടിക്കുക
Schemes
|
Department/Ministry
|
Achievement
|
Pradhan Mantri Kaushal Vikas Yojana (PMKVY)
|
Ministry of Skill Development and Entrepreneurship (MSDE)
|
Enables the youth to take up industry relevant skill training with 45% of the candidates being women.
|
Pradhan Mantri Mudra Yojana (PMMY)
|
Ministry of Finance
|
Aimed at Funding the Unfunded micro enterprises and small businesses, with over 68% of the account holders being women, helping in advancing women-led enterprises across India.
|
Stand-Up India
|
Ministry of Finance
|
The Scheme empowers SC, ST, and women entrepreneurs with 2.01 lakh women owned accounts as on March 2025.
|
Start Up India
|
Ministry of Commerce and Industry
|
Aimed to nurture innovation and catalyse the growth of startups across the country, with over 75000 Women Led Startup.
|
WISE-KIRAN
|
Department of Science and Technology
|
Encourages women’s participation in STEM (Science, Technology, Engineering, and Mathematics) fields at various career stages.
|
NAVYA (Nurturing Aspirations through Vocational Training for Young Adolescent Girls)
|
Ministry of Women and Child Development/ Ministry of Skill Development and Entrepreneurship
|
Aims to train girls aged 16–18 years, in emerging sectors like digital marketing, cybersecurity and others. It also includes training modules on hygiene, conflict management, communication skills, workplace safety, and financial literacy.
|
ഷീ-ബോക്സ് (MWCD)
തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം (തടയൽ,നിരോധനം,പരിഹാരം) തടയുന്നതിനുള്ള 2013 ലെ നിയമത്തിലെ വ്യവസ്ഥകൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഓൺലൈൻ സംവിധാനമായ ഷീ-ബോക്സ് പോർട്ടൽ വനിതാ,ശിശു വികസന മന്ത്രാലയം ആരംഭിച്ചു.ഇതിൻ്റെ നടപ്പാക്കൽ നിരീക്ഷിക്കാനും ഫയൽ ചെയ്തതും തീർപ്പാക്കിയതുമായ കേസുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കാനും ഈ നിയമം ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നു.
സർക്കാർ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും വിവിധ ജോലിസ്ഥലങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികൾ(ICs),പ്രാദേശിക കമ്മിറ്റികൾ (LCs) എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പൊതുവായി ലഭ്യമായ കേന്ദ്രീകൃത ശേഖരവും എൻഡ്-ടു-എൻഡ് സംയോജിത പരാതി നിരീക്ഷണ സംവിധാനവും ഷീ-ബോക്സ് പോർട്ടൽ ലഭ്യമാക്കുന്നു.പരാതികളുടെ തത്സമയ നിരീക്ഷണത്തിനായി ഡാറ്റ/വിവരങ്ങൾ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കാൻ ഒരു നോഡൽ ഓഫീസറെ ഓരോ ജോലിസ്ഥലത്തും നിയമിക്കുന്നതിനും ഇത് വ്യവസ്ഥ ചെയ്യുന്നു.

മിഷൻ ശക്തി
സ്ത്രീ സുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നിവയ്ക്കുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന മന്ത്രാലയം 2024 ഏപ്രിൽ ഒന്നിന് മിഷൻ ശക്തി ആരംഭിച്ചു.പരിചരണവും സംരക്ഷണവും ആവശ്യമുള്ള ഭിന്നശേഷിക്കാർ,സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ടവർ, ദുർബല വിഭാഗങ്ങൾ എന്നിവരുൾപ്പെടെ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനുമായി ഹ്രസ്വ-ദീർഘകാല സേവനങ്ങളും വിവരങ്ങളും നല്കുക എന്നതാണ് ഈ മിഷൻ്റെ ലക്ഷ്യം.
മിഷൻ ശക്തിക്ക് സമ്പൽ, സാമർത്ഥ്യ എന്നീ രണ്ട് വിഭാഗങ്ങളുണ്ട്.
സമ്പൽ (സുരക്ഷയും സംരക്ഷണവും)
* വൺ സ്റ്റോപ്പ് സെൻ്ററുകൾ (OSC): അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഒരു മേൽക്കൂരയ്ക്ക് കീഴിൽ
വൈദ്യസഹായം,നിയമസഹായം, മനഃശാസ്ത്ര കൗൺസിലിംഗ്, ഷെൽട്ടർ സേവനങ്ങൾ എന്നിവ
ലഭ്യമാക്കിക്കൊണ്ട് സംയോജിത പിന്തുണ നല്കുന്നു.
* വനിതാ ഹെൽപ്പ്‌ലൈൻ (181-WHL):സ്ത്രീകളെ അടിയന്തര പ്രതികരണ സംവിധാനങ്ങളുമായും
(പോലീസ്,ഫയർ,ആംബുലൻസ്) വൺ സ്റ്റോപ്പ് സെൻ്ററുകളുമായും ബന്ധിപ്പിക്കുന്ന 24/7 ടോൾ ഫ്രീ സേവനം.
* ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP): പെൺകുട്ടികളുടെ അതിജീവനം, സംരക്ഷണം,വിദ്യാഭ്യാസം,ശാക്തീകരണം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
* നാരി അദാലത്ത്: പീഡനം, അവകാശ നിഷേധം, ചെറിയ തർക്കങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ ഒരു കമ്മ്യൂണിറ്റി തല പരാതി പരിഹാര വേദി വാഗ്ദാനം
ചെയ്യുന്നു.
സാമർത്ഥ്യ (ശാക്തീകരണവും പുനരധിവാസവും)
* ശക്തി സദൻ:കടത്തിക്കൊണ്ടുപോകലിന് വിധേയരായവർ ഉൾപ്പെടെയുള്ള ദുരിതപൂർണമായ സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു സംയോജിത ദുരിതാശ്വാസ പുനരധിവാസ കേന്ദ്രം.
* പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY): ഗർഭധാരണവും പ്രസവവും മൂലമുള്ള വേതന നഷ്ടത്തിന് സാമ്പത്തിക നഷ്ടപരിഹാരം നല്കുന്നു.പുതുക്കിയ നിയമപ്രകാരം രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ അതുവരെ സേവനം നല്കുന്നത് ദീർഘിപ്പിച്ചിട്ടുണ്ട്.ഇതിലൂടെ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നു.
* സഖി നിവാസ്ഃ ജോലി ചെയ്യുന്ന സ്ത്രീകൾക്കും താത്പര്യമുള്ളവർക്കും സുരക്ഷിതവും താങ്ങാനാവുന്നതുമായ താമസസൗകര്യവും ഡേ-കെയർ സൗകര്യങ്ങളും ഉറപ്പാക്കുന്നു.
* പൽന: സുരക്ഷിതവും പരിപോഷിപ്പിക്കുന്നതുമായ അന്തരീക്ഷത്തിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശിശു സംരക്ഷണം നല്കിക്കൊണ്ട് അംഗൻവാടി കേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള ശിശു പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നു.
* സങ്കൽപ്: സ്ത്രീ ശാക്തീകരണ കേന്ദ്രം (HEW): സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളെ സംബന്ധിച്ച വിടവുകൾ നികത്തുന്നതിനും ആനുകൂല്യങ്ങൾ നേടാൻ സ്ത്രീകളെ സഹായിക്കുന്നതിനും മിഷൻ ശക്തി സംരംഭങ്ങളുടെ ഒരു നിരീക്ഷണ യൂണിറ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
കഴിഞ്ഞ ദശകത്തിലെ,സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ അഭൂതപൂർവമായ പരിവർത്തനത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു.സുപ്രധാന പരിഷ്കാരങ്ങൾ,വിപുലമായ നൈപുണ്യ വികസനം,മെച്ചപ്പെട്ട പ്രസവ-ശിശു സംരക്ഷണ ആനുകൂല്യങ്ങൾ,മിഷൻ ശക്തി പോലുള്ള സംരംഭങ്ങൾ എന്നിവയിലൂടെ എല്ലാവരേയും ഉൾക്കൊള്ളുന്നതും പിന്തുണയ്ക്കുന്നതുമായ തൊഴിലിടങ്ങൾക്ക് കേന്ദ്ര സർക്കാർ ശക്തമായ അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്.
തൊഴിൽശക്തിയിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ എണ്ണത്തിലെ ക്രമാനുഗതമായ വർദ്ധനവ്,സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ കുതിച്ചുചാട്ടം, ലിംഗഭേദത്തെക്കുറിച്ചുള്ള നയങ്ങളുടെ മുഖ്യധാരാവൽക്കരണം എന്നിവ സ്ത്രീശക്തിയാൽ മുന്നേറുന്ന രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ശക്തി പകരുന്ന ഒരു പുതിയ യുഗത്തെ സൂചിപ്പിക്കുന്നു.ഗ്രാമീണ സംരംഭകർ മുതൽ കോർപ്പറേറ്റ് മേധാവികൾ വരെയുള്ള സ്ത്രീകൾ ഇന്ത്യയുടെ സാമ്പത്തിക,സാമൂഹിക ഭൂപ്രകൃതിയെ കൂടുതൽ രൂപപ്പെടുത്തുന്നു.
2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ,തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണം ഒരു മുൻഗണന മാത്രമല്ല മറിച്ച് ദേശീയ പുരോഗതിയെ നിർണ്ണയിക്കുന്ന ശക്തി കൂടിയാണ്. സുരക്ഷിതവും,തുല്യവും, അവസര സമ്പന്നവുമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിലൂടെ, രാജ്യം അതിൻ്റെ ജനസംഖ്യയുടെ പകുതിയോളം പേരുടേയും സാധ്യതകൾ തുറന്നുകാട്ടുകയും ശക്തവും,കൂടുതൽ ഉൾക്കൊള്ളുന്നതും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഇന്ത്യയിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
********
(Release ID: 2178776)
Visitor Counter : 8