ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യ- എഐ ഇംപാക്ട് ഉച്ചകോടി 2026 ന് മുന്നോടിയായി നടക്കുന്ന മൂന്ന് ആഗോള ഇംപാക്ട് ചലഞ്ചുകൾക്കായി കേന്ദ്ര സർക്കാർ അപേക്ഷകൾ ക്ഷണിക്കുന്നു.
മൊത്തം 5.85 കോടി രൂപ സമ്മാനത്തുകയുള്ള ഈ ചലഞ്ചുകളിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ 2025 ഒക്ടോബർ 31 വരെ സമർപ്പിക്കാം.
Posted On:
13 OCT 2025 2:22PM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് 2025 സെപ്റ്റംബറിൽ പ്രഖ്യാപിച്ച മൂന്ന് മുൻനിര ഗ്ലോബൽ ഇംപാക്ട് ചലഞ്ചുകൾക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്.മൊത്തം 5.85 കോടി രൂപ വിലമതിക്കുന്ന അവാർഡുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.AI ഫോർ ഓൾ: ഗ്ലോബൽ ഇംപാക്ട് ചലഞ്ച്,AI ബൈ ഹെർ:ഗ്ലോബൽ ഇംപാക്ട് ചലഞ്ച്,യുവ എഐ (YUVAi):ഗ്ലോബൽ യൂത്ത് ചലഞ്ച് എന്നീ മൂന്ന് സംരംഭങ്ങൾ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതത്തിന് ഉയർന്ന സാധ്യതയുള്ള പരിവർത്തനാത്മകമായ എഐ-അധിഷ്ഠിത പരിഹാരങ്ങൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും പ്രദർശിപ്പിക്കാനും ലക്ഷ്യമിടുന്നു.ഈ പരിപാടികൾ നൂതനാശയക്കാർക്ക് മാർഗ്ഗനിർദ്ദേശം,നിക്ഷേപകരുടെ പ്രവേശനം,ആഗോള വേദിയിൽ ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവ നൽകും.
ചലഞ്ചുകൾ ഉച്ചകോടിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://impact.indiaai.gov.in/ൽ തത്സമയം കാണാം.
ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതും വേഗത്തിൽ വളരാനാകുന്നതുമായ AI നവീകരണങ്ങളെ ത്വരിതപ്പെടുത്തുന്നതിനാണ് ആഗോള ഇംപാക്ട് ചലഞ്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.പോസിറ്റീവ് ആയ സാമൂഹിക പരിവർത്തനത്തിന് കാരണമാകുന്ന നിർമ്മിതബുദ്ധിയിലെ വിപ്ലവകരമായ ആശയങ്ങളെ പ്രചോദിപ്പിക്കാനും പിന്തുണയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.2026 ഫെബ്രുവരി 19,20 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടി 2026 ൽ തിരഞ്ഞെടുത്ത നൂതനാശയങ്ങൾ പ്രദർശിപ്പിക്കും.
മൂന്ന് ആഗോള ഇംപാക്ട് ചലഞ്ചുകൾ
1) AI ഫോർ ഓൾ : ഗ്ലോബൽ ഇംപാക്ട് ചലഞ്ച്
ഉയർന്ന സാധ്യതയുള്ള മൂല്യം പ്രകടിപ്പിക്കുകയും നിർണായക ദേശീയ,ആഗോള ആവശ്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന AI നവീകരണങ്ങൾക്കായുള്ള ഒരു ആഗോള ആഹ്വാനമാണിത്.കൃഷി,കാലാവസ്ഥ,സുസ്ഥിരത,വിദ്യാഭ്യാസം,സാമ്പത്തിക ഉൾച്ചേർക്കൽ,ആരോഗ്യ സംരക്ഷണം,ഉത്പാദനം,നഗര അടിസ്ഥാന സൗകര്യങ്ങൾ,മൊബിലിറ്റി,വൈൽഡ് കാർഡ്/ഓപ്പൺ ഇന്നൊവേഷൻ ട്രാക്ക് തുടങ്ങിയ പ്രധാന മേഖലകളിലുടനീളം വിന്യസിക്കാവുന്ന AI പരിഹാരങ്ങൾ ഈ ചലഞ്ച് ക്ഷണിക്കുന്നു.
പുരസ്കാരങ്ങളും പിന്തുണയും:
* മികച്ച 10 വിജയികൾക്ക് 2.5 കോടി രൂപ വരെ സമ്മാനം ലഭിക്കും.
* 20 ഫൈനലിസ്റ്റുകൾക്ക് (രണ്ട് അംഗങ്ങൾ വരെ) ഇന്ത്യ-എ ഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൽ പങ്കെടുക്കുന്നതിനുള്ള യാത്രാ പിന്തുണ ലഭിക്കും.
* മെൻ്റർഷിപ്പ്,നിക്ഷേപകരുമായി ബന്ധങ്ങൾ,കമ്പ്യൂട്ട്/ക്ലൗഡ് ക്രെഡിറ്റുകൾ,ഉച്ചകോടിക്ക് ശേഷമുള്ള തുടർപിന്തുണാ സംവിധാനങ്ങൾ എന്നിവയും ലഭിക്കും.
യോഗ്യത:പരീക്ഷണ ഘട്ടത്തിലോ സ്കെയിലിംഗിനായി തയ്യാറായതോ ആയ AI പരിഹാരങ്ങൾ കൈവശമുള്ള ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ,ഗവേഷകർ,ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ,കമ്പനികൾ,സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഇവിടെ അപേക്ഷിക്കാം Apply here
2) എഐ ബൈ ഹെർ:ഗ്ലോബൽ ഇംപാക്ട് ചലഞ്ച്
സ്ത്രീകളുടെ നേതൃത്വത്തിലുള്ള AI നവീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു ചലഞ്ചാണിത്.നിതി ആയോഗിൻ്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോം (WEP)മറ്റ് വിജ്ഞാന പങ്കാളികളുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.കൃഷി,സൈബർ സുരക്ഷ,ഡിജിറ്റൽ ക്ഷേമം,വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം,ഊർജ്ജം,കാലാവസ്ഥ,വൈൽഡ്‌കാർഡ്/ഓപ്പൺ ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിൽ പ്രകടമായ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്ന AI പരിഹാരങ്ങൾ നിർദ്ദേശിക്കാൻ അപേക്ഷകരെ ക്ഷണിക്കുന്നു.
പുരസ്കാരങ്ങളും പിന്തുണയും:
* മികച്ച 10 വിജയികൾക്ക് 2.5 കോടി രൂപ വരെ സമ്മാനം ലഭിക്കും.
*ഉച്ചകോടിയിൽ പങ്കെടുക്കാൻ 30 ഫൈനലിസ്റ്റുകൾക്ക് (രണ്ട് അംഗങ്ങൾ വരെ) യാത്രാ പിന്തുണ ലഭിക്കും.
* ഉത്തരവാദിത്തമുള്ള AI,നിക്ഷേപക സന്നദ്ധത,സ്റ്റോറിടെല്ലിംഗ് എന്നിവയെക്കുറിച്ചുള്ള വെർച്വൽ
ബൂട്ട്‌ക്യാമ്പുകൾ.
* മികച്ച 30 ടീമുകൾക്ക് വരെ തിരഞ്ഞെടുത്ത നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം.
യോഗ്യത: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള ടീമുകൾ,വിദ്യാർത്ഥി ടീമുകൾ,അല്ലെങ്കിൽ സ്ത്രീകൾ നയിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് പ്രവർത്തന പ്രോട്ടോടൈപ്പ് അഥവാ പക്വതയുള്ള AI പരിഹാരങ്ങളുമായി അപേക്ഷിക്കാവുന്നതാണ്.
ഇവിടെ അപേക്ഷിക്കാം Apply here
3) യുവ എ ഐ :ഗ്ലോബൽ യൂത്ത് ചലഞ്ച്
പൊതുജന നന്മയ്ക്കായി AI പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് 13 മുതൽ 21 വയസ്സ് വരെ പ്രായമുള്ള യുവ നൂതനാശയക്കാരെ (വ്യക്തികളോ രണ്ടുപേർ വരെയുള്ള ടീമുകളോ)പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന യുവാക്കൾക്ക് മാത്രമായുള്ള ഒരു സംരംഭമാണിത്.വൈൽഡ്‌കാർഡ്/ഓപ്പൺ ഇന്നൊവേഷൻ വിഭാഗത്തോടൊപ്പം,ആളുകളേയും സമൂഹങ്ങളേയും ശാക്തീകരിക്കുക,പ്രധാന മേഖലകളെ പരിവർത്തനം ചെയ്യുക,ഭാവിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്മാർട്ട് ആവാസവ്യവസ്ഥയും നിർമ്മിക്കുക എന്നിവ സൂചക പ്രമേയങ്ങളിൽ ഉൾപ്പെടുന്നു.
പുരസ്കാരങ്ങളും പിന്തുണയും:
* ആകെ 85 ലക്ഷം രൂപയുടെ സമ്മാനങ്ങൾ,അതിൽ:
-മികച്ച 3 വിജയികൾക്ക് 15 ലക്ഷം രൂപ വീതം
-അടുത്ത 3 വിജയികൾക്ക് 10 ലക്ഷം രൂപ വീതം
-5 ലക്ഷം രൂപ വീതമുള്ള 2 പ്രത്യേക അംഗീകാര പുരസ്ക്കാരങ്ങൾ
* മികച്ച 20 മത്സരാർത്ഥികൾക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ പിന്തുണ
* 10 ദിവസത്തെ വെർച്വൽ ബൂട്ട്‌ക്യാമ്പുകൾ,നിക്ഷേപക പ്രദർശന അവസരങ്ങൾ,സ്ഥിരമായ ഓൺലൈൻ
പ്രദർശനവും സംഗ്രഹ പ്രസിദ്ധീകരണവും
യോഗ്യത: പ്രവർത്തനക്ഷമമായ പ്രോട്ടോടൈപ്പുകൾ,പി.ഒ.സികൾ അല്ലെങ്കിൽ വിന്യസിക്കാവുന്ന പരിഹാരങ്ങൾ എന്നിവയുള്ള 13 നും 21നും ഇടയിൽ പ്രായമുള്ള യുവ നവീനാശയക്കാർക്ക് ആഗോളതലത്തിൽ അപേക്ഷിക്കാവുന്നതാണ്.
ഇവിടെ അപേക്ഷിക്കാം Apply here
സമയക്രമങ്ങളും പ്രധാന തീയതികളും:
അപേക്ഷ സമർപ്പണം ആരംഭിക്കുന്ന തീയതി: 2025 ഒക്ടോബർ 10
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 31
വെർച്വൽ ബൂട്ട്‌ക്യാമ്പുകൾ: നവംബർ 2025
ഫൈനലിസ്റ്റുകളുടെ പ്രഖ്യാപനം: 2025 ഡിസംബർ 31
ഗ്രാൻഡ് ഷോകേസ്: ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026 (2026 ഫെബ്രുവരി 16–20,ന്യൂഡൽഹി)
എങ്ങനെ അപേക്ഷിക്കാം
മൂന്ന് ആഗോള ഇംപാക്ട് ചലഞ്ചുകൾക്കുമുള്ള അപേക്ഷകൾ www.impact.indiaai.gov.in എന്ന ഔദ്യോഗിക പോർട്ടലിലൂടെ സമർപ്പിക്കാം
ഓരോ ചലഞ്ച് പേജും യോഗ്യതാ മാനദണ്ഡങ്ങൾ,സമയക്രമങ്ങൾ,സമർപ്പണ മാർഗ്ഗനിർദ്ദേശങ്ങൾ,സമ്മത പത്രങ്ങൾ,പതിവുചോദ്യങ്ങൾ(FAQs)എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നല്കുന്നു.അപേക്ഷകർ എല്ലാ നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യാനും ഷോർട്ട്‌ലിസ്റ്റിംഗും പങ്കാളിത്തവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കും അറിയിപ്പുകൾക്കുമായി വെബ്‌സൈറ്റ് പതിവായി പരിശോധിക്കാനും നിർദ്ദേശിക്കുന്നു.
GG
(Release ID: 2178505)
|