പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
11 OCT 2025 10:17PM by PIB Thiruvananthpuram
ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു. യോഗത്തിൽ, ആന്ത്രോപിക്കിന്റെ ഇന്ത്യയിലെ വ്യാപനത്തെക്കുറിച്ചും ജൂൺ മുതൽ രാജ്യത്ത് അഞ്ചിരട്ടി വർദ്ധനവ് രേഖപ്പെടുത്തിയ ക്ലോദ് കോഡ് ഉൾപ്പെടെയുള്ള AI ഉപകരണങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെക്കുറിച്ചും ചർച്ചകൾ നടന്നു.
ഇന്ത്യയുടെ ഊർജ്ജസ്വലമായ സാങ്കേതിക ആവാസവ്യവസ്ഥയെയും മനുഷ്യകേന്ദ്രീകൃതവും ഉത്തരവാദിത്തപരവുമായ AI നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കഴിവുള്ള യുവാക്കളുടെ അപാരമായ സാധ്യതയെയും ശ്രീ മോദി എടുത്തുകാട്ടി. ആന്ത്രോപിക്കിന്റെ വികാസത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി തുടങ്ങിയ പ്രധാന മേഖലകളിലുടനീളം ഇന്ത്യയുടെ AI കഴിവുകളെ ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
AI നയത്തോടുള്ള ഇന്ത്യയുടെ സമീപനത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലുള്ള ശ്രദ്ധയെയും അമോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"നിങ്ങളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ ഊർജ്ജസ്വലമായ സാങ്കേതിക ആവാസവ്യവസ്ഥയും കഴിവുറ്റ യുവാക്കളും മനുഷ്യ കേന്ദ്രീകൃതവും ഉത്തരവാദിത്തമുള്ളതുമായ AI നവീകരണത്തെ നയിക്കുന്നു. ആന്ത്രോപിക്കിന്റെ വികാസത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, പ്രധാന മേഖലകളിലുടനീളമുള്ള വളർച്ചയ്ക്കായി AI പ്രയോജനപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
Glad to meet you. India’s vibrant tech ecosystem and talented youth are driving AI innovation that is human-centric and responsible. We welcome Anthropic’s expansion and look forward to working together to harness AI for growth across key sectors.@DarioAmodei https://t.co/XgsZb70uyJ
— Narendra Modi (@narendramodi) October 11, 2025
***
SK
(Release ID: 2178050)
Visitor Counter : 5
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada