പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക്‌നായക് ജയപ്രകാശ് നാരായണന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലുടനീളം സാമൂഹിക-രാഷ്ട്രീയ ഉണർവ്വിന് പ്രചോദനം നൽകിയതിൽ ലോക്‌നായക് ജെപി വഹിച്ച പങ്ക് പ്രധാനമന്ത്രി അനുസ്മരിച്ചു

അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ ലോക്‌നായക് ജെപിയുടെ 'പ്രിസൺ ഡയറി'യിൽ നിന്നുള്ള അപൂർവ പേജുകൾ പ്രധാനമന്ത്രി പങ്കിട്ടു

Posted On: 11 OCT 2025 9:29AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌നായക് ജയപ്രകാശ് നാരായണന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും നിർഭയമായ ശബ്ദങ്ങളിൽ ഒന്നായും ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടി അക്ഷീണം വാദിച്ച വക്താവായും പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു.

സാധാരണക്കാരായ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ലോക്‌നായക് ജെപി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പൂർണ ക്രാന്തിക്കായുള്ള അദ്ദേഹത്തിന്റെ ആഹ്വാനം, സമത്വം, ധാർമ്മികത, സദ്ഭരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ വിഭാവനം ചെയ്യുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന് വഴിയൊരുക്കി.

ലോക്‌നായക് ജയപ്രകാശ് നാരായണൻ നിരവധി ബഹുജന പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായെന്ന് അദ്ദേഹത്തിന്റെ പാരമ്പര്യം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇവയിൽ പലതും ബിഹാറിലും ​ഗുജറാത്തിലുമായിരുന്നു, ഇത് ഇന്ത്യയിലുടനീളം സാമൂഹിക-രാഷ്ട്രീയ ഉണർവിന് കാരണമായി. അടിയന്തരാവസ്ഥ നടപ്പിലാക്കുകയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്ത അന്നത്തെ കേന്ദ്ര കോൺഗ്രസ് സർക്കാരിനെ ഈ നീക്കങ്ങൾ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ലോക്നായക് ജെപി എഴുതിയ 'പ്രിസൺ ഡയറി' എന്ന പുസ്തകത്തിലെ ആർക്കൈവ്‌ ചെയ്ത പേജുകളിൽ നിന്നുള്ള ഒരു ഭാ​ഗം പ്രധാനമന്ത്രി പങ്കുവെച്ചു. ഏകാന്തതടവിൽ ജെപി അനുഭവിച്ച വേദനയും ജനാധിപത്യത്തിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവും ഈ പുസ്തകം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോക്നായക് ജയപ്രകാശ് നാരായണനെ ഉദ്ധരിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുകാട്ടി: "ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ തറച്ചിരിക്കുന്ന ഓരോ ആണിയും എന്റെ ഹൃദയത്തിൽ തറച്ചിരിക്കുന്ന ആണി പോലെയാണ്."

വിവിധ എക്സ് പോസ്റ്റുകളിലായി പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയിലെ ഏറ്റവും നിർഭയമായ ശബ്ദങ്ങളിൽ ഒന്നും ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടി അക്ഷീണം പോരാടിയ വ്യക്തിയുമായ ലോക്നായക് ജെപിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു."

“സാധാരണക്കാരായ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ലോക്‌നായക് ജെപി തന്റെ ജീവിതം സമർപ്പിച്ചു. സമത്വം, ധാർമ്മികത, സദ്ഭരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം വിഭാവനം ചെയ്യുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന് അദ്ദേഹം തിരികൊളുത്തി. ബിഹാറിലും ഗുജറാത്തിലും ഉൾപ്പെടെ നിരവധി ബഹുജന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം പ്രചോദനം നൽകി, ഇത് ഇന്ത്യയിലുടനീളം ഒരു സാമൂഹിക-രാഷ്ട്രീയ ഉണർവിന് കാരണമായി. ഈ പ്രസ്ഥാനങ്ങൾ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും നമ്മുടെ ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്ത അന്നത്തെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനെ പിടിച്ചുകുലുക്കി.”

 

On his birth anniversary, paying homage to Loknayak JP, one of India’s most fearless voices of conscience and a tireless champion for democracy and social justice. pic.twitter.com/iEhUNKScHU

— Narendra Modi (@narendramodi) October 11, 2025

“ലോക്‌നായക് ജെപിയുടെ ജന്മവാർഷിക ദിനത്തിൽ, ആർക്കൈവുകളിൽ നിന്നുള്ള ഒരു അപൂർവ കാഴ്ച...

അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ അദ്ദേഹത്തിന്റെ പുസ്തകമായ പ്രിസൺ ഡയറിയിലെ പേജുകൾ ഇതാ.

അടിയന്തരാവസ്ഥക്കാലത്ത്, ലോക്‌നായക് ജെപി നിരവധി ദിവസങ്ങൾ ഏകാന്തതടവിൽ കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രിസൺ ഡയറി അദ്ദേഹത്തിന്റെ വേദനയും ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസവും പകർത്തുന്നു.

“ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ തറയ്ക്കുന്ന ഓരോ ആണിയും എന്റെ ഹൃദയത്തിൽ തറയ്ക്കുന്ന ആണി പോലെയാണ്”, അദ്ദേഹം എഴുതി.”

On Loknayak JP’s birth anniversary, a rare glimpse from the archives…

Here are pages from his book, Prison Diary, written during the Emergency.

During the Emergency, Loknayak JP spent several days in solitary confinement. His Prison Diary captures his anguish and unbroken… pic.twitter.com/Yhe8LhykFD

— Narendra Modi (@narendramodi) October 11, 2025

*****

SK


(Release ID: 2177745) Visitor Counter : 10