വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി സംഘടിപ്പിച്ച സ്വച്ഛതാ ഹി സേവ (എസ് എച്ച് എസ്) കാമ്പയിന് വിജയകരമായ പര്യവസാനം.

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യവ്യാപകമായി 2,700-ത്തിലധികം ‘സ്വച്ഛതാ ഹി സേവാ’ പ്രവർത്തനങ്ങളിലൂടെ 59,000-ത്തിലധികം പങ്കാളികളെ സജീവമായി പങ്കെടുപ്പിച്ചു.

Posted On: 09 OCT 2025 4:34PM by PIB Thiruvananthpuram
2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്ന സ്വച്ഛതാ ഹി സേവ (എസ് എച്ച് എസ്) 2025 കാമ്പയിൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (എം ഐ ബി) വിജയകരമായി പൂർത്തിയാക്കി. ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകൾ (സിടിയു) വൃത്തിയാക്കൽ, ശുചിത്വ കാമ്പയിൻ, വീടുതോറുമുള്ള പ്രവർത്തനങ്ങൾ, ബോധവൽക്കരണ കാമ്പയിനുകൾ, ചിത്രരചനാ മത്സരങ്ങൾ, സ്വച്ഛതാ റാലികൾ, കവിതാ പാരായണം, നുക്കഡ്‌ നാടകം, മുദ്രാവാക്യ രചന തുടങ്ങിയ വ്യത്യസ്ത സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ  മന്ത്രാലയം 2,766 പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ 59,122 പേർ പങ്കെടുത്തു.
 
സ്വച്ഛത ഹി സേവാ 2025 കാമ്പെയിനിന്റെ ഭാഗമായി രാജ്യത്തുടനീളം 1,588 സ്ഥലങ്ങൾ ശുചിയാക്കി. 824 സി.ടി.യു.കൾ (CTUs) പുതുക്കിപ്പണിതു. കൂടാതെ 198 സ്വച്ഛത പ്രചാര പരിപാടികൾ, 49 ക്ലീൻ ഗ്രീൻ ഉത്സവങ്ങൾ, 107 സഫായി മിത്ര സുരക്ഷ ശിബിരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
 
സെപ്റ്റംബർ 25 ന് 'ഏക് ദിൻ ഏക് ഘണ്ടാ ഏക് സാത്ത്' എന്ന പേരിലും ഒക്ടോബർ 2 ന് 'സ്വച്ഛ് ഭാരത് ദിവസ്' എന്ന പേരിലും മന്ത്രാലയം പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചൂലുമായി  റോഡുകളിൽ ഇറങ്ങി സ്വച്ഛതാ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
 
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എല്ലാ മാധ്യമ യൂണിറ്റുകളുടെ മേധാവിമാരുമായും അവരുടെ നോഡൽ ഓഫീസർമാരുമായും   തയ്യാറെടുപ്പ് ഘട്ടത്തിലും നടപ്പാക്കൽ ഘട്ടത്തിലും കാമ്പെയിനിന്റെ പുരോഗതി വിലയിരുത്തി. പരിപാടികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് അദ്ദേഹം ആവശ്യമായ നിർദ്ദേശങ്ങളും നൽകി.
 
Secretary, MIB, Sh. Sanjay Jaju led the shramdaan under ‘Ek Din, Ek Ghanta, Ek Saath’ at Main Sect., Shastri Bhawan, Delhi
 
 
ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിലെ മെയിൻ സെക്രട്ടേറിയറ്റിൽ ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച് (ഏക് ദിൻ, ഏക് ഘണ്ടാ, ഏക് സാത്ത് )എന്ന പദ്ധതിയുടെ ഭാഗമായി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിലൂടെ മന്ത്രാലയത്തിലെ വിവിധ മാധ്യമ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സ്വച്ഛത ഹി സേവാ കാമ്പെയിനിൽ സജീവമായി പങ്കാളികളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യത്തുടനീളം വിവിധ മാധ്യമ യൂണിറ്റുകളും അനുബന്ധ സംഘടനകളും ശുചിത്വവും ബോധവൽക്കരണവും ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
Swachhta rally organized by IIMC Amravati
 
ഐഐഎംസി അമരാവതി  സ്വച്ഛത റാലിയും ഡി പിഡി ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ  ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഡി.ഡി.കെ  മുംബൈ ദാദറിൽ  ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. സമാനമായ പരിപാടികൾ ആകാശവാണി അമേഠി, ആകാശവാണി ഇംഫാൽ,  എൻ എഫ് ഡി സി മുംബൈ എന്നിവയും മറ്റ് മാധ്യമ യൂണിറ്റുകളും സംഘടിപ്പിച്ചു.. ഐ ഐ എം സി  കോട്ടയം ക്യാമ്പസ് അവരുടെ പ്രവേശന കവാടത്തിൽ ഒരു ജൈവ പുഷ്പ  രംഗോലി സൃഷ്ടിച്ച് അതുവഴി  സ്വച്ഛത ഹി സേവാ ആഘോഷത്തിൽ അണിചേർന്നു.
 
Celebrating Swachhata Hi Seva with a vibrant organic flower rangoli at IIMC Kottayam campus entrance — a tribute to cleanliness, culture, and sustainability.
 
 Cleanliness drive organized by DDK Mumbai at Dadar beach.
 
 
പ്രചരണത്തിന്റെ ഭാഗമായി സി ബി എഫ് സി  ഡൽഹിയുടെ ശുചിത്വപ്രവർത്തനങ്ങൾ, പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുചിത്വ റാലി, ഐ ഐ എം സി ഡൽഹിയുടെ വീടുവീടാന്തരമുള്ള ബോധവത്കരണ പരിപാടി, ഡി ഡി കെ പാട്ടണിന്റെ തെരുവ് നാടകവൈഭവം, ആകാശവാണി അഹമ്മദാബാദിന്റെ ശുചിത്വോത്സവം, ഡി ഡി കെ ഡൽഹിയുടെ ആരോഗ്യ ക്യാമ്പ് എന്നിവയും നടന്നു.പ്രിന്റ് മീഡിയ, ഡിജിറ്റൽ - സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഈ പ്രവർത്തനങ്ങൾക്ക് വ്യാപക പ്രചാരണം മന്ത്രാലയം ഉറപ്പാക്കുകയും പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തു.
 
****

(Release ID: 2176987) Visitor Counter : 25