തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

എതിർപക്ഷക്കാരായ പാർട്ടികളെയും സ്ഥാനാർത്ഥികളെയും ലക്ഷ്യം വച്ചുള്ള കൃത്രിമ വീഡിയോകൾ നിർമ്മിക്കുമ്പോൾ എംസിസി (MCC) യും എഐ ഉപയോഗത്തെക്കുറിച്ചുള്ള പ്രസക്തമായ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ രാഷ്ട്രീയ പാർട്ടികളോട് ഇസിഐ നിർദ്ദേശിക്കുന്നു.

प्रविष्टि तिथि: 09 OCT 2025 10:03AM by PIB Thiruvananthpuram

1.  2025 ഒക്ടോബർ 6 ന് ബിഹാർ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പും 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ, മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ വന്നു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയ ഉൾപ്പെടെ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനും ഈ വ്യവസ്ഥകൾ ബാധകമാണ്.

2. എംസിസി വ്യവസ്ഥ പ്രകാരം, മറ്റ് പാർട്ടികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങൾ, പരിപാടികൾ, മുൻകാല റെക്കോർഡുകൾ, പ്രവർത്തനങ്ങൾ എന്നിവയിൽ മാത്രം ഒതുങ്ങി നിൽക്കണം. മറ്റ് പാർട്ടികളുടെ നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതു പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള വിമർശനങ്ങളിൽ നിന്ന് പാർട്ടികളും സ്ഥാനാർത്ഥികളും വിട്ടുനിൽക്കണം. 

3. സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെയോ വളച്ചൊടിക്കലിന്റെയോ അടിസ്ഥാനത്തിൽ മറ്റ് പാർട്ടികളെയോ അവരുടെ പ്രവർത്തകരെയോ വിമർശിക്കുന്നത് ഒഴിവാക്കണം.

4. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിവരങ്ങൾ വളച്ചൊടിക്കുന്നതോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ ആയ തികച്ചും വ്യാജന്മാരെ സൃഷ്ടിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കമ്മീഷൻ പാർട്ടികളെ ഉപദേശിച്ചു.

5. കൂടാതെ, എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും, സ്ഥാനാർത്ഥികളും, സ്റ്റാർ കാമ്പെയ്‌നർമാരും, അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ "A I -ജനറേറ്റഡ്", "ഡിജിറ്റലി എൻഹാൻസ്ഡ്", അല്ലെങ്കിൽ "സിന്തറ്റിക് കണ്ടന്റ്" പോലുള്ള വ്യക്തമായ നൊട്ടേഷനുകൾ ഉപയോഗച്ച് പരസ്യ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്ന പക്ഷം, അത്തരം  വസ്തുക്കളിൽ A I-ജനറേറ്റഡ്/സിന്തറ്റിക് ഉള്ളടക്കം ഉണ്ട് എന്ന് വെളിപ്പെടുത്തുന്ന തരത്തിലുള്ള ലേബലിംഗ് ചെയ്യുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

6. തിരഞ്ഞെടുപ്പ് അന്തരീക്ഷം മോശമാകാതിരിക്കാൻ സോഷ്യൽ മീഡിയ പോസ്റ്റുകൾ കർശനമായി നിരീക്ഷിക്കപ്പെടും .

7. എംസിസി മാർഗ്ഗനിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയെയും കർശനമായി നേരിടും.

***

NK


(रिलीज़ आईडी: 2176709) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil , Telugu , Kannada