പ്രധാനമന്ത്രിയുടെ ഓഫീസ്
നേപ്പാളിലെ കനത്ത മഴയെത്തുടർന്നുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
Posted On:
05 OCT 2025 4:20PM by PIB Thiruvananthpuram
നേപ്പാളിലെ കനത്ത മഴയെത്തുടർന്നുണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ഈ ദുഷ്കരമായ വേളയിൽ നേപ്പാൾ ജനതയ്ക്കും ഗവണ്മെന്റിനുമുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണ അദ്ദേഹം അറിയിച്ചു. സൗഹൃദപരമായ അയൽരാജ്യമെന്ന നിലയിലും പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്ന നാടെന്ന നിലയിലുമുള്ള ഇന്ത്യയുടെ പങ്കു ചൂണ്ടിക്കാട്ടി, ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു.
എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളും ദുഃഖകരമാണ്. ഈ ദുഷ്കരമായ വേളയിൽ ഞങ്ങൾ നേപ്പാൾ ജനതയ്ക്കും ഗവണ്മെന്റിനുമൊപ്പം നിലകൊള്ളുകയാണ്. സൗഹൃദപരമായ അയൽരാജ്യവും ആദ്യം പ്രതികരിക്കുന്നവരുമെന്ന നിലയിൽ, ആവശ്യമായ ഏതു സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.”
*****
-NK-
(Release ID: 2175075)
Visitor Counter : 4
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali-TR
,
Bengali
,
Gujarati
,
Tamil
,
Kannada