പ്രധാനമന്ത്രിയുടെ ഓഫീസ്
ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹഗ്രാമ മൊഹിലാരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
05 OCT 2025 4:14PM by PIB Thiruvananthpuram
ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ (ബിടിസി) ചീഫ് എക്സിക്യൂട്ടീവ് അംഗമായി (സിഇഎം) സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹഗ്രാമ മൊഹിലാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹാർദമായി അഭിനന്ദിച്ചു. ആദരണീയനായ ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ കാഴ്ചപ്പാടിനോടുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ബിടിസി ഭരണകൂടത്തിനു കേന്ദ്രഗവണ്മെന്റിന്റെയും അസം ഗവണ്മെന്റിന്റെയും അചഞ്ചലമായ പിന്തുണ ആവർത്തിച്ചു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ സിഇഎമ്മായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹഗ്രാമ മൊഹിലാരിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും ഭരണകാലയളവിന് എന്റെ ആശംസകൾ. മഹാനായ ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ കാഴ്ചപ്പാടു നിറവേറ്റുന്നതിനും സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനും നാമെല്ലാവരും കൂട്ടായി പ്രവർത്തിക്കുമ്പോൾ, കേന്ദ്രഗവണ്മെന്റും അസം ഗവണ്മെന്റും ബിടിസി ഭരണകൂടത്തിനു തുടർന്നും പിന്തുണയേകും.
@HagramaOnline”
***
-NK-
(Release ID: 2175072)
Visitor Counter : 8
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada