ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

മഹാത്മാഗാന്ധിക്കും ലാൽ ബഹദൂർ ശാസ്ത്രിക്കും പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ആദരം അർപ്പിച്ചു

Posted On: 02 OCT 2025 3:54PM by PIB Thiruvananthpuram
ഇന്ന്, സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെയും ഛായാചിത്രങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയും ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.
 
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ; കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു; കേന്ദ്ര നിയമ-നീതി സഹമന്ത്രിയും (സ്വതന്ത്ര ചുമതല), പാർലമെന്ററി കാര്യ സഹമന്ത്രിയുമായ ശ്രീ അർജുൻ റാം മേഘ്‌വാൾ; പാർലമെന്റ് അംഗങ്ങൾ; മുൻ അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും ഇന്ന് മഹാത്മാഗാന്ധിയുടെയും ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെയും ഛായാചിത്രങ്ങളിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.
 

 
ശ്രീ ബിർള രാജ് ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു
 
നേരത്തെ, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള മഹാത്മാഗാന്ധിയുടെ ജന്മവാർഷികദിനത്തിൽ രാജ് ഘട്ടിൽ അദ്ദേഹത്തിന്റെ സമാധിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതം മനുഷ്യരാശിക്കുള്ള അനശ്വരമായ സന്ദേശമാണെന്ന് ശ്രീ ബിർള പറഞ്ഞു.

 
മഹാത്മാഗാന്ധിയുടെ ജീവിതവും അധ്യയനങ്ങളും സാമൂഹിക, രാഷ്ട്രീയ, പൗരജീവിതത്തിന് പ്രചോദനമാണ്: ശ്രീ ബിർള
 
മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മവാർഷികദിനത്തോടനുബന്ധിച്ച്, ശ്രീ ബിർള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്സ്'-ൽ ഇങ്ങനെ  കുറിച്ചു:
 
"രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ ശ്രദ്ധാഞ്ജലികൾ. അദ്ദേഹത്തിന്റെ കരുത്തുറ്റ മൂല്യങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധവും ഊർജ്ജവും നൽകി. അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഒന്നിച്ച് സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറി.
 
മഹാത്മാഗാന്ധിയുടെ ജീവിതവും അധ്യയനങ്ങളും സാമൂഹിക, രാഷ്ട്രീയ, പൗരജീവിതത്തിന് ജീവസുറ്റ പ്രചോദനമാണ്.

 
ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും സമാനതകളില്ലാത്ത രാഷ്ട്ര സമർപ്പണത്തിന്റെയും പ്രതീകമായ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഹൃദയംഗമമായ ആദരാഞ്ജലി.
 
സ്വാതന്ത്ര്യസമരം മുതൽ രാഷ്ട്രനിർമ്മാണ പ്രക്രിയ വരെ, ഇന്ത്യയുടെ പുരോഗതിയിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അചഞ്ചലമായ രാജ്യസ്നേഹത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും, ലാളിത്യത്തിന്റെയും പ്രതിരൂപമായ ശാസ്ത്രിജിയെ രാഷ്ട്രം എന്നും ആദരവോടെ സ്മരിക്കും ."
 
 
*****

(Release ID: 2174212) Visitor Counter : 8
Read this release in: English , Hindi , Bengali