പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിജയ ദശമി ദിനത്തിൽ ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 

Posted On: 02 OCT 2025 7:37AM by PIB Thiruvananthpuram

രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ഇന്ന് വിജയ ദശമിയുടെ ശുഭകരമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു.

എക്‌സിലെ വിവിധ പോസ്റ്റുകളിലായി പ്രധാനമന്ത്രി കുറിച്ചു:

"തിന്മയ്ക്കും അസത്യത്തിനും മേൽ നന്മയുടെയും നീതിയുടെയും വിജയമാണ് വിജയ ദശമി ആഘോഷിക്കുന്നത്. ധൈര്യം, ജ്ഞാനം, ഭക്തി എന്നിവ എപ്പോഴും നമ്മുടെ പാതകളെ നയിക്കട്ടെ.

എന്റെ സഹ ഇന്ത്യക്കാർക്ക് വിജയ ദശമി ആശംസകൾ."

 

 

***

SK

(Release ID: 2174004) Visitor Counter : 7