ധനകാര്യ മന്ത്രാലയം
"നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം" കാമ്പയിൻ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും
Posted On:
01 OCT 2025 1:24PM by PIB Thiruvananthpuram
അവകാശം ഉന്നയിക്കപ്പെടാത്ത സാമ്പത്തിക ആസ്തികളെക്കുറിച്ചുള്ള രാജ്യവ്യാപക ബോധവൽക്കരണ കാമ്പയിൻ - "നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം" കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ 2025 ഒക്ടോബർ 4 ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്യും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റി (ഐഇപിഎഫ്‌എ) എന്നിവയുടെ ഏകോപനത്തോടെ കേന്ദ്ര ധനകാര്യ സേവന വകുപ്പ് (ഡിഎഫ്‌എസ്), ധനകാര്യ മേഖലയിലെ അവകാശപ്പെടാത്ത ആസ്തികളെക്കുറിച്ച് മൂന്ന് മാസത്തെ (ഒക്ടോബർ–ഡിസംബർ 2025) രാജ്യവ്യാപക ബോധവൽക്കരണ കാമ്പയിൻ- 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ആരംഭിക്കും.
ഈ ബോധവൽക്കരണ പരിപാടി കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2025 ഒക്ടോബർ 4-ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്യും.
ഇൻഷുറൻസ് പോളിസി ക്ലെയിമുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ലാഭവിഹിതങ്ങൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ട് വരുമാനം തുടങ്ങിയ സാമ്പത്തിക ആസ്തികൾ അവബോധമില്ലായ്മയോ അല്ലെങ്കിൽ കാലഹരണപ്പെട്ട അക്കൗണ്ട് വിശദാംശങ്ങളോ കാരണം പലപ്പോഴും അവകാശപ്പെടാതെ ഇരിക്കുന്നു. ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പൗരന്മാർക്ക് അവരുടെ ക്ലെയിം ചെയ്യാത്ത ആസ്തികൾ എങ്ങനെ കണ്ടെത്താമെന്നതിലും രേഖകൾ പുതുക്കൽ, ക്ലെയിം നടപടിക്രമങ്ങൾ പൂർത്തിയാക്കൽ എന്നതിലും തത്സമയം മാർഗ്ഗനിർദ്ദേശം നൽകും. ഓരോ ഘട്ടത്തിലും ചെയ്യേണ്ട നടപടിക്രമങ്ങളെ കുറിച്ച് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ പ്രദർശിപ്പിക്കും.
പൗരന്മാർ സമ്പാദിക്കുന്ന ഓരോ രൂപയും അവരോ, അവരുടെ നിയമപരമായ അവകാശികളോ നോമിനികളോ ഉൾപ്പെടെ അവകാശപ്പെട്ടവർക്ക് തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യാ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പ്രചാരണ പരിപാടി എല്ലാ വീടുകളിലും സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തിപ്പെടുത്താനും സഹായിക്കും. സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ (SOP-കൾ), ബന്ധപ്പെട്ട ഫണ്ട് റെഗുലേറ്റർമാർ വികസിപ്പിച്ചെടുത്ത നിരന്തരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ (FAQ-കൾ) എന്നിവയുടെ പിന്തുണയോടെ, പൗരന്മാരെ അവർക്ക് അർഹമായ പണം എങ്ങനെ കണ്ടെത്താമെന്നും അവകാശപ്പെടാമെന്നും വ്യക്തമായ വിവരങ്ങൾ നൽകി ശാക്തീകരിക്കാൻ ലക്ഷ്യമെടുന്നു. ഇത് അവകാശമുന്നയിക്കൽ പ്രക്രിയ ലളിതവും സുതാര്യവുമാക്കുന്നതിന് സഹായിക്കുന്നു.
ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകൾ അടങ്ങുന്ന ഒരു പ്രത്യേക സാമ്പത്തിക ഉൾപ്പെടുത്തൽ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിക്കും.
***************
(Release ID: 2173552)
Visitor Counter : 12