ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അന്തരിച്ച വി.കെ. മല്‍ഹോത്രയ്ക്ക് ഉപരാഷ്ട്രപതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Posted On: 30 SEP 2025 5:16PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍, ഇന്ന് അന്തരിച്ച  വി. കെ. മല്‍ഹോത്രയുടെ വസതി സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 വിജയ് കുമാര്‍ മല്‍ഹോത്ര ജിയുടെ ദേഹവിയോഗത്തില്‍ താന്‍ അഗാധ ദുഃഖിതനാണെന്ന് ഉപരാഷ്ട്രപതി  സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു. ജനങ്ങളുടെ ആകുലതകളെക്കുറിച്ച്  ആഴത്തില്‍   അവബോധമുള്ള,   എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഉജ്വലനായ നേതാവായിരുന്നു  അദ്ദേഹമെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

കായിക ഭരണരംഗം ഉള്‍പ്പെടെ പൊതുജീവിതത്തിന് മല്‍ഹോത്ര ജി നല്‍കിയ അമൂല്യമായ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും ഉപരാഷ്ട്രപതി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

 

******************


(Release ID: 2173288) Visitor Counter : 7
Read this release in: English , Urdu , Hindi , Tamil