രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതിയുടെ ദുർഗ്ഗാ പൂജ ആശംസകൾ

Posted On: 29 SEP 2025 7:11PM by PIB Thiruvananthpuram

 രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സഹ പൗരന്മാർക്ക് ദുർഗ്ഗാ പൂജ ആശംസകൾ നേർന്നു.

“ദുർഗ്ഗാ പൂജയുടെ ശുഭവേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.

 നമ്മുടെ സംസ്കാരം, വിശ്വാസം, ആത്മീയ പൈതൃകം എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് ദുർഗ്ഗാ പൂജ ഉത്സവം. നവ രൂപങ്ങളിലുള്ള ദുർഗ്ഗമാതാവിനെ ആരാധിക്കുന്നത് ആത്മീയ ശുദ്ധീകരണത്തിലേക്കുള്ള പാത മാത്രമല്ല, സത്യം, നീതി, കാരുണ്യം എന്നിവ ഉൾക്കൊണ്ടു മുന്നോട്ട് പോകാനുള്ള പ്രചോദനവും കൂടിയാണ് നൽകുന്നത്. ഈ ഉത്സവം സമത്വം, സഹിഷ്ണുത, സ്നേഹം എന്നിവയുടെ ചൈതന്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഈ ശുഭവേളയിൽ, സ്ത്രീകൾക്ക് ആദരവും സമൂഹത്തിൽ അവർക്ക് അർഹമായ സ്ഥാനവും ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഏവർക്കും അറിവും ധൈര്യവും നൽകാനും സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കാനും മാ ദുർഗ്ഗയോട് ഞാൻ പ്രാർത്ഥിക്കുന്നു”.
 രാഷ്ട്രപതി സന്ദേശത്തിൽ കുറിച്ചു.

 
രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ദയവായി ഇവിടെ ക്ലിക്കുചെയ്യുക-
******************

(Release ID: 2172912) Visitor Counter : 14