യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

91 രാജ്യങ്ങളിലെ 150 സ്ഥലങ്ങൾ വിക്‌സിത് ഭാരത് റൺ 2025 ന് സാക്ഷ്യം വഹിക്കും

Posted On: 25 SEP 2025 11:07AM by PIB Thiruvananthpuram
സേവാ പഖ്‌വാഡയുടെ ഭാഗമായി(സെപ്റ്റംബർ 17 - ഒക്ടോബർ 2) കേന്ദ്ര യുവജനകാര്യ,കായിക മന്ത്രാലയം (MYAS)വിദേശകാര്യ മന്ത്രാലയവുമായി  (MEA) സഹകരിച്ച്  91 രാജ്യങ്ങളിലെ 150 ലധികം സ്ഥലങ്ങളിലായി
വിക്‌സിത് ഭാരത് റൺ 2025 സംഘടിപ്പിക്കുന്നു.രാഷ്ട്രനിർമ്മാണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്  പ്രചോദനം നൽകുന്നതിനായി ഇതാദ്യമായാണ് ഇത്തരത്തിലുള്ള മഹത്തായ ആഗോള സംരംഭം സംഘടിപ്പിക്കുന്നത്.

"രാഷ്ട്ര സേവനത്തിനായുള്ള ഓട്ടം" എന്ന പ്രമേയത്തോട് കൂടിയ വികസിത് ഭാരത് റൺ ലോകമെമ്പാടുമുള്ള പ്രശസ്തവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ സ്ഥലങ്ങളിൽ 3 മുതൽ 5 കിലോമീറ്റർ വരെ ദൂരമുള്ള
കമ്മ്യൂണിറ്റി റൺ സംഘടിപ്പിക്കുന്നു.ഭൂരിഭാഗം റണ്ണുകളും 2025 സെപ്റ്റംബർ 28 ന് നടക്കും.

മെക്സിക്കോ സിറ്റിയിലെ ഏഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ്,സുരിനാമിലെ പാരമാരിബോയിലെ യുനെസ്കോ ലോക പൈതൃക സ്ഥാനം,സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് തുടങ്ങിയ പ്രശസ്തമായ സ്മാരകങ്ങളെ ഉൾക്കൊള്ളുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള അനേകം പ്രശസ്ത കേന്ദ്രങ്ങളിലായി  സംഘടിപ്പിക്കും.

2047 ഓടെ വികസിത ഭാരതം എന്ന ദർശനത്തോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതിനായി വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരേയും,പ്രാദേശിക സമൂഹങ്ങളേയും,വിദ്യാർത്ഥികളേയും,പ്രൊഫഷണലുകളേയും, ഇന്ത്യയിലെ സുഹൃത്തുക്കളേയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി,പങ്കെടുക്കുന്നവർ ചെയ്യേണ്ടത്:

വികസിത് ഭാരത് പ്രതിജ്ഞയും ആത്മനിർഭർ ഭാരത് പ്രതിജ്ഞയും എടുത്തുകൊണ്ട് ഇന്ത്യയുടെ വികസന യാത്രയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക.
വ്യക്തിപരമായ ഉത്തരവാദിത്തത്തെ പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധിപ്പിക്കുന്ന "ഏക് പേഡ് മാ കേ നാം"  വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ പങ്കുചേരുക.
സന്നദ്ധപ്രവർത്തനം,പരീക്ഷണാത്മക പഠന പരിപാടികൾ,യുവജനകേന്ദ്രീകൃത സംരംഭങ്ങൾ എന്നിവയിൽ പങ്കാളികളാകാനുള്ള അവസരങ്ങൾ ലഭിക്കുന്നതിന്  MY  ഭാരത് പോർട്ടലുമായി ബന്ധപ്പെടുക.
കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ,സാംസ്കാരിക സംഘടനകൾ,പ്രാദേശിക സംഘടനകൾ എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ മിഷനുകൾ പ്രവർത്തിക്കുന്നതിലൂടെ യുവജനങ്ങളെ അണിനിരത്തുന്നതിനുള്ള ഒരു വേദിയായി വർത്തിക്കുന്ന ഇന്ത്യൻ പ്രവാസികൾ,ഇന്ത്യൻ വംശജരായ വ്യക്തികൾ,പ്രദേശവാസികൾ എന്നിവരുമായി ഇടപഴകാനും ആശയവിനിമയം നടത്താനും അവസരം നേടുക.
ഇന്ത്യയുടെ വളർച്ചയുടെ കഥയും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യാനും പങ്കെടുക്കാനും മുഖ്യാതിഥികളായി ക്ഷണിക്കപ്പെടുന്ന പ്രാദേശിക നേതാക്കളുമായും വിശിഷ്ട വ്യക്തികളുമായും കൂടിക്കാഴ്ച നടത്തുക.
റൺ നടത്തിയതിന് ശേഷം പ്രവർത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും മൈ ഭാരത് പോർട്ടലിൽ
മിഷനുകൾ അപ്‌ലോഡ് ചെയ്യുകയും അതുവഴി ഈ ആഗോള പ്രചാരണത്തിൻ്റെ പങ്കിട്ട റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്യും.
 
***
 

(Release ID: 2171153) Visitor Counter : 21