പ്രധാനമന്ത്രിയുടെ ഓഫീസ്
ലോത്തലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു
Posted On:
20 SEP 2025 9:56PM by PIB Thiruvananthpuram
ലോത്തലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ പുരോഗതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവലോകനം ചെയ്തു. "പൂർത്തിയാകുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സമുദ്ര മ്യൂസിയമായിരിക്കും ഇത്. ടൂറിസം, ഗവേഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ, ഇന്ത്യയുടെ പുരാതന സമുദ്ര പാരമ്പര്യങ്ങളും ഇത് പ്രദർശിപ്പിക്കും", ശ്രീ മോദി പറഞ്ഞു.
ഒരു എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"ലോത്തലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ പുരോഗതി അവലോകനം ചെയ്തു. പൂർത്തിയാകുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സമുദ്ര മ്യൂസിയമായിരിക്കും ഇത്. ടൂറിസം, ഗവേഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുടെ കേന്ദ്രമായി വർത്തിക്കുന്നതിനൊപ്പം തന്നെ, ഇന്ത്യയുടെ പുരാതന സമുദ്ര പാരമ്പര്യങ്ങളും ഇത് പ്രദർശിപ്പിക്കും."
-SK-
(Release ID: 2169095)