പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ഊഷ്മളമായ ആശംസകൾ നേർന്നു
യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ച് അറിയിച്ചു
ഈ വർഷാവസാനം പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി
Posted On:
17 SEP 2025 7:20PM by PIB Thiruvananthpuram
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.
പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിൽ പ്രസിഡന്റ് പുടിൻ ഊഷ്മളമായ ആശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ആശംസകൾക്കും നിലനിൽക്കുന്ന സൗഹൃദത്തിനും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി ഉഭയകക്ഷി അജണ്ടയിലെ വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷം അവസാനം പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യയുടെ പൂർണ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു.
ഇരു നേതാക്കളും ഊഷ്മള ബന്ധം തുടരുമെന്ന് പ്രഖ്യാപിച്ചു.
****
SK
(Release ID: 2167841)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada