വിദ്യാഭ്യാസ മന്ത്രാലയം
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് കീഴിൽ 2025-26 വർഷത്തെ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ 2025 സെപ്റ്റംബർ 30 വരെ നീട്ടി
Posted On:
16 SEP 2025 12:49PM by PIB Thiruvananthpuram
2025-26 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിയ്ക്കായി (NMMSS) തിരഞ്ഞെടുക്കപ്പെട്ട പ്രതിഭാധനരായ വിദ്യാർത്ഥികൾക്കുള്ള നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 വരെ നീട്ടി.
2025 ജൂൺ 2 മുതൽ NSP പോർട്ടലിൽ വിദ്യാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. 2025-26 ൽ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ആദ്യം NSP-യിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുകയും തുടർന്ന്, നിശ്ചിത സ്കോളർഷിപ്പ് പദ്ധതിയ്ക്കായി അപേക്ഷിക്കുകയും ചെയ്യണം. NSP-യിൽ രജിസ്റ്റർ ചെയ്യുന്നതിന് സഹായകരമായ വിശദാംശങ്ങൾ https://scholarships.gov.in/studentFAQs എന്ന ലിങ്കിൽ ലഭ്യമാണ്.
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ & സാക്ഷരതാ വകുപ്പ് നടപ്പിലാക്കുന്ന 'നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീം' വഴി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു. പ്രാഥമിക തലത്തിന് ശേഷം, അതായത് എട്ടാം ക്ലാസിൽ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനും, ഹയർ സെക്കൻഡറി തലം വരെ, അതായത് പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സ്കോളർഷിപ്പ് നൽകുന്നത്.
സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റുകൾ നടത്തുന്ന സ്കോളർഷിപ്പ് യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്ന ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് ഈ പദ്ധതി വഴി എല്ലാ വർഷവും പുതുതായി സ്കോളർഷിപ്പുകൾ നൽകുന്നു. വിദ്യാർത്ഥിയുടെ അക്കാദമിക് പ്രകടനത്തെ അടിസ്ഥാനമാക്കി പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കോളർഷിപ്പ് പുതുക്കി നൽകുന്നു. സംസ്ഥാന ഗവൺമെന്റ്, ഗവൺമെന്റ്എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്ഥാപന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ പദ്ധതി ബാധകം. സ്കോളർഷിപ്പ് തുക പ്രതിവർഷം ഒരാൾക്ക് 12,000 രൂപയാണ്.
കേന്ദ്ര ഗവൺമെന്റ്, വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് പദ്ധതികൾക്കായുള്ള ഏകജാലക പ്ലാറ്റ്‌ഫോം-നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴിയാണ് NMMSS നടപ്പിലാക്കുന്നത്. 30.08.2025 വരെയുള്ള കണക്കുകൾ പ്രകാരം 85420 പുതിയ അപേക്ഷകളും 1,72,027 പുതുക്കൽ അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്
പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ (PFMS) ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് NMMSS സ്കോളർഷിപ്പുകൾ നേരിട്ട് വിതരണം ചെയ്യുന്നു.സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ: രക്ഷാകർത്താവിന്റെ വാർഷികവരുമാനം 3.50 ലക്ഷം രൂപയിൽ കവിയരുത്, സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത പരീക്ഷയിൽ പങ്കെടുക്കുന്നതിന് ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് ഉണ്ടാകണം (SC/ST വിദ്യാർത്ഥികൾക്ക് 5% ഇളവ്) എന്നിവയാണ്.
എൻഎസ്‌പി പോർട്ടലിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് അപേക്ഷയുടെ രണ്ട് തലത്തിലുള്ള പരിശോധനയുണ്ടാകും. പ്രഥമതല പരിശോധന ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസറും രണ്ടാം തലത്തിലുള്ള പരിശോധന ജില്ലാ നോഡൽ ഓഫീസറും നടത്തും. പ്രഥമതല(INO) പരിശോധനയ്ക്കുള്ള അവസാന തീയതി 15.10.2025 ഉം രണ്ടാം തലത്തിലുള്ള (DNO) പരിശോധനയ്ക്കുള്ള അവസാന തീയതി 31.10.2025 ഉം ആണ്.
SKY
*****
(Release ID: 2167265)
Visitor Counter : 2