രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ നാവിക ക്വിസ് മത്സരം - THINQ 2025 ന് ആവേശകരമായ പ്രതികരണം
Posted On:
12 SEP 2025 2:25PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ ദേശീയതല ക്വിസ് (പ്രശ്നോത്തരി) മത്സരമായ THINQ 2025 ന് രാജ്യത്തുടനീളം 35,470 ടീമുകൾ രജിസ്റ്റർ ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള ഈ ക്വിസ്, യുവ മനസ്സുകളിൽ ബൗദ്ധിക വെല്ലുവിളിഉയർത്തുന്നതിനും ഇന്ത്യൻ നാവികസേനയുടെ ജീവിതം, പാരമ്പര്യങ്ങൾ, അടിസ്ഥാന മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സവിശേഷമായ ഉൾക്കാഴ്ച നൽകുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ്. 2025 ജൂൺ 10 ന് നടന്ന രജിസ്ട്രേഷൻ പ്രക്രിയയോടെ ഈ ക്വിസ് മത്സരം ആരംഭിച്ചു. ഈ അഭിമാനകരമായ പരിപാടിയിലുണ്ടാകുന്ന ശ്രദ്ധേയമായ പങ്കാളിത്തം രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാണിക്കുന്ന താൽപ്പര്യവും ആവേശവും എടുത്തുകാണിക്കുന്നു.
സെമിഫൈനലിൽ സ്ഥാനം ഉറപ്പാക്കാൻ വേണ്ടി സ്കൂളുകൾ തമ്മിൽ മത്സരിക്കുന്ന എലിമിനേഷൻ റൗണ്ടുകളാണ് നിലവിൽ നടക്കുന്നത്. എലിമിനേഷൻ റൗണ്ടുകൾ പൂർത്തിയായ ശേഷം, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 16 ടീമുകൾ സെമിഫൈനലിലേക്കും അവസാന ഘട്ടത്തിലേക്കും പ്രവേശിക്കും. സെമിഫൈനലുകളും ഫൈനലുകളും നവംബർ 13, 14 തീയതികളിൽ ഇന്ത്യൻ നാവികസേനയുടെ പ്രശസ്തമായ പരിശീലന സ്ഥാപനമായ കേരളത്തിലെ ഏഴിമലയിലുള്ള ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കും.
THINQ 2025 എന്ന വെല്ലുവിളി നിറഞ്ഞ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകൾക്കും ഇന്ത്യൻ നാവികസേന ആശംസകൾ നേർന്നു.
(Release ID: 2166011)
Visitor Counter : 2