റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ജി.എസ്.ടി പരിഷ്കാരങ്ങളിലൂടെ റോഡ് ഗതാഗതത്തിനും ഓട്ടോമൊബൈൽ മേഖലയ്ക്കും വൻ ഉണർവ്

വാഹനങ്ങൾ വിലക്കുറവിൽ : ബൈക്കുകൾ,കാറുകൾ,ബസുകൾ എന്നിവയുടെ ജി.എസ്.ടി 18 ശതമാനമായി കുറച്ചു; ട്രാക്ടറുകൾക്ക് 5 ശതമാനം ജിഎസ്ടി

Posted On: 12 SEP 2025 1:00PM by PIB Thiruvananthpuram
ഇരുചക്രവാഹനങ്ങൾ, കാറുകൾ, ട്രാക്ടറുകൾ, ബസുകൾ, വാണിജ്യ വാഹനങ്ങൾ, വാഹനങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ എന്നിവയ്ക്ക് നികുതി ഇളവ് നല്കിക്കൊണ്ട്, റോഡ് ഗതാഗത,ഓട്ടോമൊബൈൽ മേഖലയ്ക്കുള്ള  ജി.എസ്.ടി നിരക്കുകൾ ഗണ്യമായി പരിഷ്കരിക്കാൻ കേന്ദ്ര ധനകാര്യ,കോർപ്പറേറ്റ് കാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. വാഹനങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുന്നതിനും, ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, നഗര-ഗ്രാമീണ വിപണികളിലെ ആവശ്യകത ഉത്തേജിപ്പിക്കുന്നതിനും ഈ പരിഷ്കരണം ലക്ഷ്യമിടുന്നു. അതോടൊപ്പം,വാഹനങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ
വിതരണ ശൃംഖലയിൽ MSME-കളെ ശക്തിപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങൾ  സൃഷ്ടിക്കുന്നതിനും,കൂടുതൽ ശുദ്ധവും കാര്യക്ഷമവുമായ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായകമാകും. നികുതി ചട്ടക്കൂട് ലളിതമാക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഈ നീക്കം ഉത്പാദന മത്സരശേഷി വർദ്ധിപ്പിക്കുകയും,കർഷകരേയും ഗതാഗത ഓപ്പറേറ്റർമാരെയും  പിന്തുണയ്ക്കുകയും,മെയ്ക്ക് ഇൻ ഇന്ത്യ,പി.എം ഗതി ശക്തി തുടങ്ങിയ ദേശീയ സംരംഭങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഓട്ടോമൊബൈൽ മേഖലയുടെ വളർച്ചയ്ക്ക് കരുത്ത് പകരുന്നു

വാഹനങ്ങളുടേയും വാഹനങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളുടേയും വിവിധ വിഭാഗങ്ങളിലെ ജി.എസ്.ടി
നിരക്കുകളിൽ അടുത്തിടെയുണ്ടായ കുറവ് നിർമ്മാതാക്കൾ,അനുബന്ധ വ്യവസായങ്ങൾ, MSME-കൾ,കർഷകർ, ഗതാഗത ഓപ്പറേറ്റർമാർ, ഔപചാരിക-അനൗപചാരിക മേഖലകളിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന ഒരു പരിവർത്തനാത്മക നടപടിയാണ്.

അനന്തരഫലങ്ങൾ :

ഇരുചക്ര വാഹനങ്ങൾ,ചെറിയ കാറുകൾ,ട്രാക്ടറുകൾ,ബസുകൾ,ട്രക്കുകൾ എന്നിവയ്ക്ക് കുറഞ്ഞ വില.
ഉത്പാദനം,വില്പന,ലോജിസ്റ്റിക്സ്, സേവനങ്ങൾ എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ  സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്ന ഉയർന്ന ആവശ്യകത.
എൻ.ബി.എഫ്.സി(NBFC)കൾ,ബാങ്കുകൾ,ഫിൻടെക്കുകൾ എന്നിവയുടെ സഹായത്തോടെ വായ്പ അടിസ്ഥാനത്തിലുള്ള വാഹന വാങ്ങലുകൾ വർദ്ധിക്കുക.
ശക്തമായ മെയ്ക്ക് ഇൻ ഇന്ത്യ മുന്നേറ്റം,മെച്ചപ്പെട്ട മത്സരശേഷി,ശുദ്ധവും സുരക്ഷിതവുമായ ഗതാഗതം.

മേഖലാടിസ്ഥാനത്തിലുള്ള ജി.എസ്.ടി നിരക്കിലെ മാറ്റങ്ങൾ
 

വാഹന

വിഭാഗം

മുൻ ജിഎസ്ടി നിരക്ക്

പുതുക്കിയ ജിഎസ്ടി നിരക്ക്

പ്രധാന നേട്ടങ്ങൾ

ഇരുചക്ര വാഹനങ്ങൾ (350  cc-യിൽ കുറവ്)

28%

 

 

18%

 

യുവാക്കൾക്കും ഗ്രാമീണ കുടുംബങ്ങൾക്കും ഗിഗ് തൊഴിലാളികൾക്കും താങ്ങാനാവുന്ന വിലയിൽ

ചെറിയ കാറുകൾ

28%

 

 

18%

 

ആദ്യമായി വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നുചെറിയ പട്ടണങ്ങളിൽ വിൽപ്പന വർദ്ധിപ്പിക്കുന്നു

വലിയ കാറുകൾ

28%+ സെസ്

 

 

40% (ഫ്ലാറ്റ്)

 

ലളിതമായ നികുതിപൂർണ്ണ ഐടിസി യോഗ്യതഅഭിലാഷമുള്ള വാങ്ങുന്നവർക്ക് താങ്ങാനാവുന്ന വില

ട്രാക്ടറുകൾ (1800 cc- യിൽ കുറവ്)

12%

 

 

5%

 

ഇന്ത്യയുടെ ആഗോള ട്രാക്ടർ ഹബ് എന്ന പദവി ശക്തിപ്പെടുത്തുന്നുകാർഷിക യന്ത്രവൽക്കരണം വർദ്ധിപ്പിക്കുന്നു

ബസുകൾ (10+ സീറ്റുകൾ)

28%

 

18%

 

താങ്ങാനാവുന്ന പൊതുഗതാഗതംഫ്ലീറ്റ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നു

വാണിജ്യ ചരക്ക് വാഹനങ്ങൾ

28%

 

 

18%

 

ചരക്ക് ചെലവ് കുറയ്ക്കൽപണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കൽശക്തമായ വിതരണ ശൃംഖല

വാഹന ഘടകങ്ങൾ

28%

 

 

 

18%

 

അനുബന്ധ എംഎസ്എംഇകളെ ഉത്തേജിപ്പിക്കുന്നുആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു

ചരക്ക് ഗതാഗതത്തിനുള്ള ഇൻഷുറൻസ്

12%

 

5% (ഐടിസി സഹിതം)

 

ലോജിസ്റ്റിക്സിനെ പിന്തുണയ്ക്കുന്നുട്രാൻസ്പോർട്ടർമാരുടെ പ്രവർത്തന ചെലവ് കുറയ്ക്കുന്നു


ആവാസവ്യവസ്ഥയിലുടനീളമുള്ള നേട്ടങ്ങൾ

1. തൊഴിലവസരങ്ങളും എം.എസ്.എം.ഇ(MSME)കളും :

 
  • ഓട്ടോമൊബൈൽ,അനുബന്ധ മേഖലകളിലെ 3.5 കോടിയിലധികം തൊഴിലവസരങ്ങൾക്ക് പിന്തുണ ലഭിച്ചു.
  • ടയറുകൾ,ബാറ്ററികൾ,ഗ്ലാസ്,സ്റ്റീൽ,പ്ലാസ്റ്റിക്,ഇലക്ട്രോണിക്സ് എന്നിവയുമായി ബന്ധപ്പെട്ട ചെറുകിട
  • വ്യവസായങ്ങളിൽ ഗുണിതഫലമായ വളർച്ച.
  • ഡ്രൈവർമാർ,മെക്കാനിക്കുകൾ,ഗിഗ് തൊഴിലാളികൾ,സേവന ദാതാക്കൾ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ.

2. വൃത്തിയുള്ളതും സുരക്ഷിതവുമായ ഗതാഗതം.
  • പഴയതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങൾക്ക് പകരം ഇന്ധനക്ഷമതയുള്ള പുതിയ മോഡലുകൾ മാറ്റി സ്ഥാപിക്കുന്നതിന് പ്രോത്സാഹനം.
  • ബസുകളും പൊതുഗതാഗതവും പ്രോത്സാഹിപ്പിക്കുകയും അതുവഴി തിരക്കും മലിനീകരണവും കുറയ്ക്കുകയും ചെയ്യുക.

3. ലോജിസ്റ്റിക്‌സിനും കയറ്റുമതിക്കും ഉത്തേജനം
  • ചരക്ക് ഗതാഗത നിരക്കിലെ ഇളവുകൾ കൃഷി,എഫ്.എം.സി.ജി(FMCG),ഇ-കൊമേഴ്‌സ്,വ്യാവസായിക വിതരണ ശൃംഖലകൾ എന്നിവയെ ശക്തിപ്പെടുത്തുന്നു.
  • പി.എം. ഗതി ശക്തി പദ്ധതിയുടേയും ദേശീയ ലോജിസ്റ്റിക്സ് നയത്തിൻ്റേയും കീഴിൽ ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത മെച്ചപ്പെടുത്തുന്നു.
 
*****

(Release ID: 2165993) Visitor Counter : 2